കാന്താരിയുടെ ഔഷധഗുണം മനസ്സിലാക്കി പല നിറത്തിലും വലിപ്പത്തിലുമുള്ള കാന്താരികൾ വീട്ടുമുറ്റത്ത് ചട്ടിയിലോ തറയിലോ നട്ടുവളർത്താത്തവർ ആരുമുണ്ടാവില്ല. മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിൻ ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു.
വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കും. പല്ലുവേദനയ്ക്കും രക്തസമ്മർദം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്.
അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും പൈൽസ്,അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.
ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളിൽ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുമെന്നും കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ കാന്താരിമുളക് ഉപയോഗിക്കുന്നത് നന്നല്ല.
സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1–2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും കാന്താരി ചേർക്കാം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു കഴിക്കുന്നതാണ് ഉത്തമം.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
കാന്താരി ഇല തോരൻ വച്ച് കഴിക്കാമെന്ന് പറയുന്നു ഉപയോഗിച്ചു നോക്കിയിട്ടില്ല.
കാന്താരി പാകുമ്പോൾ വിത്ത് കുറച്ച് സമയം തലേ ദിവസത്തെ കഞ്ഞിവെള്ളത്തിലോ തൈരി ലോ ഇട്ടു വച്ചിരുന്നിട്ട് പാകിയാൽ എല്ലാം മുളയ്ക്കും '
പഴം കഞ്ഞിവെള്ളത്തിൽ ചാരംകലക്കി തളിക്കുകയും ചുവട്ടിലൊഴിക്കുകയും ചെയ്താൽ മുരടിപ്പ് കുറയാനും നന്നായി കായ്ക്കാനും സഹായിക്കും.
കാന്താരി ഇല്ലത്ത വീടുകൾ ചുരുക്കം എന്നാൽ അതിന്റെ ഗുണങ്ങളും കൂടെ അറിയണ്ടേ
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും.
രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാന്താരിയിലെ എരിവിനുണ്ട്.
എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
കാന്താരി കഴിക്കുമ്പോഴുള്ള എരിവിനെ പ്രതിരോധിക്കാനായി ശരീരം ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ *കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന്* കാന്താരി കഴിക്കുന്നത് വളരെ ഉത്തമമാണ്.
അമിത വണ്ണം, ഭാരം എന്നിവ കുറയ്ക്കാന്‍ കാന്താരി കഴിക്കുന്നത് വളരെ നല്ലതാണ്.
ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി.
ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയ വളരെ സുഗമമാക്കുകയും ചെയ്യും.
ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ* കാന്താരിമുളക് നന്നേ നിയന്ത്രിക്കും.
ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാനും കാന്താരി മുളകിനു കഴിയുന്നു.
പണ്ട് കാലങ്ങളില്‍ കാന്താരി ചെടിയില്ലാത്ത ഒരു വീടു പോലുമുണ്ടായിരുന്നില്ല, നമ്മുടെ തൊടികളില്‍ അത്ര സുലഭമായിരുന്നു ഇവ വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ഇഷ്ടം പോലെ ഫലം തരുന്ന ചെടിയാണ് കാന്താരി.
ഭക്ഷണത്തില്‍ എരിവ് കൂട്ടാന്‍ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് കാന്താരി കാന്താരി മുളകിന്റെ ആരോഗ്യ രഹസ്യങ്ങള്‍ പലതാണ്.
നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്ര റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും *അര്‍ബുദം തടയുകയും ചെയ്യുന്നു.
പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ വരാതെ തടയുന്ന കാന്താരിമുളക് ഹൃദയാരോഗ്യമേകുന്നു.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ്‌ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
രക്തം കട്ട പിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും* പച്ചമുളകിനും കാന്താരിക്കും കഴിയും.
നാടന്‍ ചികിത്സാരീതികളില്‍ കാന്താരിക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു.
പണ്ടുകാലങ്ങളില്‍ വാതരോഗ ചികിത്സവയിലും ശരീരത്തിലെ മുറിവിനും ചതവിനുമൊക്കെ കാന്താരി ഉപയോഗിച്ചിരുന്നു.
കാന്താരിമുളകിന് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിനും ഉത്തമമാണ് കാന്താരി.
ദിവസവും അഞ്ചോ ആറോ കാന്താരി കഴിക്കുന്നത് ഏറ്റവും നല്ലതാണ്.
കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. ദഹനക്കേടും അകറ്റുന്നു.
കുറ്റിച്ചെടിയായി വളരുന്ന കാന്താരി പൂത്ത് തുടങ്ങിയാല്‍ എപ്പോഴും വിളവ് കിട്ടും.
നാലുതൊട്ട് ആറുവര്‍ഷം വരെയാണ് ഒരു ചെടിയുടെ ആയുസ്.
മോരിന്റെ കൂടെ കറിവേപ്പിലയും കാന്താരിമുളകും ഇഞ്ചിയും ചേര്‍ക്ക സംഭാരം നല്ലൊന്നാന്തരം ദാഹശമനികൂടിയാണ്.
നാഡികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന വേദനയകറ്റാനും പണ്ടുകാലത്ത് പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു.
രക്തക്കുഴലുകളെ വികസിപ്പിക്കാനും ഇതിന്റെ രസത്തിന് കഴിവുണ്ട്.
ആയുര്‍വേദ മരുന്നുകളിലും കാന്താരി ഉപയോഗിച്ചുവരുന്നു.
കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കാന്താരിമുളക് അരച്ചുതളിച്ചാല്‍ കൃഷിത്തോട്ടങ്ങളിലെ കീടങ്ങളെ അകറ്റുകയും ചെയ്യാം.
നമ്മുടെ വീട്ടുമുറ്റത്ത് യാതൊരു പരിപാലനവും കൂടാതെ തന്നെ തഴച്ചുവളര്‍ന്നിരുന്ന കാന്താരി മുളക് ഇന്ന് നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണുള്ളത്.
കാന്താരി മുളകിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി വീട്ടുമുറ്റത്തൊരു കാന്താരി ചെടി നട്ടുപിടിപ്പിക്കാന്‍ ഇനി അമാന്തിക്കേണ്ടതില്ല.
കാന്താരിനടൂ ശരീരത്തെ രക്ഷിക്കൂ.
കടപ്പാട് നട്ടറിവ് വാട്സ്ആപ്പ് ഗ്രൂപ്പ്