Updated on: 17 November, 2021 12:12 PM IST
These tips can be used to reduce swelling and pain in the feet

കാലിലെ നീരും വേദനയും ഇന്ന് സർവ്വ സാധാരണമാണ്, പ്രത്യേകിച്ച് പ്രായമേറിയവരിൽ.  ദിവസം മുഴുവനും നമ്മുടെ ശരീരഭാരം താങ്ങുന്ന കാലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രശ്‌നം ചെറിയ പൊടികൈകൾ ഉപയോഗിച്ച് എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.

കാലുകൾ വെള്ളത്തിൽ മുക്കി വെക്കുക

കാലുകളിലെ അസ്വസ്ഥതകൾ പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ലെഗ് സോക്കിങ്ങ് മെത്തേഡ്. ഈയൊരു പ്രവർത്തി ഒരു ദിവസത്തിൻ്റെ മുഴുവൻ അസ്വസ്ഥതകളും നിങ്ങളുടെ കാലുകളിൽ ഉണ്ടാക്കുന്ന വേദനകളേയും ചൊറിച്ചിലുകളേയും ഒക്കെ ശമിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമാണ്. ചൂടുള്ളതും തണുത്തതുമായ വെള്ളം മാറി മാറി കാലുകൾ കുതിർക്കാനായി തിരഞ്ഞെടുക്കാം.  എപ്‌സം ലവണങ്ങളും ലാവെൻഡർ, റോസ്മേരി, യൂക്കാലിപ്റ്റസ് അവശ്യ എണ്ണകളും ചേർത്ത് ചെറുചൂടുള്ള വെള്ളത്തിൽ നിങ്ങളുടെ പാദങ്ങൾ മുക്കിവയ്ക്കുക. അതിന്റെ സുഗന്ധം നിങ്ങളുടെ കാലുകളിൽ മാത്രമല്ല ശരീരത്തിനും മനസ്സിനും പരിമളം പകരും.

കാലുകൾ മസാജ് ചെയ്യുക

ഒരു റോളിംഗ് പിൻ അല്ലെങ്കിൽ എളുപ്പത്തിന് ഒരു ടെന്നീസ് ബോൾ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ നന്നായി മസാജ് ചെയ്യുന്നത് ഏറ്റവും നല്ല ഓപ്ഷൻ ആണ്. നിങ്ങളുടെ നഗ്നപാദങ്ങളിൽ കുറച്ചു മിനിറ്റുകളിൽ ബോൾ അല്ലെങ്കിൽ ട്രോളിംഗ് പിൻ ഉപയോഗിക്കുന്നത് വഴി കാലുകൾക്ക് ആശ്വാസം പകരാൻ കഴിയും.  ചൂടുള്ള ഒലിവ് ഓയിൽ ഉപയോഗിച്ച ശേഷം ചുടുവെള്ളത്തിൽ മുക്കി വെയ്ക്കുന്നതും ഗുണം ചെയ്യും. 

വ്യായാമം ചെയ്യുക

പാദങ്ങളിലെ പേശികളെ സ്ട്രെച്ച് ചെയ്യുന്ന തരത്തിലുള്ള ചെറിയ വ്യായാമങ്ങൾ ഈ ഭാഗത്തെ വേദനയടക്കമുള്ള നിരവധി അസ്വസ്ഥതകളെ ഒഴിവാക്കാൻ സഹായിക്കും. ഇതിനായി നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താവുന്ന വ്യായാമങ്ങൾ നിരവധിയുണ്ട്. കാൽവിരലുകൾ ഉപയോഗിച്ച് ഉയരുന്നതും താഴുന്നതും ചെയ്യുന്നത് മികച്ച വ്യായാമമാണ്.  കണങ്കാൽ ഇടത് തുടയിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഒരു കസേരയിൽ ഇരുന്നു വലതു കാൽ സ്ട്രെച്ച് ചെയ്യുക. കാലുകൾ മുകളിലേക്കോ താഴേക്കോ വലിയാതെ നേരെ സ്ട്രെച്ച് ചെയ്തുകൊണ്ട് കുറച്ച് മിനിറ്റ് പിടിക്കുക,

ഐസ് വയ്ക്കാം

ഹൈ ഹീൽ ചെരുപ്പുകൾ ധരിക്കുന്നത് മൂലമുണ്ടാവുന്ന വേദനകൾ ഒഴിവാക്കാൻ ഏകദേശം 20 മിനിറ്റ് വേദനയുള്ള കാൽപ്പാദങ്ങളിൽ ഒരു ഐസ് പായ്ക്ക് വയ്ക്കുക. നിങ്ങളുടെ കാലിലെ വീക്കം വേഗത്തിൽ കുറയ്ക്കാൻ ഐസ് സഹായിക്കും. ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിൽ ചെറിയ അളവിൽ പൊടിച്ച ഐസ് ചേർത്ത് ഉപയോഗിക്കാം.  ഒരു തവണ 10 മിനിറ്റിലധികം നേരം അടുപ്പിച്ച് ഐസ് പായ്ക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ പാദങ്ങളുടെ ചർമ്മത്തിനും ഞരമ്പുകൾക്കും കേടു സംഭവിക്കാം. അതുകൊണ്ട് ഇടവേളകൾ എടുത്ത് ഇത് ചെയ്യാം.

നല്ല ഭക്ഷണങ്ങൾ കഴിക്കുക

ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധിവരെ നിങ്ങളുടെ ശരീരത്തിൻ്റെ അസ്വസ്ഥതകളെ അകറ്റി നിർത്തും. അസുഖകരമായ പാദങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ നിങ്ങളുടെ ശരീരത്തിലെ ദ്രാവക സന്തുലനാവസ്ഥ നിയന്ത്രിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ കഴിക്കുക. വാഴപ്പഴം നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക, കാരണം അവയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദ്രാവകം കൂടുതലായി കെട്ടിനിർത്തുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

പാദങ്ങൾ ഉയർത്തി വെക്കാം

വിശ്രമിക്കുന്ന സമയങ്ങളിൽ പാദങ്ങൾ തലയിണയിലോ മറ്റോ ഉയർത്തിവെക്കുന്നത്  വഴി നീരും വേദനയും കുറയ്ക്കാം.   ഗുരുത്വാകർഷണത്തിന് എതിരായി ഇത്തരത്തിലൊരു പ്രവർത്തി ചെയ്യുമ്പോൾ നിങ്ങളുടെ കാൽപാദങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിക്കും.  പാദങ്ങൾ ഹൃദയത്തേക്കാൾ ഉയരത്തിൽ നിലകൊള്ളുമ്പോൾ രക്തചക്രമണം മെച്ചപ്പെടും.

വെള്ളം കുടിക്കുക

കാലുകളിലെ നീരിന് വേറൊരു കാരണം ശരീരത്തിൽ ഉപ്പ് കൂടുന്നതാണ്.  ദ്രാവക ഉപഭോഗം വർദ്ധിപ്പിക്കുന്നത് ശരീരത്തിലെ ഉപ്പിൻ്റെ അളവ് നേർപ്പിക്കാൻ സഹായിക്കും. ഇത് പുറന്തള്ളാനായി പകൽ സമയത്ത് 8-10 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക. വ്യായാമത്തിനിടയിൽ,  കുക്കുമ്പർ-നാരങ്ങ വെള്ളം, നാരങ്ങ-വെള്ളരിക്ക വെള്ളം, എന്നിവയെല്ലാം നല്ലതാണ്.  ഇവയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ  ശരീരത്തിന് കൂടുതൽ ജലാംശവും ഉത്തേജനവും നൽകും

English Summary: These tips can be used to reduce swelling and pain in the feet
Published on: 17 November 2021, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now