Updated on: 4 November, 2022 10:07 PM IST
Try these easy ways to prevent acidity

അസിഡിറ്റി ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാത്തവർ കുറവായിരിക്കും.  ഈ അവസ്ഥയുടെ മറ്റൊരു പ്രശ്‌നം ഇതിൻറെ ലക്ഷണങ്ങൾ മറ്റ് വലിയ രോഗങ്ങൾ പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ്.   വയറിലും നെഞ്ചിലുമാണ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: നെഞ്ചെരിച്ചിലാണോ? എങ്ങനെ അതിനെ പ്രതിരോധിക്കാം

തെറ്റായ ഭക്ഷണശൈലിയും കടുത്ത മനഃസംഘര്‍ഷങ്ങളുമാണ് അസിഡിറ്റിയുടെയും തുടര്‍ന്നുണ്ടായേക്കാവുന്ന അള്‍സറിന്‍റെയും അടിസ്ഥാനകാരണങ്ങള്‍. എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവയിലൂടെ അസിഡിറ്റി കൂടാം. മദ്യപാനം, പുകവലി, കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, ആഹാരം കഴിഞ്ഞയുടനെയുള്ള പകലുറക്കം അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ അസിഡിറ്റി ഉണ്ടാകുന്നു.

ആമാശയം, ചെറുകുടല്‍ എന്നീ അവയവങ്ങളുടെ ആന്തര ഭിത്തിയിലുണ്ടാകുന്ന വ്രണങ്ങളാണ് അള്‍സര്‍ രോഗത്തിന്റെ മുഖ്യകാരണം. വയറുവേദനയാണ് അള്‍സറിന്‍റെ പ്രധാന ലക്ഷണം.

എങ്ങനെയെല്ലാം അസിഡിറ്റിയെ തടയാം?

- കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുക.

- പഴം, തണ്ണിമത്തന്‍, വെളരിക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക.

- ദിവസവും പാല്‍ കുടിക്കുക.

- ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. 

- അച്ചാറുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

- ശര്‍ക്കര അസിഡിറ്റിയെ നിയന്ത്രിക്കാന്‍ നല്ലതാണ്.

- ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കും.

English Summary: Try these easy ways to prevent acidity
Published on: 04 November 2022, 09:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now