Updated on: 27 February, 2021 12:14 PM IST

വാഴ മിക്കവാറും എല്ലാ വീടുകളിലും കണ്ടുവരുന്ന ഒരു സസ്യമാണ് .വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ആണ്.എന്നാൽ വാഴയിലയുടെ ഗുണങ്ങൾ നമ്മൾ പലർക്കും അറിയില്ല .ക്ഷേത്രങ്ങളിലും വിവാഹത്തിനും എല്ലാം വാഴയിലയ്ക്ക് ഒരു പ്രത്യേക പ്രാധാന്യം ഉണ്ട് .വാഴയിലയിൽ ഭക്ഷണം വിളമ്പി അത് ഏത് രൂപത്തിൽ വേണമെങ്കിലും മടക്കി പാത്രത്തിനുള്ളിലേക്ക് വയ്ക്കുവാനും ആവി ഉപയോഗിക്കുന്ന പാചകപാത്രങ്ങളിൽ ലൈനറായും വാഴയില ഉപയോഗിക്കുന്നു .

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് .ഇതിൽ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു .ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.തലമുടിയ്‌ക്ക്‌ നിറം കുറവുള്ളവർ സ്ഥിരമായി വാഴയിലയിൽ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം വർധിക്കുന്നു .

ഗ്രീൻടീയിൽ കാണപ്പെടുന്ന പോളിഫെനോൽസ് വാഴയിലയിൽ ഉണ്ട് .പല സസ്യാഹാരങ്ങളിലും പോളിഫെനോൽസ് അടങ്ങിയിട്ടുണ്ട് ..ഇത് ചർമ്മത്തിന് വളരെയേറെ ഗുണപ്രദം ആണ് .ശരീരത്തിൽ എവിടെയെങ്കിലും പൊള്ളൽ ഏറ്റാൽ ജിഞ്ചർ ഓയിൽ ഇലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വച്ചാൽ പെട്ടന്നുതന്നെ ശമനം കിട്ടുന്നതാണ് .വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധികരിക്കുകയും നിശാന്തത മാറ്റുകയും ചെയ്യുന്നു .രാവിലെ നവജാത ശിശുക്കളെ വാഴയിലയിൽ ജിഞ്ചർ ഓയിൽ തേച്ച് അതിന് മുകളിൽ കിടത്തുക .

സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് കിടത്തിയാൽ വിറ്റാമിൻ D ലഭിക്കുന്നതിനും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമമാണ് വാഴയിലയിൽ ആഹാരം പൊതിഞ്ഞു വച്ചിരുന്നാൽ അവ പെട്ടന്ന് കേട് ആവില്ല .വാഴയും , വാഴപ്പഴം കഴിക്കുന്നതും സ്വപ്നം കണ്ടാൽ പണവും സമ്പാദ്യവും കൂടുമെന്നും ബിസിനസിൽ ലാഭം നേടുമെന്നും പറയപ്പെടുന്നു . താരന്‍, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വാഴയില. വാഴയിലയുടെ നീര് പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. 

വാഴയില വെള്ളം ചേര്‍ത്ത് അരച്ച് സൂര്യാഘാതം മൂലം പൊള്ളലേറ്റ സ്ഥലത്തു പുരട്ടാം.എട്ടുകാലി കടിച്ചാലും കടന്നല്‍ കുത്തേറ്റാലും വാഴലിയ അരച്ചതോ ഇതിന്റെ നീരോ ഉപയോഗിക്കാം. ചര്‍മത്തിലെ വടുക്കളും പാടുകളും അകറ്റുന്നതിനുള്ള ഒരു വഴി കൂടിയാണിത്.മുറിവുകള്‍ ഉണക്കാനും പുതിയ ചര്‍മകോശങ്ങളുണ്ടാക്കാനും വാഴയിലയിലെ അലാന്‍ടോയിന്‍ സഹായിക്കും. വില കൂടിയ പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും അലാന്‍ടോയിന്‍ അടങ്ങിയിട്ടുണ്ട്.വാഴയിലയുടെ നീര്, ബീ വാക്‌സ്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഡയപ്പര്‍ അലര്‍ജിക്ക് നല്ലൊരു മരുന്നാണ്. തികച്ചും പ്രകൃതിദത്തമായതു കൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിനും ദോഷം സംഭവിക്കുന്നില്ല....ഒരു കഷ്ണം ഐസ് വാഴയിലയില്‍ നല്ലപോലെ ഉരസുക. എന്നിട്ട് ഇതു കൊണ്ട് മുഖവും ശരീരവും മസാജ് ചെയ്യാം. ചര്‍മത്തിളക്കം കൂടും.

വാഴയില സത്ത് ക്യാപ്‌സൂള്‍ രൂപത്തിലും ലഭ്യമാണ്. ഇവ കഴിയ്ക്കുന്നത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കും. പണ്ട് കല്യാണങ്ങൾ ക്ക് ഇല ഇട്ട് മാത്രം ആയിരുന്നു ഊണ് . ഇന്ന് ആ സ്ഥാനത്ത് പ്ലാസ്റ്റിക്ക് പേപ്പർ ഇല യും പ്ലേറ്റും സ്ഥാനം പിടിച്ചു . ചൂട് ഭക്ഷണങ്ങൾ വാഴ ഇലയിൽ ഇട്ട് ഭക്ഷണം കഴിക്കുന്ന ത് ആരോഗ്യത്തിന് നല്ലതാണ് . പുട്ട് പണ്ട് പുഴുങ്ങി ഇടുന്ന തും , ചൂട് ഭക്ഷണങ്ങൾ അടക്കാനും വാഴ ഇല ഉപയോഗിച്ചിരുന്നു

English Summary: use of banana leaf provide excellent health benefit
Published on: 27 February 2021, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now