Updated on: 11 March, 2021 5:41 AM IST
ദന്തശുദ്ധി പൽപ്പൊടി

ദന്തശുദ്ധി പൽപ്പൊടികൾ

1.തേജോവർദ്ധ്യാതി ദന്തമജനം

ചേരുവകൾ :-
വാലുഴുവ - 50 ഗ്രാം
ചുക്ക്. - 2 ഗ്രാം
കുരുമുളക് - 2 ഗ്രാം
തിപ്പലി - 2 ഗ്രാം
ഇന്തുപ്പ് - 2 ഗ്രാം

എല്ലാം പൊടിച്ചെടുത്ത് ഈ പൊടി ഉപയോക്കിച്ച് പല്ല് തേയ്ക്കാം. മറ്റൊരു രീതി ഒരാൾക്ക് പല്ലുത്തേക്കുന്നതിന് ആവശ്യമായപ്പൊടി എടുത്ത് (തേനും + എള്ളെണ്ണയും സമം അളവ് ചേർന്ന മിശ്രിതത്തിൽ) ചാലിച്ചാൽ ഇത് പേസ്റ്റ് പോലാകും. ഇതിനെ പൽപശകൾ എന്നാണ് വിളിക്കുന്നത്.ഇതിനാൽ പല്ലു തേയ്ക്കുക.
വായ്നാറ്റം, മറ്റ് പുണ്ണ് എരിച്ചിൽ കുറയും. വായ്, പല്ല് ശുദ്ധമാകും. പല്ലിന്റെ പഴുത്ത നിറം മാറും.

2. യവാതി ചൂർണ്ണം

ചേരുവകൾ :-
യവം ചുട്ടുകരിച്ചപൊടി - 100 ഗ്രാം
ഇന്തുപ്പ് - 10 ഗ്രാം
ഗ്രാമ്പൂ - 10 ഗ്രാം
കറുകപ്പട്ട - 10 ഗ്രാം
(യവം വറുത്ത് ചാമ്പലാക്കുക.
ഇതിന്റെ കരിപ്പൊടിയാൽ പല്ലുതേച്ചാൽ പല്ല് വെളുക്കും.)

എല്ലാം ചേർത്ത് പൊടിച്ച് പല്ല് തേയ്ക്കുക.
ഉമിയെ ചുട്ട് കരിയാക്കുന്നത് ഉമിക്കരി. ഇതിനാൽ പല്ല് തേയ്ക്കുകവഴി പല്ലിന്റെ അഴുക്ക് നിറം മാറും. മുൻപ് പറഞ്ഞ യവാതി ചൂർണ്ണത്തിൽ യവത്തിന്റെ പകുതി ഉമിക്കരി ചേർത്തും ഉപയോഗിക്കാം.

3. പൂയദന്തക്ഷാരം

മോണകളിൽ അകലം, പഴുപ്പ്, തടിപ്പ് എന്നിവ കണ്ടാൽ ഉപയോഗിക്കാവുന്ന കൈവല്യമായ ഒരു പൽപ്പൊടി.

ചേരുവകൾ :-
ശുദ്ധി ചെയ്ത ചേർക്കുരു - 300 ഗ്രാം
തുവരപരിപ്പ് - 300 ഗ്രാം
ബദാമിന്റെ പുറംഭാഗം -200 ഗ്രാം (മേൽ ഓട്)
നെല്ലിക്കാത്തോട് - 200 ഗ്രാം
താന്നിക്കാത്തോട് - 200 ഗ്രാം

ഇവകൾ ഒരു ചട്ടിയിൽ വിട്ട് മേൽ ചട്ടിയാൽ മൂടി വക്കുകൾ ശീലമൺ ചെയ്തു തീയിൽ വേവിക്കുക. ചട്ടിയുടെ അടിഭാഗം ചുവക്കുംവരെ (ഏതാണ്ട് ഒരു മണിക്കൂർ) വേവിച്ച് നന്നായി ആറിയശേഷം എടുത്ത് ഈ കരിയും മറ്റ് മരുന്നുകളും ചേർത്ത് പൽപ്പൊടി തയ്യാറാക്കുക.

ഇങ്ങനെ ചുട്ടെടുത്ത കരി - 6 ഭാഗം

വയമ്പ് - 1 പങ്ക്
കൊട്ടം - 1 പങ്ക്
ഗ്രാമ്പൂ - 1 പങ്ക്
അക്രാവ് - 1പങ്ക്
ഇന്തുപ്പ് -1 പങ്ക്
കർപ്പൂരം - 1 പങ്ക്

കർപ്പൂരം ഒഴിയെയുള്ളവ ഒരുമിച്ച് പൊടിച്ച് അവസാനം കർപ്പൂരപ്പൊടിയും ചേർത്തിളക്കുക.
പല്ലിൽ രക്തം, ചലം എന്നിവ തുടങ്ങിയ എണ്ണമറ്റ ദന്തരോഗങ്ങൾക്ക് ഇത് കൈകണ്ട ഔഷധമാണ്.

ചേർക്കുരു :- പകയുണ്ടാകുന്ന ഔഷധമാണ്, സിദ്ധവൈദ്യത്തിൽ അഗസ്ത്യർ പറയുന്ന മുറയിൽ മാത്രമേ ചേർക്കുരുവിന്റെ ഉത്തമമായ ശുദ്ധിയെപ്പറ്റി പറയുന്നുള്ളൂ. ആയുർവ്വേദത്തിന്റെ ശുദ്ധിയും കൃത്യമല്ല. കൃത്യമല്ലാത്ത ശുദ്ധിയുള്ള ചേർക്കുരു ഉപയോഗിച്ചാൽ കടുത്ത മോശ ഫലം ഉണ്ടാകും. അതിനാൽ ആശാൻമാരുടെകൂടെ നിന്ന് ചെയ്ത് പഠിക്കേണ്ട ഒന്നാണിത്.
എന്നാൽ കൃത്യമായി ശരിപ്പെടുത്തിയെടുക്കുന്ന ചേർക്കുരു, രാമബാണം പോലെ പ്രവർത്തിക്കും, ക്യാൻസർ തൊട്ട് താഴോട്ട് എന്തിനേയും നിഷ്പ്രഭമാക്കാൻ ചേർക്കുരുവിന് സാധിക്കും.

ഇവിടെ മറ്റൊരു കാര്യംകൂടി സൂചിപ്പിക്കുന്നുണ്ട്. പൊതുവായി പല്ല് തേയ്ക്കാൻ കയ്പ്, ചവർപ്പ്, എരിവ് എന്ന മൂന്നു രുചികൾക്ക് പ്രധാന്യം നൽകുമ്പോൾ, മറ്റ് ചുവകളെ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല എന്ന കടുത്ത നിർദ്ദേശം നൽകിയിട്ടില്ല. കുടലിൽ ദഹനരസം തീവ്രതയില്ലാത്തതിനാൽ അഗ്നിമാന്ദ്യം വരുമ്പോൾ, ഈ നിലയിൽ പല്ലു തേയ്ക്കുമ്പോൾ, മുൻപ് പറഞ്ഞ മൂന്ന് ചുവടുകളേക്കാളും, നല്ലതായി വരുക ഉപ്പും, പുളിപ്പുമാണ്. കയ്പും, ചവർപ്പും ഓക്കാനം വരുത്തുവാൻ പ്രോത്സാഹനം നൽകുന്ന രുചികളാണ്. വായ ഉണങ്ങി നാക്കിൽ പുണ്ണ് അധികമായ നിലയിൽ മധുരംശം കയറി നിൽക്കുന്ന ആഹാരമാണ് നല്ലത്. കയ്പും, ചവർപ്പും വീണ്ടും വരൾച്ചി വർദ്ധിപ്പിക്കാനും, ഈ സമയത്തും പുണ്ണിനെ വർദ്ധിപ്പിക്കുവാനും സഹായിക്കും.

മധുരാംശം പാൽപ്പൊടിയിൽ പറയുന്നിടം തേൻ ആണ് ആദ്യം വരുന്നതും, വായിൽ പുണ്ണിന്റെ പ്രയാസം കണ്ടാൽ നല്ലെണ്ണ + തേങ്ങാപ്പാൽ + എള്ള് പൊടിച്ചപൊടി ചേർത്ത് പല്ലുതേയ്ക്കുക. ഇങ്ങിനെ വ്യക്തിയുടെ അവസ്ഥയ്ക്കനുസരിച്ച് യുക്തമായ ഔഷധം തിരഞ്ഞെടുക്കും.

തേനിന് പുണ്ണിനെ അകറ്റാനുള്ള നല്ല കഴിവ് ഉണ്ട്. ചവർപ്പ് ഉള്ളതിനാൽ ശുദ്ധിയേയും തരും, അഴക് ഉണ്ടാകും, പുളിപ്പ് മാറ്റപ്പെടും, നല്ലെണ്ണയിൽ വായ് കൊപ്ലിക്കുന്നത് നല്ലതാണ്.
മുൻ പല്ലുകളെ നടുവിരൽ, മോതിരവിരലാലും, കടവായ പല്ല് തള്ളവിരലിനാലും തേയ്ക്കുന്നത് നല്ലത്. ചൂണ്ടാണി വിരൽ അത്ര നല്ലതല്ല എന്നെ ആചാരശാസ്ത്രങ്ങൾ സൂചിപ്പിക്കുന്നു.

English Summary: use dental tooth powder : for toothache it is better
Published on: 11 March 2021, 05:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now