Updated on: 12 May, 2021 9:12 AM IST
പൊങ്ങ്.

തേങ്ങക്കുള്ളില്‍ വെളുത്ത് കാണപ്പെടുന്ന ഒന്നാണ് പൊങ്ങ്. തേങ്ങയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ പൊങ്ങിനുണ്ട്. പല വിധ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് പൊങ്ങ്.
ഇതിനെ കോക്കനട്ട് ആപ്പിള്‍ എന്നും പറയാറുണ്ട്.ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് പൊങ്ങ്..അല്‍പം പഴക്കമുള്ളതും മുളവന്നതുമായ തേങ്ങയില്‍ നിന്നാണ് ഇത് നമുക്ക് ലഭിക്കുന്നത്.

പൊങ്ങ് എന്ന വസ്തുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. ഒരിക്കലെങ്കിലും അത് കഴിക്കാത്തവരായും ആരും കാണില്ല. മൃദുവായ കാമ്പോടുകൂടിയ മധുരമുള്ള പൊങ്ങ് കുട്ടിക്കാലത്തെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നായിരുന്നിരിക്കും പലർക്കും. പിന്നീട് നാട്ടിൽ തെങ്ങിന്റെയും നാളികേരത്തിന്റെയും എണ്ണം ഗണ്യമായി കുറയുകയും ആളുകൾ നഗരത്തിലെ കൊച്ചു വീടുകളിലേക്ക് ചേക്കേറുകയും ചെയ്തതോടെ പല ഗ്രാമീണ ഓർമ്മകളെയും പോലെ പൊങ്ങും മാഞ്ഞുപോയി.

തേങ്ങ ചീത്തയായി എന്ന് പറഞ്ഞ് പൊങ്ങും തേങ്ങയും കളയുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.

മുളപ്പിച്ച പയറിനേക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്.പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.പൊങ്ങ് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും .
ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.

വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും.ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും,നല്ല കൊളെസ്ട്രോൾ വർദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളി യിച്ചിട്ടുണ്ട്.രാസ സവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും.

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരിക്കും തേങ്ങ കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് പൊങ്ങിലുള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പൊങ്ങ്. നെഞ്ചെരിച്ചില്‍, വയറിന്റെ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാന്‍ പൊങ്ങ് ഉത്തമമാണ്.

നല്ല കൊളസ്‌ട്രോളിന്

കൊളസ്‌ട്രോള്‍ ശരീരത്തിന് ആരോഗ്യകരമായതാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമാണ് പൊങ്ങ്

ഇന്‍സുലിന്റെ ഉത്പാദനം

പ്രമേഹം ഉള്ളവരില്‍ ഇന്‍സുലിന്റെ ഉത്പാദനം കൃത്യമാക്കുന്നതിന് പൊങ്ങ് കഴിക്കുന്നത് സഹായിക്കുന്നു

ഹൃദ്രോഗ സാധ്യത കുറക്കുന്നു

ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ് പൊങ്ങ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് പൊങ്ങ് വളരെയധികം സഹായിക്കുന്നു

അമിതഭാരത്തിന് പരിഹാരം

അമിതഭാരത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് പൊങ്ങ്. ഇത് കഴിക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഒരു ഗ്ളാസ് പാലും രണ്ട് ടീസ്‌പൂൺ തേനും ഒരു തേങ്ങാ പൊങ്ങും കൂടെ ആഴ്ചയിൽ 3 ദിവസം വച്ച് കഴിച്ചോണ്ടിരുന്നാൽ ഒരു മാസശേഷം അമിതഭാരം വേഗത്തിൽ കുറയുന്നതായി കണ്ടിട്ടുണ്ട് 

English Summary: To reduce fat in the body coconut pongu is best
Published on: 12 May 2021, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now