1. Health & Herbs

ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 1. ആൾതാമസമില്ലാത്ത വിജനപ്രദേശത്തെ വീടുകളിൽ തനിയെ ഉറങ്ങരുത് . അതുപോലെ ശ്‌മശാനത്തിലും ക്ഷേത്രത്തിലും ഉറങ്ങാൻ പാടില്ല.

Arun T

ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. ആൾതാമസമില്ലാത്ത വിജനപ്രദേശത്തെ വീടുകളിൽ തനിയെ ഉറങ്ങരുത് . അതുപോലെ ശ്‌മശാനത്തിലും ക്ഷേത്രത്തിലും ഉറങ്ങാൻ പാടില്ല.
( മനുസ്മ്രിതി )

2. ഉറങ്ങിക്കൊണ്ടിരിക്കുന്ന ആളിനെ പെട്ടെന്ന് ഉണർത്തരുത് .
(വിഷ്ണു സ്മ്രിതി )

3. വിദ്യാർത്ഥി, സേവകർ, ദ്വാരപാലകന്മാർ കൂടുതൽ സമയം ഉറങ്ങുകയാണെങ്കിൽ അവരെ ഉണർത്തണം.
( ചാണക്യ നീതി )

4. ആരോഗ്യവാനായ ഒരാൾ ദീർഘായുസ്സിന് വേണ്ടി ബ്രഹ്മ മുഹൂർത്തത്തിൽഎഴുന്നേൽക്കണം .
(ദേവീഭാഗവത് )

5. ഇരുട്ടു മുറിയിൽ ഉറങ്ങരുത് .
(പത്മപുരാണം )

6. നനഞ്ഞ കാലുമായി ഉറങ്ങാൻ പോയാൽ ധന നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്.
(അത്രിസ്മ്രിതി )

_7. ഒടിഞ്ഞ കട്ടിലിലും, ഭക്ഷണം കഴിഞ്ഞു വായ്ശുദ്ധമാക്കാതെയും
ഉറങ്ങരുത് ._
(മഹാഭാരതം )

8. നഗ്നനായി ഉറങ്ങരുത് .
(ഗൗതമ ധർമ സൂത്രം )

9. പകൽ ഉറങ്ങുന്നത് രോഗത്തിനും അല്പായുസ്സിനും കാരണമാകാം .
( ബ്രഹ്മ വൈവർത്ത പുരാണം )

മുകളിൽ പറഞ്ഞതു കൂടാതെ :-

_"ആവാം കിഴക്കോട്ട്
അല്ലെങ്കിൽ തെക്കോട്ട്
അരുതേ പടിഞ്ഞാറ്
ഒട്ടും പാടില്ല വടക്കോട്ട്…"_

കിഴക്കോട്ടു തലവച്ചുകിടന്നാൽ വിദ്യ - പടിഞ്ഞാറോട്ടായാൽ നല്ല ചിന്താശക്‌തി - വടക്കോട്ടായാൽ ധനനഷ്ടം, മൃത്യു - തെക്കോട്ടായാൽ ധനപ്രാപ്തി, ദീർഘായുസ്സ് ഇവ ആയിരിക്കും ഫലം .

ഉറങ്ങാൻ കിടക്കുമ്പോൾ നെറ്റിയിൽ കുറി പാടില്ലാ എന്നും പറയാറുണ്ട് .

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിൻറെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിൻറത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്.

തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട് ആവാം കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് അരുതേ പടിഞ്ഞാറ് ഒട്ടും പാടില്ല വടക്കോട്ട്… ഈ ചൊല്ലിൽ നിന്നുതന്നെ കാര്യം വ്യക്തമായില്ലേ.

ഇതിന് ചില ശാസ്ത്രീയ അടിത്തറ കൂടി പറഞ്ഞുകൊള്ളട്ടെ. നാം സാധാരണയായി കുറഞ്ഞത് ഏഴു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയെങ്കിലും സ്ഥിരമായി കിടക്കുകയാണല്ലോ പതിവ്. ഭൂമിയുടെ കാന്തികവലയം തെക്ക് വടക്കായിട്ടാണല്ലോ കാണുന്നത്. അതുപോലെ മനുഷ്യശരീരത്തിലും ഈ കാന്തികശക്തി ഉണ്ട്. നമ്മുടെ പാദം തെക്കായും തലഭാഗം വടക്കായിട്ടാണ് അത് വരേണ്ടത്. ഈ അർത്ഥത്തിൽ ഒരേ ദിശയിൽ വന്നാൽ അത് ആകർഷണത്തിന് പകരം വികർഷണം ആയിരിക്കും ഫലം.

അപ്പോൾ നമ്മുടെ തലഭാഗം വടക്കും ഭൂമിയുടെ കാന്തികദിശ വടക്കും ആയാൽ തീർച്ചയായും വികഷണമാണ് സംഭവിക്കുക. ഇത് നമ്മുടെ തലയ്‌ക്കും തലച്ചോറിനും കാര്യമായ കാന്തിക ചലനം ഉണ്ടാകുകയും സ്ഥിരമായി ഇങ്ങനെ കിടന്നാൽ ബുദ്ധിസ്ഥിരത ഇല്ലാതെ വരികയും ഓർമ്മക്കുറവ്, ഉന്മേഷക്കുറവ്, അസ്വസ്ഥത മുതലായ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ കിഴക്കും തെക്കും ഉത്തമമാണ്, എങ്കിലും പടിഞ്ഞാറ് അത്ര നന്നല്ലെങ്കിലും വലിയ ദോഷം കാണേണ്ടതില്ല. എന്നാൽ വടക്ക് ഒരുകാരണവശാലും തലവച്ച് കിടക്കരുത്……………..

പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാൻ കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം

-“തന്മേ മന: ശിവസങ്കല്പമസ്തു’

[ അർത്ഥം – എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ ]
നീണ്ട്‌ നിവര്‍ന്ന് കിടക്കണം, സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങരുത്‌,ഇടതു വശം ചരിഞ്ഞ്‌ കിടന്നുറങ്ങുക…………..

ഈ മുകളിൽ എഴുതിയ കാര്യങ്ങൾ ശരിയാരിക്കാം തെറ്റായിക്കാം. പക്ഷേ നമ്മുടെ പുരാണങ്ങളിലുള്ളതും പഴമക്കാർ ആചരിച്ചുപോന്നിരുന്നതും ആയിട്ടുള്ള കാര്യങ്ങളാണ് .

എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു .

English Summary: TIPS BEFORE SLEEPING KJAROCT0620

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds