മുഖത്തിനും ചർമത്തിനും ഒപ്പം ആന്തരികമായി ശരീരത്തിന് വല്ല കേടുപാടുകളോ ക്ഷതമോ ഉണ്ടായാലുള്ള ഒറ്റമൂലിയായും പ്രയോഗിക്കാവുന്ന ആയുർവേദ പ്രതിവിധിയാണ് മഞ്ഞൾ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്രയധികം പ്രധാനപ്പെട്ട മഞ്ഞൾ പേസ്റ്റാക്കി മുഖത്ത് പുരട്ടിയാൽ നിറം വയ്ക്കുമെന്ന് പഴമക്കാർ മുതൽ ആവർത്തിച്ചുവരുന്നു. എന്നാൽ മുഖത്തിന് മാത്രമല്ല മുടിയ്ക്കും മികച്ചതാണ് മഞ്ഞൾ.
മണ്ണിനടിയിലെ പൊന്ന് കേശ സംരക്ഷണത്തിന് അത്യധികം പ്രയോജനകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ
എന്നാൽ, മഞ്ഞള്‍ മുടിയില്‍ പുരട്ടിയാല്‍ താരനുൾപ്പെടെയുള്ള മരുന്നാകുമെന്നും പെട്ടെന്നുള്ള നരയ്ക്കും മുടികൊഴിച്ചിലിനും അന്ത്യമാകുമെന്നും പലർക്കും അറിയില്ല. മുടിയ്ക്ക് മഞ്ഞൾ എങ്ങനെ പ്രയോജനപ്പെടുമെന്നും അത് ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നുമാണ് ചുവടെ വിവരിക്കുന്നത്.
മഞ്ഞള്‍ മുടിയില്‍ പുരട്ടിയാല്‍...
മഞ്ഞള്‍ ഹെയർ മാസ്കാക്കിയാണ് മുടിയിൽ പ്രയോഗിക്കേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് മനസിലാക്കാം.
-
മഞ്ഞളും തേനും (Turmeric And Honey)
മഞ്ഞള്‍ ഹെയർ മാസ്ക് (Turmeric hair Mask) തയ്യാറാക്കാനായി ആദ്യം രണ്ട് സ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക. 2 ടീസ്പൂൺ തേനും രണ്ട് മുട്ടയും ഇതിലേക്ക് ചേര്‍ക്കുക. ഇവ മൂന്നും നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കുക.
ഈ പേസ്റ്റ് മുടിയിൽ പുരട്ടി അരമണിക്കൂറിന് ശേഷം നന്നായി കഴുകുക.
ബന്ധപ്പെട്ട വാർത്തകൾ: നല്ല മുടിയ്ക്ക് ചില മുത്തശ്ശി വൈദ്യങ്ങൾ
മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വേരുകൾക്ക് ആരോഗ്യം നൽകാനും കൂടാതെ, തിളക്കവും മൃദുലവുമായ മുടി വളരാനും മഞ്ഞൾ ഇങ്ങനെ തേച്ചു നോക്കാവുന്നതാണ്.
വേറെയും പല രീതിയിൽ മഞ്ഞൾ തലമുടിയിൽ പുരട്ടാം. മഞ്ഞളും പാലും ചേർത്തുള്ള മാസ്ക് ഇതിന് ഉദാഹരണമാണ്.
-
മഞ്ഞളും പാലും (Turmeric And Milk)
ഇതിനായി മഞ്ഞളെടുത്ത് ഇതിലേക്ക് തുല്യ അളവിൽ പാലും തേനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് തലയില്‍ പുരട്ടാം. തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് വേണം ഈ പാക്ക് തേയ്ക്കേണ്ടത്. ഇത് കുറച്ച് കഴിഞ്ഞ് കഴുകിക്കളയാം.
ബന്ധപ്പെട്ട വാർത്തകൾ: എല്ലാ വിധ മുടി പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം; എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം
മുടിയുടെ സർവപ്രശ്നങ്ങൾക്കും മഞ്ഞൾ ഉപയോഗിക്കാം. താരനും അകാല നരയ്ക്കും മുടികൊഴിച്ചിലിനും മാത്രമല്ല, മറിച്ച് ക്ഷതമോ മുറിവിനോ ഉള്ള മരുന്നായി മഞ്ഞൾ പ്രവർത്തിക്കുമെന്നതിനാൽ തലയോട്ടിയിലെ വീക്കത്തിന് എതിരെയും ഇത് ഉത്തമമാണ്.
താരനും മറ്റും കാരണം തലയിൽ മുറിവും വീക്കവുമുണ്ടാകാറുണ്ട്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ താരനെ തുരത്തി ഇത്തരം വീക്കത്തിൽ നിന്നും നിങ്ങൾക്ക് മോചനം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൃഷി: പോളിഹൗസിൽ മഞ്ഞൾ വളരാനുള്ള പ്രധാന കാരണങ്ങൾ
-
മഞ്ഞളും വെളിച്ചെണ്ണയും (Turmeric And Coconut Oil)
ഇതിനായി മഞ്ഞളിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. ഇത് ശേഷം മുടിയിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നതിനും ഒപ്പം രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും മഞ്ഞളും വെളിച്ചണ്ണയും കൊണ്ടുള്ള ഈ പ്രയോഗം നല്ലതാണ്.