- ഉണക്കമീനിലെ ഉപ്പ് കളയാൻ വെള്ളത്തിലിടുമ്പോൾ കുറച്ച് കടലാസ് കൂടി കീറിയിടുക.
- സവാള കൊണ്ട് ദോശക്കല്ലിൽ നന്നായി ഉരച്ചാൽ ദോശ വേഗം ഇളകികിട്ടും.
- അരിക്ക് ദുർഗന്ധം ഉണ്ടെങ്കിൽ അരി തിളക്കുമ്പോൾ അല്പം നാരങ്ങാനീര് ചേർക്കുക.
- രാവിലെ കറന്നെടുക്കുന്ന പാലിൽ നെയ്യ് കൂടുതലുള്ളതിനാൽ അതാണ് ഉറയൊഴിക്കേണ്ടത്.
- 25 ഗ്രാം കായം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ പാവൽ, പടവലം, പൂ കൊഴിച്ചിൽ തടയാം.
- വഴുതനയ്ക്ക് ഏഴ് ആഴ്ച ചാണകം വെച്ചാൽ എട്ടാമത്തെ ആഴ്ച കായ പറിക്കാം.
- ടൂത്ത്പേസ്റ്റ് കാലിയാകുമ്പോൾ ചൂടുവെള്ളത്തിലിട്ടാൽ അവശേഷിക്കുന്ന പേസ്റ്റ് കൂടി പുറത്തുവരും.
- കുനിൽ ഇല്ലെങ്കിൽ കുപ്പിയിലേക്ക് എണ്ണ പകരാൻ ഒരു കണ്ണൻ ചിരട്ട മതി.
- അച്ചാർ ഭരണിയുടെ പുറത്ത് കടുകെണ്ണയും ഉപ്പും ചേർന്ന മിശ്രിതം പുരട്ടിയാൽ അച്ചാറിൽ പൂപ്പൽ വരില്ല.
- ഗ്രീൻപീസ് കറിവയ്ക്കുമ്പോൾ അല്പം പഞ്ചസാര ചേർത്താൽ സ്വാദുകൂടും.
- തക്കാളി ഉപ്പുവെള്ളത്തിലിട്ടു വെച്ചാൽ മൂന്ന് നാല് ദിവസം കേടു കൂടാതിരിക്കും (കടയിൽ നിന്ന് വാങ്ങുന്നത് ഒരിക്കലും കേട് വരില്ല
- ഒരു നുള്ള് പഞ്ചസാര ചേർത്ത് കിഴങ്ങ് വേവിച്ചാൽ വേഗം വെന്തുകിട്ടും.
- കോളിഫ്ളവറിലെ പുഴു പോകാൻ കോളി ഫ്ളവറിന് പുറത്ത് ചെറുനാരങ്ങ മുറിച്ചു തേക്കുക.
- ശർക്കര ഉരുക്കുമ്പോൾ കുറച്ച് പാല് ചേർത്താൽ അഴുക്ക് മുകളിൽ അടിഞ്ഞ് കിട്ടും
- ഇഡലി മാവിൽ അല്പം നല്ലെണ്ണ ചേർത്ത് ഇളക്കിയ ശേഷം പാകപ്പെടുത്തിയാൽ നല്ല മൃദുവായ ഇഡ്മി കിട്ടും.
- ദോശമാവിൽ അല്പം കരിക്കിൻ വെള്ളം ചേർത്താൽ മാവ് വേഗം പുളിക്കും. മൃദുവായ ദോശ ലഭിക്കും.
- ദോശക്കും ഇഡ്ഡലിക്കും ഉള്ള മാവ് പുളിക്കാതിരിക്കാൻ മാവിന്റെ മീതെ ഒരു വെറ്റിലയിട്ട് പാത്രം പച്ചവെള്ളത്തിൽ ഇറക്കിവെയ്ക്കുക.
English Summary: to get brinjal in eight week some tips for home gardening
Published on: 16 April 2021, 07:01 IST