(കടപ്പാട് - ഡോ. കൃഷന്‍ മോഹന്‍ സിംഗ് )
വെരിക്കോസ് വെയിന്‍ പ്രായ-ദേശഭേദമന്യേ മനുഷ്യര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു രോഗമാണ്. ശരീരത്തിലെ രക്തവാഹികുഴലുകള്‍ വലുതായി വീര്‍ത്ത് പിണഞ്ഞു കിടന്ന് രക്തഓട്ടത്തെ തടയുന്നതാണ് ഇതിന് കാരണം.നീല നിറത്തിലോ കടുത്ത പര്‍പ്പിള്‍ നിറത്തിലോ ആകും ഇവ കാണുക. തെറ്റായ ദിശയിലേക്കുള്ള രകതപ്രവാഹമോ രക്തം കെട്ടിക്കിടക്കുന്നതോ ഒക്കെ ഇതിന് കാരണമാണ്. ഏകദേശം 23 ശതമാനം മുതിര്‍ന്നവര്‍ക്ക് വെരിക്കോസ് വെയിനുണ്ടാകുന്നു. അമേരിക്കയില്‍ നാലിലൊരു മുതിര്‍ന്നയാളില്‍ ഈ രോഗം കാണുന്നു.
രോഗസാധ്യതയുള്ളവര്‍
ഗര്‍ഭിണികളില്‍ വെരിക്കോസ് വളരെ സാധാരണമാണ്. കാല്‍വേദനയും വീക്കമുള്ള കാല്‍മുട്ടും ചിലന്തിവല പോലെയുള്ള രക്തക്കുഴലുകളും പ്രധാന ലക്ഷണങ്ങളാണ്. അമിതവണ്ണമുള്ളവര്‍ക്ക് വെരിക്കോസ് വരാനുള്ള സാധ്യത കൂടുതലാണ്. പൊതുവെ ചികിത്സ ആവശ്യമില്ലാത്ത രോഗമാണ് വെരിക്കോസ്. എന്നാല്‍ കടുത്ത വേദനയും ബുദ്ധിമുട്ടും നിലനില്‍ക്കുന്നുവെങ്കില്‍ ചികിത്സ വേണം. വെയിന്‍ പൊട്ടുകയും അള്‍സറാവുകയും ചെയ്താല്‍ ഉറപ്പായും ചികിത്സിക്കണം.
സര്‍ജറി ചെയ്യുന്ന വിധം
കടുത്ത അവസ്ഥയില്‍ സര്‍ജറി ആവശ്യമായി വരും. എന്നാല്‍ ആശുപത്രിയില്‍ തങ്ങേണ്ട സാഹചര്യം ഉണ്ടാവാറില്ല. സ്‌പൈഡര്‍ വെയിന്‍സ് ഒഴിവാക്കാന്‍ ലേസര്‍ ചികിത്സയും ഉപയോഗിക്കാറുണ്ട്. സര്‍ജറി നടത്തുന്ന വെയിനിന്റെ മുകല്‍ഭാഗവും താഴ്ഭാഗവും മുറിവുണ്ടാക്കി മുകള്‍വശം കെട്ടിവച്ചശേഷം താഴ്ഭാഗത്തുനിന്നും ത്രെഡ് കയറ്റി ആ വെയിന്‍ വലിച്ചെടുക്കയാണ് ചെയ്യുക. 1-3 ആഴ്ചകൊണ്ട് മുറിവ് ഉണങ്ങും. ഈ സമയം കംപ്രഷന്‍ സ്റ്റോക്കിംഗ്‌സ് ഉപയോഗിക്കേണ്ടതാണ്.
വണ്‍വേ മാറുമ്പോള്‍
ശരീരത്തിലെ വെയിനുകളില്‍ വണ്‍വേ വാല്‍വുകളാണുള്ളത്. അതിനാല്‍ രക്തഓട്ടം ഒറ്റ ഡയറക്ഷനിലാണ്. എന്നാല്‍ വെയിനിന്റെ ഭിത്തി വലിയുകയും ഇലസ്റ്റിസിറ്റി കുറയുകയും ചെയ്യുന്നതോടെ വാല്‍വ് ദുര്‍ബ്ബലമാവുകയും രക്തം ചോരുകയും തുടര്‍ന്ന് എതിര്‍ദിശയിലേക്ക് ഒഴുകുകയും ചെയ്യുന്നതാണ് വെരിക്കോസിന് കാരണം. ആര്‍ത്തവം നില്‍ക്കുമ്പോഴും ഗര്‍ഭകാലത്തും 50 വയസിന് മുകളിലാവുമ്പോഴും അധിക സമയം നില്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ക്കും വെരിക്കോസിന്റെ കുടുംബ പശ്ചാത്തലം ഉള്ളവര്‍ക്കും അമിതവണ്ണക്കാര്‍ക്കുമാണ് വെരിക്കോസ് വരുക.
രോഗം വരാതിരിക്കാന്‍
കിടക്കുമ്പോള്‍ കാലുകള്‍ 15 സെ.മീ ഉയര്‍ത്തി വയ്ക്കുക
സ്ത്രീകള്‍ ഹൈഹീല്‍ ചെരുപ്പ് ഒഴിവാക്കുക
നടക്കുകയും സ്‌ട്രെച്ച് ചെയ്യുകയും ചെയ്യുന്ന എക്‌സര്‍സൈസ് നല്ലതാണ്
നന്നായി വെളളം കുടിക്കുകയും നാരുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുക
പൊട്ടാസിയം കൂടുതലുള്ള ഇലക്കറികളും ബീന്‍സും ഏത്തക്കയും ധാരാളമായി കഴിക്കുക
ആപ്പിള്‍ സിഡര്‍ വിനാഗിരി ഗുണകരമാണ്
പാലുത്പ്പന്നങ്ങളും ഉപ്പും കുറയ്ക്കുക
മദ്യം ഉപേക്ഷിക്കുക
Varicose vein - can avoid by caring the veins
Varicose veins are a disease that affect people of all ages. This is because the blood vessels in the body become swollen and clogged, blocking blood flow. The vein will become blue or dark purple in color. This is due to blood flow in the wrong direction or blood clots. About 23% of adults develop varicose veins. The disease affects one in four adults in the United States.
At risk
Varicose veins are very common in pregnant women. Leg pain, swollen knees and spider veins are the main symptoms. Obese people are more likely to get varicose veins. Varicose veins are a disease that usually does not require treatment. But if severe pain and discomfort persists, treatment is needed. If the vein ruptures and ulcers are formed,it must be treated.
How to perform surgery
In severe cases, surgery may be necessary. But there is no need to stay in the hospital. Laser treatment is also used to remove spider veins. The upper and lower tenders of the vericose veins are incised, the upper extremities are tied, and the thread is pulled from the lower end. The wound dries in 1-3 weeks. Compression stockings should be used at this time.
When changing one way
The veins in the body have one-way valves. So the blood flow is in one direction. But as the wall of the vein enlarges and the elasticity decreases, the valve weakens, causing blood to leak and then flow in the opposite direction. Varicose veins occur in people who work overtime, at the age of menopause, pregnancy and over the age of 50, as well as those with a family history of varicose veins and those who are obese.
To prevent disease
Raise the legs 15 cm while lying down
Women avoid high heel shoes
Exercising like walking and stretching are good
Drink plenty of water and eat fibrous food
Eat plenty of potassium-rich leafy vegetables, beans and bananas
Apple cider vinegar is beneficial
Reduce dairy and salt
Avoid alcohol
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രോഗപ്രതിരോധത്തിന് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഉത്പ്പന്നം- ആയുഷ് ക്വാഥ ചൂര്‍ണ്ണം