പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ക്രമരഹിതവും വേദനാജനകവുമായ മലവിസർജ്ജനം. മലബന്ധം കൊണ്ട് പല അസ്വസ്ഥകളും ഉണ്ടാകുന്നു. ഓക്കാനം, വിശപ്പില്ലാതെ വരുക, വയറ്റിൽ ഗ്യാസ് നിറയുക എന്നിവയെല്ലാം ഉണ്ടാകുന്നു. ഇതിന് പതിവായി മരുന്നുകൾ കഴിക്കുന്നത് ദോഷകരവും ചില ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ലാക്‌സറ്റീവുകൾ അമിതമായി ഉപയോഗിക്കുന്നത് ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ, നിർജ്ജലീകരണം, വിട്ടുമാറാത്ത മലബന്ധം, ആന്തരിക അവയവങ്ങൾക്ക് ക്ഷതം, വിഷാദം എന്നിവയ്ക്ക് കാരണമാകും. പ്രകൃതിദത്തമായ വഴിയിലൂടെ പോകുന്നതാണ് എപ്പോഴും നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം: കാരണങ്ങൾ, പരിഹാരങ്ങൾ
ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം മെറ്റബോളിസം, അസ്വസ്ഥമായ ഉറക്ക രീതി, വൈകി അത്താഴം, ഭക്ഷണം ശ്രദ്ധാപൂർവം കഴിക്കാതിരിക്കുക, എരിവുള്ളതും വറുത്തതുമായ ഭക്ഷണം കഴിക്കുക, വേഗത്തിൽ ഭക്ഷണം കഴിക്കുക, ഉദാസീനത എന്നീ ജീവിതശൈലികളെല്ലാം മലബന്ധത്തിന് കാരണമാകുന്നുണ്ട്.
നാരുകൾ, പ്രോബയോട്ടിക്സ്, സിട്രസ് പഴങ്ങൾ, പച്ചക്കറികൾ, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് മലബന്ധത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. ഏതെല്ലാം ഭക്ഷണങ്ങൾ ഉൾപ്പെടുത്താമെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
- രാത്രിയിൽ കുതിർത്ത ഉണക്കമുന്തിരി: കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മലം ധാരാളമായി നൽകുകയും സുഗമമായ ചലനത്തിന് സഹായിക്കുകയും ചെയ്യും. കുതിർത്ത ഉണക്കമുന്തിരിയാണ് ഗുണം ചെയ്യുക. കാരണം ഇത് ദഹിക്കാൻ എളുപ്പമാണ്.
- ഉലുവ (മേത്തി) വിത്തുകൾ: രാത്രി മുഴുവൻ കുതിർത്തി വെച്ച 1 ടീസ്പൂൺ ഉലുവ വിത്തുകൾ വെറും വയറ്റിൽ കഴിക്കാം. ഉലുവ പൊടിയാണെങ്കിലും വിരോധമില്ല.
- നെല്ലിക്ക: നെല്ലിക്ക മലബന്ധത്തിന് മാത്രമല്ല, മുടി കൊഴിച്ചിൽ, നരച്ച മുടി, ശരീരഭാരം കുറയ്ക്കൽ, കൂടാതെ രാവിലെ വെറും വയറ്റിൽ പതിവായി കഴിക്കുമ്പോൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?
- പശുവിൻ പാൽ: പാൽ പ്രകൃതിദത്തമായ ഒരു പോഷകാംശമാണ്. കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ഇത് ഗുണം ചെയ്യുന്നു. ഉറങ്ങാൻ പോകുമ്പോൾ ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുന്നത് നല്ലതാണ്.
- പശുവിൻ നെയ്യ്: പശുവിൻ നെയ്യ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു. വിട്ടുമാറാത്ത മലബന്ധം ഉള്ളവർക്ക് 1 ടീസ്പൂൺ പശുവിൻ നെയ്യ് ഒരു ഗ്ലാസ് ചെറുചൂടുള്ള പശുവിൻ പാലിനൊപ്പം കഴിക്കുന്നത് നല്ലതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.