1. Health & Herbs

വീട്ടുമുറ്റത്ത് വളരുന്ന നറുനീണ്ടി; ഗുണങ്ങളാൽ കേമനാണ്

നിരവധി വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഭാരതീയ വൈദ്യശാസ്ത്രത്തിൽ വളരെ ഉപയോഗപ്രദമായ ഒരു സസ്യമാണിത്. ഇതിൻ്റെ കിഴങ്ങിന് നല്ല സുഗന്ധമാണ്, അത് കൊണ്ട് തന്നെ ഇത് ചൂടുകാലങ്ങളിൽ പാനീയങ്ങളിൽ സുഗന്ധത്തിനായി ഉപയോഗിക്കാറുണ്ട്.

Saranya Sasidharan
Health benefits of Indian Sarsaparilla
Health benefits of Indian Sarsaparilla

പണ്ട് കാലത്ത് നമ്മുടെ പറമ്പുകളിലും മറ്റും കാണപ്പെട്ടിരുന്ന ചെടിയാണ് നറുനീണ്ടി, ഇതിനെ നന്നാറി എന്നും പറയാറുണ്ട്. വിവിധ വൈകല്യങ്ങൾക്കുള്ള വീട്ടുവൈദ്യമായി ഈ ചെടി ഉപയോഗിക്കുന്നു. ഇലകൾക്കും വേരുകൾക്കും ഔഷധഗുണമുള്ള ചെടിയാണ് നറുനീണ്ടി. ഭാരതീയ വൈദ്യശാസ്ത്രത്തിൽ വളരെ ഉപയോഗപ്രദമായ ഒരു സസ്യമാണിത്.

നിരവധി വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഭാരതീയ വൈദ്യശാസ്ത്രത്തിൽ വളരെ ഉപയോഗപ്രദമായ ഒരു സസ്യമാണിത്. ഇതിൻ്റെ കിഴങ്ങിന് നല്ല സുഗന്ധമാണ്, അത് കൊണ്ട് തന്നെ ഇത് ചൂടുകാലങ്ങളിൽ പാനീയങ്ങളിൽ സുഗന്ധത്തിനായി ഉപയോഗിക്കാറുണ്ട്.

എന്തൊക്കെയാണ് നറുനീണ്ടിയുടെ ഗുണങ്ങളെന്ന് നോക്കാം

• ഗ്യാസ്ട്രൈറ്റിസ്, ശരീരത്തിലെ മറ്റ് പല പിത്തരോഗങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഇത് വളരെ ഫലപ്രദമാണ്.ഇത് സ്ത്രീകളിലെ പ്രത്യുത്പാദന വ്യവസ്ഥയുടെ തകരാറുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നു.

• ശരീരത്തിനകത്ത് ശുദ്ധീകരിക്കാൻ സഹായിക്കുന്ന, വിഷാംശം ഇല്ലാതാക്കുന്ന സസ്യങ്ങളിൽ ഒന്നാണിത്. രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നതിനാൽ ഇതിന് അതിശയകരമായ ആരോഗ്യ ഗുണങ്ങളുണ്ട്.

• മെനോറാജിയ, ല്യൂക്കോറിയ, ഡിസ്മനോറിയ തുടങ്ങിയ നിരവധി ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു.

• പാമ്പുകടി, തേൾ കടി, മറ്റ് വിഷ പ്രാണികളുടെ കടി എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.

• ലൈംഗിക രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ ഫലപ്രദമാണ്.

• ഇതിന് തണുപ്പിക്കൽ ഗുണങ്ങളുണ്ട്, ശരീരത്തിനെ ഇത് തണുപ്പിക്കാൻ സഹായിക്കുന്നു, ഇത് കുടലിലെ അസാധാരണമായ ആസിഡ് സ്രവങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, കഠിനമായ ഗ്യാസ്ട്രൈറ്റിസ്, വയറ്റിലെ അൾസർ, വൻകുടൽ പുണ്ണ് എന്നിവയിൽ ഉപയോഗപ്രദമാകും.

• ഇത് ഉയർന്ന പനി കുറയ്ക്കാൻ സഹായിക്കുന്നു, ചർമ്മ അവസ്ഥകളെ നിയന്ത്രിക്കുകയും ചെയ്യുന്നു.

• വായിലെ വ്രണങ്ങൾക്ക് ഇതിന്റെ വേരിന്റെ തൊലി എടുത്ത് ചവച്ചാൽ പെട്ടെന്ന് ശമനം ലഭിക്കും.

• വേരുകൾ തിളപ്പിച്ച് ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാൻ തോന്നുമ്പോൾ ഉപയോഗിക്കാം. ശരീരത്തിന് ഉന്മേഷദായകവും ആരോഗ്യപ്രദവുമാണിത്.

• മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പാലും കുരുമുളകും ചേർത്ത് കഴിക്കാവുന്ന ഒരു ജനറൽ ബോഡി ടോണിക്കാണ് നന്നാറി.

• ശരീരത്തിന്റെ ശക്തിയും ഉന്മേഷവും വർദ്ധിപ്പിക്കുന്നതിന് തേനിനൊപ്പം ഇത് ഉപയോഗിക്കാം.

• നല്ലൊരു ബ്രെയിൻ ടോണിക്ക് ആയി പ്രവർത്തിക്കാൻ നന്നാറിക്ക് കഴിയും. സംസാര വൈകല്യങ്ങൾ, ഓട്ടിസം തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക് ഇത് നൽകാം. വിഷാദരോഗം, മാനസിക വൈകല്യങ്ങൾ തുടങ്ങിയവയുമായ പ്രശ്നങ്ങളുള്ളവർക്കും നന്നാറി ഉപയോഗം കൊണ്ട് പ്രയോജനം ലഭിക്കും.

• ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം എന്നിവയ്‌ക്ക് ചികിത്സിക്കാൻ നന്നാറി റൂട്ട് പേസ്റ്റ് ബാഹ്യമായി പുരട്ടാം. ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

• വാത, പിത്ത, കഫ എന്നീ മൂന്ന് ദോഷങ്ങളെയും ശമിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഓട്സ് പ്രമേഹ രോഗികൾക്ക് നല്ലതാണോ? എന്തൊക്കെ ശ്രദ്ധിക്കണം?

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Health benefits of Indian Sarsaparilla

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds