നെയ്യ് കഴിച്ചാൽ പഞ്ചാമൃതത്തിൻറെ ഗുണം ലഭിക്കുമെന്നാണ് പറയാറുള്ളത്. ഭക്ഷണസാധനങ്ങളിലും ആയുർവേദ മരുന്നുകളിലും പൂജകൾക്കും നെയ്യിനെ ഒഴിച്ചുനിര്‍ത്താനാവില്ല. നെയ്യില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് പറയാറുണ്ട്. ഇത് സത്യം തന്നെ. എന്നാല്‍ ഈ കൊഴുപ്പ് എളുപ്പം ദഹിക്കുന്നതും അതുകൊണ്ടുതന്നെ ദോഷം ചെയ്യാത്തതുമാണ്. വെണ്ണയില്‍ നിന്ന് തയ്യാറാക്കുന്ന നെയ്യ്ക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത്.
1.നെയ്യിൽ ധാരാളം വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്.ഈ വൈറ്റമിനുകൾ എളുപ്പത്തില്‍ ദഹിച്ച് ശരീരത്തെ ആഗിരണം ചെയ്യും.
2. തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ട് വിണ്ടുകീറുന്നത് ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ് നെയ്യ്.ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു തുള്ളി നെയ്യ് ചുണ്ടില്‍ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാകും.
3.നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷവളര്‍ച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്.പത്തുവയസുവരെയെങ്കിലും കുട്ടികള്‍ക്ക് നല്ലപോലെ നെയ്യ് നൽകേണ്ടതാണ്.
4.വയറ്റിലെ പാളികളെ ദഹനരസങ്ങളില്‍ നിന്നും സംരക്ഷിക്കാനും ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും നെയ്യിലെ കൊഴുപ്പ് ഗുണപ്രദമാണ്.
5.നെയ്യ് ദഹനത്തെ സഹായിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
6. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് നല്ലതാണ്.
7. ഉറങ്ങുന്നതിന് മുമ്പ് കുറച്ച് നെയ്യ് കണ്ണിന് താഴെ പുരട്ടുക. രാവിലെ മുഖം നന്നായി കഴുകുക. പതിവായി ഇങ്ങനെ ചെയ്‌താൽ ഉറക്കകുറവ് മൂലം കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് നിറം മാറും.
8.ചര്‍മം മൃദുവാക്കുവാനും തിളക്കം വര്‍ദ്ധിപ്പിക്കുവാനും മറ്റേത് സൗന്ദര്യവര്‍ദ്ധക വസ്തുവിനേക്കാളും നെയ്യ് നല്ലതാണ്.
9. മുടിയുടെ നിറവും ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചെലവ് കുറഞ്ഞ ഒരു ഉത്‌പന്നമാണ് നെയ്യ്.വരണ്ടുണങ്ങിയ മുടിയുള്ളവര്‍ നെയ്യ് പരീക്ഷിക്കുക.
10.നെയ്യ് ഉപയോഗിച്ച് വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഡീപ് കണ്ടീഷനിംഗ് ചെയ്യാന്‍ കഴിയും. വെളിച്ചെണ്ണ, ഒലിവ് ഓയില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനൊപ്പം നെയ്യ് കൂടി ചേര്‍ത്ത് മുടിയില്‍ തേയ്‌ക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിക്കുക. തലയോട്ടി മുതല്‍ മുടിയുടെ അഗ്രം വരെ നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.