Updated on: 20 January, 2021 10:30 AM IST
Fruits

വിരുദ്ധ ആഹാരങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. അത്തരം ചില ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതിലൂടെ ഉദരസംബന്ധമായ പല പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാകുന്നു. അതുപോലെ തന്നെ ചില പഴങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

ചില പഴങ്ങള്‍ ഒരേസമയം കഴിക്കുന്നത്  ഉദര പ്രശ്‌നങ്ങള്‍, ദഹനക്കേട് എന്നിവയ്ക്ക് ഇത് വഴിവയ്ക്കും. ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില കൂട്ടുകള്‍ ഇതാ.

മധുരമുള്ള പഴങ്ങളും ആസിഡിക് പഴങ്ങളും

സ്‌ട്രോബെറി, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങളോ പീച്ച്, ആപ്പിള്‍, മാതളനാരങ്ങ തുടങ്ങിയ സബ് ആസിഡിക് പഴങ്ങളോ നിങ്ങള്‍ ഒറ്റയ്ക്കു വേണം കഴിക്കാന്‍. ഇത്തരം പഴങ്ങള്‍ വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങളുമായി കലര്‍ത്തുന്നത് നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തും. ഇവ ഒരുമിച്ച് കഴിക്കുന്നത് തലവേദന, ഓക്കാനം, അസിഡോസിസ് എന്നിവയ്ക്കും കാരണമാകുന്നു

ഉയര്‍ന്ന പ്രോട്ടീന്‍ പഴങ്ങളും അന്നജമുള്ള പഴങ്ങളും

അന്നജം അടങ്ങിയ വാഴപ്പഴം പോലുള്ള ചില പഴങ്ങളുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ്, വാട്ടര്‍ ചെസ്റ്റ്‌നട്ട് മുതലായ ധാരാളം പച്ചക്കറികളില്‍ അന്നജം ഉണ്ട്. അന്നജം അടങ്ങിയ ഭക്ഷണസാധനങ്ങളും ചീര, പേര, ബ്രൊക്കോളി തുടങ്ങിയ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളും ഒന്നിച്ച് കഴിക്കരുത്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഒറ്റയ്ക്ക് മാത്രം കഴിക്കണം. അവ മറ്റേതെങ്കിലും പഴങ്ങളോടൊപ്പം കഴിക്കാതിരിക്കുക. അങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ അവ ശരിയായി ആഗിരണം ചെയ്യപ്പെടില്ല. കാരണം തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ മറ്റ് പഴങ്ങളുമായി ചേരുമ്പോള്‍ അവ വേഗത്തില്‍ ആഗിരണം ചെയ്യും.

കാരറ്റ് - ഓറഞ്ച്

കാരറ്റ്, ഓറഞ്ച് എന്നിവ ഒന്നിച്ച് കഴിക്കുന്നത് വളരെ അപകടകരമാണ്. ഇങ്ങനെ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ രണ്ട് വസ്തുക്കളും ഒന്നിച്ചു ചേരുന്നതിലൂടെ നിങ്ങളുടെ വൃക്കയ്ക്കും പ്രശ്‌നം സൃഷ്ടിക്കുന്നു.

പപ്പായ - നാരങ്ങ

പപ്പായയും നാരങ്ങയും ഒന്നിച്ചു കഴിക്കുന്നത് വിളര്‍ച്ച, ഹീമോഗ്ലോബിന്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. പപ്പായയും നാരങ്ങയും ഒരേസമയം കഴിക്കുന്നത് കുട്ടികള്‍ക്ക് വളരെ അപകടകരമാണ്.

ഓറഞ്ച് - പാല്‍

പാലും ഓറഞ്ചും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് ദഹനത്തിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് പിന്നീട് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഓറഞ്ചിലെ ആസിഡ്, അന്നജം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകളെ നശിപ്പിക്കും. ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് നിങ്ങള്‍ക്ക് ദഹനക്കേടിന് കാരണമാകുന്നു.

ചില ഫലപ്രദമായ വഴികള്‍

  • ദിവസവും 4-5 വ്യത്യസ്ത പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
  • രാത്രിയില്‍ നിങ്ങള്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിച്ചെങ്കില്‍, ഇത് സമതുലിതമാക്കാന്‍ പപ്പായ കഴിക്കുക. ഭക്ഷണം ദഹിക്കാന്‍ ഇത് സഹായിക്കും.
  • ഉയര്‍ന്ന അളവില്‍ ഉപ്പിട്ട അല്ലെങ്കില്‍ ഉപ്പ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം, തണ്ണിമത്തന്‍ പോലുള്ള ജലമയമായ പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കും.
  • രാത്രി നിങ്ങള്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചെങ്കില്‍ രാവിലെ ഒരു ആപ്പിള്‍ കഴിക്കുക. ഇത് വയറു വീര്‍ക്കുന്നത് തടയും.
English Summary: These fruits are poisonous when eaten together
Published on: 19 January 2021, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now