1. Environment and Lifestyle

അസിഡിറ്റിക്ക് ഫലപ്രദമായ 11 വീട്ടുവൈദ്യങ്ങൾ ചുവടെ കൊടുക്കുന്നു

പലപ്പോഴും ഭക്ഷണക്രമത്തിലെ പിഴവുകൾ തന്നെയായിരിക്കും നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. അതായത്, കൃത്യമായി ഭക്ഷണം കഴിക്കാത്തതും അമിതമായ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും, അമിത ഭക്ഷണവുമെല്ലാം നെഞ്ചെരിച്ചിലിന് ഇടയാക്കും. പുകയിലയുടെയോ മദ്യത്തിന്റെയോ അമിത ഉപഭോഗവും അസിഡിറ്റിക്ക് കാരണമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Anju M U
അസിഡിറ്റിക്ക് ഫലപ്രദമായ 11 വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം
അസിഡിറ്റിക്ക് ഫലപ്രദമായ 11 വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം

പലരും നേരിടുന്ന മുഖ്യ ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. അതായത്, നെഞ്ചിലും തൊണ്ടയിലും ഒരു പൊള്ളൽ പോലെ തോന്നിപ്പിക്കുന്ന അവസ്ഥയാണിത്. നെഞ്ചെരിച്ചിൽ എന്നും അസിഡിറ്റിയെ പറയാറുണ്ട്. പലപ്പോഴും ഭക്ഷണക്രമത്തിലെ പിഴവുകൾ തന്നെയായിരിക്കും നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. അതായത്, കൃത്യമായി ഭക്ഷണം കഴിക്കാത്തതും അമിതമായ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും, അമിത ഭക്ഷണവുമെല്ലാം നെഞ്ചെരിച്ചിലിന് ഇടയാക്കും.

ബന്ധപ്പെട്ട വാർത്തകൾ: ത്രിഫലയ്ക്കൊപ്പം തേനും ചേർത്ത് കഴിക്കാറുണ്ടോ? ആയുർവേദചികിത്സയിൽ ഉത്തമം

പുകയിലയുടെയോ മദ്യത്തിന്റെയോ അമിത ഉപഭോഗവും അസിഡിറ്റിക്ക് കാരണമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നെഞ്ചിൽ എരിച്ചിൽ പോലെ അനുഭവപ്പെടുന്നത് മാത്രമല്ല, വയറു വീർക്കുക, ദഹനക്കേട്, ഓക്കാനം, വേദന എന്നിവയെല്ലാം ഇതിനൊപ്പം ലക്ഷണങ്ങളായി പ്രകടമാകുന്നു.

അസിഡിറ്റി സങ്കീർണമായ പ്രശ്നമാവാതിരിക്കാൻ വളരെ തുടക്കത്തിലെ നിങ്ങൾ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇതിന് വീട്ടുവൈദ്യത്തിലും ചില മികച്ച ഉപായങ്ങൾ നിർദേശിക്കുന്നുണ്ട്. ആയുർവേദ ഗുണങ്ങൾ അടങ്ങിയ ചില പദാർഥങ്ങൾ അസിഡിറ്റിക്ക് പരിഹാരമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇങ്ങനെ
അസിഡിറ്റിക്ക് പ്രതിവിധിയാകുന്ന മികച്ച 11 വീട്ടുവൈദ്യങ്ങളെ പരിചയപ്പെടാം.

1. തേങ്ങാവെള്ളം

അത്ഭുത ആയുർവേദമൂല്യങ്ങൾ അടങ്ങിയിട്ടുള്ളതാണ് തേങ്ങാവെള്ളം. ഇതിൽ ഇലക്‌ട്രോലൈറ്റ് സാന്നിധ്യമുണ്ട്. ഇവ ആൽക്കലൈൻ ആയതിനാൽ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാനും ആമാശയത്തെ ശമിപ്പിക്കാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രാമ്പൂവിൻറെ ഈ പാര്‍ശ്വഫലങ്ങൾ അറിഞ്ഞിരിക്കാം

അതിനാൽ ഒരു ഗ്ലാസ് ശുദ്ധമായ തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് അസിഡിറ്റിയിൽ നിന്ന് നല്ല ആശ്വാസം ലഭിക്കും.

2. കറ്റാർ വാഴ ജ്യൂസ്

ഒട്ടനവധി ഔഷധഗുണങ്ങളുള്ളതാണ് കറ്റാർ വാഴ. ഇത് ശരീരത്തെ ആന്തരികമായി തണുപ്പിക്കുക മാത്രമല്ല, പിത്തദോഷത്തെ സന്തുലിതമാക്കുന്നതിനും കൂടാതെ ദഹനം സുഗമമാക്കുന്നതിനും സഹായകരമാണ്. മലബന്ധം ഒഴിവാക്കാനും കറ്റാർവാഴ ജ്യൂസ് ഫലം ചെയ്യും. ആമാശയത്തിലെ അൾസർ സുഖപ്പെടുത്തുന്നതിന് കറ്റാർവാഴ ജ്യൂസ് കുടിക്കാവുന്നതാണ്.

3. ലൈക്കോറൈസ്

അധികം ആർക്കും പേര് കേട്ടാൽ പരിചയമില്ലാത്ത സസ്യമാണി ലൈക്കോറൈസ്. അസിഡിറ്റിക്കുള്ള വീട്ടുവൈദ്യമായി ലൈക്കോറൈസ് ഉപയോഗിക്കാവുന്നതാണ്. മധുരവും രുചിയുമുള്ള ഇത് ഹൈപ്പർ അസിഡിറ്റി വീട്ടുവൈദ്യമായി ഉപയോഗിക്കാമെന്നതിന് പുറമെ, പിത്തം ശമിപ്പിക്കാനും നല്ലതാണ്.

നെഞ്ചെരിച്ചിൽ, വയറുവേദന, ദഹനക്കേട്, ഓക്കാനം തുടങ്ങിയ ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങളെ ഇത് ലഘൂകരിക്കുന്നു. വയറ്റിലെ അൾസർ സുഖപ്പെടുത്തുന്നതിനും ഇത് സഹായകരമാണ്. ലൈക്കോറൈസിന്റെ വേരുകൾ വൃത്തിയാക്കി കഴുകി എടുത്ത്, ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇത് ചവയ്ക്കുന്നത് നല്ലതാണ്.

4. ഇഞ്ചി

ദഹനത്തിന് ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണിത്. ആയുർവേദത്തിൽ നിർദേശിക്കുന്നത് പ്രകാരം ദഹനത്തെ ഉത്തേജിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും, വയറുവേദന, ഓക്കാനം, പിത്തം എന്നിവ ഒഴിവാക്കുന്നതിനും ഇഞ്ചി മികച്ച രീതിയിൽ സഹായമാകും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് ഇഞ്ചി ചേർക്കുക. ഈ വെള്ളം അര ഗ്ലാസ് ആക്കി വറ്റിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന വെള്ളം അരിച്ചെടുത്ത് കുടിക്കുന്നത് ഹൈപ്പർ അസിഡിറ്റിയെ പ്രതിരോധിക്കും.

5. ഏലക്ക

വിവിധ ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഇത് രുചിയും മണവും മാത്രമല്ല നൽകുന്നത്. ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായകരമാണ്. വയറുവേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താനും ഏലക്ക ഉപയോഗിക്കുക. അസിഡിറ്റിക്കുള്ള ചികിത്സയ്ക്കായി കുറച്ച് ഏലക്ക എടുത്ത് ചതച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് തണുത്ത ശേഷം കുടിക്കണം.

6. പെരുംജീരകം

ഭക്ഷണത്തിനു ശേഷം കുറച്ച് പെരുംജീരകം ചവയ്ക്കുന്നത് മിക്കവരും പിന്തുടരുന്ന ശീലമാണ്. ഭക്ഷണശേഷം പെരുംജീരകം വിളമ്പുന്നത് ഇന്ത്യയിലെ ഒരു ആചാരവും ശൈലിയും പോലെയും തുടർന്ന് പോകുന്നുവെന്നും പറയാം.

പെരുംജീരകം ദഹനവ്യവസ്ഥയെ സുഗമമാക്കുന്നതിനാലാണ് ഭക്ഷണശേഷം ഇത് കഴിക്കുന്നത്. അസിഡിറ്റിയിൽ നിന്നോ ആസിഡ് റിഫ്ലക്സിൽ നിന്നോ ഉടനടി ആശ്വാസം നൽകുന്നതിന് ഇതിന് സാധിക്കും. ദഹനക്കേട്, വയറുവീർപ്പ് എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കുകയും ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ പെരുംജീരകം ഗ്യാസിനും അസിഡിറ്റിക്കുമുള്ള ജനപ്രിയ മരുന്നാണെന്ന് പറയാം.

7. പുതിന

ആസിഡ് റിഫ്‌ളക്‌സിനുള്ള മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് പുതിന. പുതിനയുടെ ഇലകൾ പ്രകൃതിദത്തമായ ആശ്വാസം നൽകുന്നു. ഇത് അസിഡിറ്റി, ദഹനക്കേട് എന്നിവയിൽ നിന്ന് തൽക്ഷണ ആശ്വാസം തരും. അതായത്, ഇതിന് പുതിന ഇല ചേർത്ത ചായ പതിവായി കുടിച്ചാൽ മതി.

അതിനാൽ ഭക്ഷണത്തിന് ശേഷം ഒരു നുള്ള പെരുംജീരകം ചവയ്ക്കുന്നത് ശീലമാക്കാം. അതുമല്ലെങ്കിൽ ഒരു പിടി പച്ച പെരുംജീരകം ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നതും അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സഹായിക്കും.

8. കറുവപ്പട്ട

നമ്മുടെ കറികളിൽ സ്ഥിരസാന്നിധ്യമായ സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങളുടെ ആഗിരണം പരിപോഷിപ്പിക്കാനും കറുവപ്പട്ട നല്ലതാണ്. ഒരു നുള്ള് കറുവപ്പട്ട പൊടി ഒരു ടീസ്പൂൺ തേൻ അല്ലെങ്കിൽ വെള്ളവുമായി കലർത്തി ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ശീലമാക്കാം.

9. നെല്ലിക്ക

അസിഡിറ്റിക്കുള്ള ആയുർവേദ ചികിത്സയിലെ പ്രധാന ചേരുവയാണ് നെല്ലിക്ക. പിത്തദോഷത്തെ ശമിപ്പിക്കുന്നതിലും, അസിഡിറ്റി പോലുള്ള ദഹനനാളത്തിന്റെ രോഗങ്ങളെ ചികിത്സിക്കുന്നതിലും നെല്ലിക്കയിലെ പോഷക ഘടകങ്ങൾ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കാൻ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. അതിനാൽ, രാവിലെ ദിവസവും 10 ​​മുതൽ 20 മില്ലി അളവിൽ നെല്ലിക ജ്യൂസ് കുടിക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

10. മാതളം

രുചിയിലും ആരോഗ്യഗുണത്തിലും കേമനായ ഫലമാണ് മാതള നാരങ്ങ എന്ന് പറയാം. ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം മാതളനാരകം പിത്തത്തെ ശമിപ്പിക്കുന്നു. ഇത് അമിതമായി നിങ്ങൾക്ക് ദാഹം അനുഭവപ്പെടുന്നെങ്കിൽ അത് ഒഴിവാക്കാനും ഉപകാരപ്രദമാണ്. അതിനാൽ ദിവസേന ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുക. ലഘുഭക്ഷണമായി നിങ്ങൾക്ക് വേണമെങ്കിൽ മാതളം തെരഞ്ഞെടുക്കാവുന്നതാണ്.

11. മുനക്ക

ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് മുനക്ക അല്ലെങ്കിൽ കറുത്ത ഉണക്കമുന്തിരി. ഇതിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും തൽഫലമായി മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നതിന് മുനക്ക ഫലപ്രദമാണ്. ആമാശയത്തിലെ അധിക ആസിഡ് ഉൽപാദനത്തെ നിയന്ത്രിക്കുന്നതിനുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: Face Care Tips: ഉറങ്ങുന്നതിന് മുൻപ് ഈ 5 നുറുങ്ങുകൾ ചെയ്താൽ ഒരു ചർമപ്രശ്നവും ഉണ്ടാകില്ല

5-6 വലിയ കറുത്ത ഉണക്കമുന്തിരി ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. ഇത് വെറും വയറ്റിൽ രാവിലെ കഴിക്കുക. മദ്യപാനം മൂലമുണ്ടാകുന്ന ആസിഡ് റിഫ്ലക്സിനുള്ള വീട്ടുവൈദ്യമായി പോലും മുനക്ക മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

English Summary: Given Are 11 Best Home Remedies To Resolve Acidity Problems, Know More

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds