Updated on: 4 March, 2023 5:55 PM IST
പുളിങ്കുരു ഇനി വെറുതെ കളയണ്ട! ആവശ്യങ്ങളും ഗുണങ്ങളും ഏറെയാണ്

പുളിങ്കുരു ഇന്ത്യൻ പാചകരീതിയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വറുത്ത പുളിങ്കുരു ഗ്രാമവാസികൾക്കിടയിൽ ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. പുളിയും അതിന്റെ വിത്തുകളും അവയുടെ ആരോഗ്യ ഗുണങ്ങളാൽ വളരെക്കാലമായി അറിയപ്പെടുന്നു. ഇന്ത്യൻ പാചകരീതിയിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഒരു പഴമാണ് പുളി. തിളങ്ങുന്ന കറുപ്പ് നിറമുള്ള ഇതിന്റെ വിത്തുകൾ വിവിധ ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. 

കൂടുതൽ വാർത്തകൾ: മുടി വളർച്ചക്ക് ഉത്തമം 'ജഡമാൻസി'; ഉപയോഗം എങ്ങനെ?

പുളിങ്കുരുവിന്റെ ഗുണങ്ങൾ

പുളിങ്കുരു പൊടിച്ച് മോണയിലും പല്ലിലും പുരട്ടുന്നത് ഗുണം ചെയ്യുമെന്നു പറയുന്നു,  പ്രത്യേകിച്ച് ധാരാളം പുകവലിക്കുന്നവർക്ക്. ദഹനക്കേട് പരിഹരിക്കുന്നത്തിന് പ്രകൃതിദത്ത പരിഹാരമായാണ് പുളിങ്കുരുനീര് അറിയപ്പെടുന്നത്. കൂടാതെ, ഇത് നാരുകളാൽ സമ്പന്നമാണ്, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് കാരണമാകുന്നു. നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും നാരുകൾ സഹായിക്കുന്നു.

ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് പുളി വിത്തുകൾ. നിങ്ങളുടെ ചർമ്മത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ ഇത് സഹായിക്കും. കൂടാതെ, കുടൽ, മൂത്രനാളി അണുബാധകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും ഇതിന് കഴിയും. പുളിവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും. രക്തസമ്മർദ്ദവും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉള്ള രോഗികൾക്ക് ഉപയോഗപ്രദമായ പൊട്ടാസ്യം പുളി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

പുളിങ്കുരു എങ്ങനെ ഭക്ഷിക്കാം?

പാൻ ചെറുതായി ചൂടായ ശേഷം, 15 മുതൽ 20 മിനിറ്റ് വരെ പുളിങ്കുരു വറുക്കുക. വിത്തുകളുടെ പുറംതൊലി കറുത്തതായി മാറുന്നത് നിങ്ങൾ ശ്രദ്ധിക്കും, ഇത് സാധാരണമാണ്. വിത്തുകൾ കരിഞ്ഞ് പോകാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കുക. വിത്തുകൾ പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ പാനിൽ നിന്നും പുളിങ്കുരു മാറ്റാം. 

English Summary: Uses and benefits of Tamarind seeds
Published on: 04 March 2023, 05:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now