1. Health & Herbs

സുജോക് -കൊറിയന്‍ ഹീലിംഗ് തെറാപ്പി

സുജോക് തെറാപ്പി തയ്യാറാക്കിയത് - എസ്‌ജെടി വിജയ കുമാര്‍.വി, ആതൊറൈസ്ഡ് ലക്ചറര്‍,ഇന്റര്‍ നാഷണല്‍ സുജോക് അസോസിയേഷന്‍, മൊബൈല്‍-9895714006, ഇ മെയില്‍- vijayneutro@gmail.com സൂഷ്മവും പ്രപഞ്ചസന്തുലിതാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതുമായ ചൈതന്യമാണ് മനുഷ്യശരീരം. ഇക്കാരണത്താല്‍ തന്നെ ശരീരത്തിന് അതിന്റെ ചൈതന്യം നിലനിര്‍ത്താനും, പൂര്‍ണ്ണവും സ്വതന്ത്രവുമായ പ്രതിഭാസമായി നിലകൊള്ളുവാനും സാധിക്കുന്നു.ഈ തത്വത്തില്‍ അധിഷ്ഠിതമായ സുജോക് ചികിത്സാ രീതി വികസിപ്പിച്ചെടുത്തത് ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ പാര്‍ക്ക് ജേ വൂ ആണ്. ഇത് ഒരു ചികിത്സാ രീതി എന്നതിലുപരി ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കി തരുന്നതും, പാശ്ചാത്യശാസ്ത്രത്തിന്റെയും പൗരസ്ത്യവൈദ്യത്തിന്റെയും സങ്കലനം കൂടിയാണ്. ഇതിന്റെ മികച്ച ഫലവും, ലാളിത്യവും പല രാജ്യങ്ങളിലും ഇത് വളരെ വേഗം പ്രചരിക്കാന്‍ കാരണമായിട്ടുണ്ട്.

KJ Staff
Professor Park Jae Woo
Professor Park Jae Woo
സുജോക് തെറാപ്പി
തയ്യാറാക്കിയത് - എസ്‌ജെടി വിജയ കുമാര്‍.വി, ആതൊറൈസ്ഡ് ലക്ചറര്‍,ഇന്റര്‍ നാഷണല്‍ സുജോക് അസോസിയേഷന്‍, മൊബൈല്‍-9895714006, ഇ മെയില്‍- vijayneutro@gmail.com
സൂഷ്മവും പ്രപഞ്ചസന്തുലിതാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതുമായ ചൈതന്യമാണ് മനുഷ്യശരീരം. ഇക്കാരണത്താല്‍ തന്നെ ശരീരത്തിന് അതിന്റെ ചൈതന്യം നിലനിര്‍ത്താനും, പൂര്‍ണ്ണവും സ്വതന്ത്രവുമായ പ്രതിഭാസമായി നിലകൊള്ളുവാനും സാധിക്കുന്നു.ഈ തത്വത്തില്‍ അധിഷ്ഠിതമായ സുജോക് ചികിത്സാ രീതി വികസിപ്പിച്ചെടുത്തത് ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ പാര്‍ക്ക് ജേ വൂ ആണ്. ഇത് ഒരു ചികിത്സാ രീതി എന്നതിലുപരി ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കി തരുന്നതും, പാശ്ചാത്യശാസ്ത്രത്തിന്റെയും പൗരസ്ത്യവൈദ്യത്തിന്റെയും സങ്കലനം കൂടിയാണ്. ഇതിന്റെ മികച്ച ഫലവും, ലാളിത്യവും പല രാജ്യങ്ങളിലും ഇത് വളരെ വേഗം പ്രചരിക്കാന്‍ കാരണമായിട്ടുണ്ട്.
SJT Vijaya kumar.V,Authorised Lecturer,International Sujok Association
SJT Vijaya kumar.V,Authorised Lecturer,International Sujok Association
തെറാപ്പി ഓഫ് ദ സെഞ്ചുറി (Therapy of the Century )
ഇത്രയും ലളിതവും മനസ്സിലാക്കാന്‍ എളുപ്പവും, വളരെ പെട്ടന്ന് ഫലം തരുന്നതുമായ ചികിത്സാരീതി ഇതുവരെ വേറെ ഉണ്ടായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും
മാനസിക-വൈകാരിക-ആത്മീയ തലങ്ങളെയും ഒരുപോലെ വിശകലനം ചെയ്തു ചികിത്സയ്ക്കുവാന്‍ പോരുന്ന മറ്റൊരു വൈദ്യശാസ്ത്രം ഇന്നു നിലവിലില്ല. ഇന്‍ഡ്യ, ചൈന, ഈജിപ്റ്റ്, മെസോപൊട്ടാമിയ തുടങ്ങിയ രാജ്യങ്ങളുടെ സംസ്‌കൃതികളുടെ ഏകോപനം സുജോക് തെറാപ്പിയെ അതിന്റെ പരമോന്നതിയില്‍ എത്തിച്ചിരിക്കുന്നു. തെറാപ്പി ഓഫ് ദ സെഞ്ചുറി(Therpy of the Century) എന്നാണ് സുജോക് വിശേഷിപ്പിയ്ക്കപ്പെടുന്നത്.
Image showing the relation of hand with body organs
Image showing the relation of hand with body organs
കൈകാലുകളുടെ ശാസ്ത്രം
നിഷ്പ്രയാസം ആര്‍ക്കും ഗ്രഹിക്കാവുന്ന സു ജോക് പലപ്പോഴും മരുന്നിന്റെ ഉപയോഗമില്ലാതെതന്നെ സ്വയം പ്രവര്‍ത്തിക്കുതാണ്.കൊറിയന്‍ ഭാഷയില്‍ സു എന്നാല്‍ കൈ എന്നും ജോക് എന്നാല്‍ കാല്‍ എന്നും ആണ് അര്‍ത്ഥം. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ആയ കൈയുടെയും കാലിന്റെയും സാദൃശ്യ സിദ്ധാന്തത്തെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരം ചികിത്സാ പദ്ധതികള്‍ ചെറിയ ക്ലിനിക്കുകള്‍പോലെ പ്രവര്‍ത്തിക്കുതിനാല്‍ സ്വഭാവികമായ രീതിയില്‍ തന്നെ ശരീര പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നു.നമ്മുടെ കൈകാലുകളെയും ശരീരഘടനയെയും സൂഷ്മമായി പരിശോധിച്ചാല്‍, അവ തമ്മിലുള്ള സാദൃശ്യവും, സാദൃശ്യം കൊണ്ടുതന്നെ ഒരു അസുഖത്തിന് സമാനമായ ബിന്ദുവോ ഭാഗമോ കണ്ടുപിടിച്ച് ആ ഭാഗം ഉത്തേജിപ്പിച്ച് അസുഖം ഭേദമാക്കുവാനും ഈ ചികിത്സാ സമ്പ്രദായത്തിലൂടെ സാധിക്കും.
Palm showing the key points
Palm showing the key points
പ്രകൃതിക്കു നന്ദി
നമ്മുടെ കൈ കാലുകള്‍ക്ക് ഘടനാപരമായി ശരീരഘടനയോടു സാദൃശ്യം നല്‍കിയതിന് നമ്മള്‍ പ്രകൃതിയോട് നന്ദി പറയണം. ചികിത്സിക്കുവാനുള്ള ആഗ്രഹം പ്രാഥമികമായി ഇവയില്‍ ഉള്‍ക്കൊണ്ടിരിക്കുതിനാല്‍ മനുഷ്യര്‍ ആരോഗ്യവാനായിരിക്കാനുള്ള ഈ വരദാനം നാം പരമാവധി ഉപയോഗിച്ച് ഫലപ്രദമാക്കേണ്ടതുണ്ട്. ഈ ചികിത്സാപദ്ധതിയിലൂടെ പ്രകൃതി അതിന്റെ ആവശ്യകതയും സ്‌നേഹവും വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു.
സ്വയം സഹായ പദ്ധതി
നാം ഒരു കഷ്ടപ്പാടില്‍ അകപ്പെട്ടാല്‍ സാധാരണ നിലയില്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴി കണ്ടെത്തും, ശക്തിയായി പൊരുതി വിജയിക്കുകയും ചെയ്യും. പക്ഷെ എന്തുകൊണ്ടാണ് നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നാം നിഷ്‌ക്രിയരാകുന്നത്? എന്തുകൊണ്ടാണ് അസുഖം പിടിപെടുമ്പോള്‍ നാം നിസ്സഹായരാകുന്നതും ഡോക്ടര്‍മാരെ ആശ്രയിക്കുന്നതും.?
ഓരോ മനുഷ്യരും പ്രയോജനപ്രദങ്ങളായ സ്വയം സഹായ പദ്ധതികള്‍ അറിഞ്ഞിരിക്കേണ്ടതും അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കേണ്ടതുമാണ്. അങ്ങനെവന്നാല്‍ നമുക്ക് നമ്മെത്തന്നെയും മറ്റുള്ളവരെയും സഹായിക്കുവാന്‍ സാധിക്കും. ഇത്തരത്തില്‍ ഇന്ന് നിലവിലുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു ചികിത്സാ രീതിയാണ് കൈകാലുകള്‍ ഉത്തേജിപ്പിച്ചു ചെയ്യുന്ന സു ജോക്.
സു ജോക് തെറാപ്പിയുടെ മുഖ്യ സവിശേഷതകള്‍
മികച്ചഫലം : ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അല്പ സമയം കൊണ്ട് ഫലം അനുഭവപ്പെടും.
പൂര്‍ണ്ണമായ സുരക്ഷിതത്ത്വം : ഇത് മനുഷ്യന്‍ ഉണ്ടാക്കിയ സമ്പ്രദായമല്ല,പ്രക്യതിദത്തമാണ.് മനുഷ്യന്‍ കണ്ടുപിടിച്ചുവെന്നേയുള്ളു. അതുകൊണ്ടുതെയാണ് ഈ സമ്പ്രദായം ശക്തിയേറിയതും സുരക്ഷിതവുമായിത്തീര്‍ന്നത്. സാദൃശ്യ ബിന്ദുക്കളിലെ ഉത്തേജനം രോഗം ഭേദപ്പെടുത്തുന്നു. ഒരിക്കലും ഹാനിവരുത്തുന്നില്ല. ശരിയായ ഭാഗത്തു പ്രയോഗിച്ചില്ലെങ്കില്‍ പ്രയോജനപ്പെടില്ലെന്നു മാത്രം.
പ്രാപഞ്ചികരീതി : മനുഷ്യ ശരീരത്തിന്റെ ഏതുഭാഗത്തും, ഏതു അവയവങ്ങളിലും ഏതു സന്ധികളിലും ഉപയോഗിക്കാവുന്നത്.
ഏവര്‍ക്കും സ്വായത്തമാക്കാവുന്നത് : സു ജോക് തെറാപ്പിയില്‍ പഠിക്കുവാനോ ഓര്‍ത്തിരിക്കുവാനോ ഒന്നും ഇല്ല. ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യും.
ലളിതമായ പ്രയോഗം : നിങ്ങളുടെ കയ്യും നിങ്ങളുടെ അറിവും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്. അതുകൊണ്ട് ചികിത്സയ്ക്കുവേണ്ടിയുള്ള സാമഗ്രികള്‍ അന്വേഷിച്ചു വിഷമിക്കേണ്ട കാര്യമില്ല.
കൈയ്ക്ക് ശരീരത്തോടുള്ള സാദൃശ്യത്തെക്കുറിച്ച് ഒരു വിശദീകരണം
ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സജീവമായ ശക്തികേന്ദ്രങ്ങളാണ് കൈകളും കാലുകളും .ഈ ശക്തി കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ രോഗനിവാരണവും ചികിത്സയും സാധ്യമാകുന്നു. മേല്‍പറഞ്ഞ ശക്തികേന്ദ്രങ്ങള്‍ നമ്മുടെ കൈയ്യിലും കാലിലും വളരെ ചിട്ടയായും സൂഷ്മരൂപത്തിലും പ്രതിബിബംബിക്കുന്നുണ്ട്.ശരീരവും അതിന്റെ സാദൃശ്യ സിദ്ധാന്തവും തുടര്‍ച്ചയായി സംവേദിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും അസുഖം ബാധിക്കുമ്പോള്‍ രോഗം ബാധിച്ച അവയവമോ ഭാഗമോ അതിനനുസരണമായ സാദൃശ്യബിന്ദുവിലേക്ക് അടയാള സന്ദേശമയക്കുകയും ആ ബിന്ദുവിനെ ഉണര്‍ത്തുകയും ചെയ്യും. അപ്പോള്‍ ആ ബിന്ദു വേദനാജനകമായിത്തീരും. ഈ ബിന്ദുക്കള്‍ ഉത്തേജിപ്പിയ്ക്കപ്പെടുമ്പോള്‍ ശമന തരംഗങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുകയും അവ അസുഖം ബാധിച്ച അവയവങ്ങളെ പൂര്‍വ്വ സ്ഥിതിയിലേക്കു മാറ്റുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
നമ്മുടെ അവയവങ്ങളില്‍ വച്ച് കൈയ്ക്കാണ് മനുഷ്യശരീരവുമായി കൂടുതല്‍ സാദ്യശ്യമുള്ളത്. അതുകൊണ്ട് ശരീരവും കയ്യുമായുള്ള സാമ്യം എന്താണ് എന്നു പരിശോധിക്കാം.

പുറമേ കാണുന്ന ഭാഗങ്ങളുടെ എണ്ണത്തിലുള്ള സമാനത

Similarity between body and hand
Similarity between body and hand
ശരീരത്തില്‍ പുറമേ കാണുന്ന അഞ്ചുഭാഗങ്ങളുണ്ട്. തല, രണ്ടു കൈകള്‍, രണ്ടുകാലുകള്‍. കൈകളിലെ അഞ്ചുവിരലുകളും ഉള്ളം കയ്യില്‍ നിന്നും പുറത്തേക്കു തള്ളി നില്ക്കുന്നു.
പുറമേ കാണുന്ന ഭാഗങ്ങളുടെ സ്ഥാനങ്ങളിലെ സമാനത
Hand -Body relation
Hand -Body relation
ശരീരത്തിലെ ഉയര്‍ സ്ഥാനത്താണ് തല. കാലുകള്‍ താഴ്ഭാഗത്തും. കൈകള്‍ ഇവയ്ക്ക് ഇടയിലായി സ്ഥിതിചെയ്യുന്നു. സ്വാഭാവികമായി നോക്കിയാല്‍ കയ്യിലെ പെരുവിരല്‍ ഉയര്‍ സ്ഥാനത്തും മൂന്നും നാലും വിരലുകള്‍ ഏറ്റവും അടിഭാഗത്തും ചെറുവിരലും ചൂണ്ടുവിരലും ഇവയ്ക്കിടയിലുമാണ്.
പുറമേ കാണുന്ന ഭാഗങ്ങളുടെ ദിശയിലെ സമാനത
പുറമേ കാണുന്ന ഭാഗങ്ങളുടെ അളവിന്റെ അനുപാതത്തിലുള്ള സമാനത
പുറമേ കാണുന്ന ഭാഗങ്ങളിലെ ഖണ്ഡങ്ങളുടെ എണ്ണത്തിന്റെ സമാനത
പുറമേ കാണുന്ന ഭാഗങ്ങള്‍ക്കുള്ള സമാനത
കൈയ്യുടെ അടിസ്ഥാന സാദൃശ്യഘടന
ശരിയായ സാദൃശ്യ ബിന്ദുക്കള്‍ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ കൈപ്പത്തികള്‍ മുഖത്തിനഭിമുഖമായി പിടിക്കുക. വലത്തെ കയ്യിലെ ചൂണ്ടുവിരലും ഇടത്തേ കയ്യിലെ ചെറുവിരലും നിങ്ങളുടെ വലത്തേ കൈയ്യിനെ പ്രതിനിധീകരിക്കുന്നു. വലത്തേ കയ്യിലെ നടുവിരലും (മൂന്നാമത്തെ വിരല്‍) ഇടത്തെ കയ്യിലെ മോതിരവിരലും (നാലാമത്തെ വിരലും) വലത്തെ കാലിനെ പ്രതിനിധീകരിക്കുന്നു. വലത്തെ കയ്യിലെ ചെറുവിരലും ഇടത്തെ കയ്യിലെ ചൂണ്ടുവിരലും ഇടത്തെ കയ്യുമായി സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ഉള്ളം കയ്യില്‍ പെരുവിരലിനു താഴെ ഉയര്‍ന്നു നില്ക്കുന്ന ഭാഗം നെഞ്ചിനോടു സാദൃശ്യപ്പെട്ടിരിക്കുന്നു. ഉള്ളം കൈ മുഴുവനായി ഉദര ഭാഗത്തെയും പ്രതിനിധീകരിക്കുന്നു.
Palm showing the full body structure
Palm showing the full body structure
കാലിന്റെ അടിസ്ഥാന സാദൃശ്യ ഘടന
കയ്യിലെ അടിസ്ഥാന സാദൃശ്യ ഘടനയുടെ അതേ തത്വം തെന്നയാണ് കാലിനുമുള്ളത്.
Leg shows the points of importance
Leg shows the points of importance
ഘടനയനുസരിച്ച് കാലിന് കൈയ്യോടും കൈയ്ക്ക് ശരീരത്തോടും സാമ്യമുണ്ട്. എന്നാല്‍ നാം പലപ്പോഴും ചലിക്കുന്നതുകൊണ്ട് കാലിനു കാര്യമായ ഉത്തേജനം സ്വാഭാവികമായി ലഭിക്കുന്നുണ്ട്.സാദൃശ്യ ബിന്ദുക്കളില്‍ അനുഭവപ്പെടുന്ന വ്യത്യാസം അസുഖം ബാധിച്ചതിന്റെ ലക്ഷണമാണ്. ഈ വ്യത്യാസം ആ ബിന്ദുക്കളില്‍ അമര്‍ത്തുമ്പോള്‍ വേദന കൂടുതലായോ നിറവ്യത്യാസം ഉള്ളതായോ ഒക്കെ കാണപ്പെടാം. ഇത്തരം ബിന്ദുക്കള്‍ പരിശോധകന്‍ കണ്ടുപിടിച്ച് അവിടെ ചികിത്സ നടത്തിയാല്‍ വളരെ പെട്ടെന്നുതന്നെ പ്രയോജനം ലഭിക്കും. ഇത്തരം ബിന്ദുക്കള്‍ കൃത്യമായി കണ്ടുപിടിക്കുന്നതാണ് ഈ ചികിത്സയുടെ വിജയ രഹസ്യം
ശരീരത്തിന്റെ മുന്‍ഭാഗത്തെ (യിന്‍) പ്രധാന സാദൃശ്യ ബിന്ദുക്കള്‍
Picture explaining front point relations -1
Picture explaining front point relations -1
Picture Explaining the front point relations -2
Picture Explaining the front point relations -2

ശരീരത്തിന്റെ പുറകുഭാഗത്തെ (യാങ്) പ്രധാന ബിന്ദുക്കള്‍

The point relations with back of the body -1
The point relations with back of the body -1
Point relations with back of the body-2
Point relations with back of the body-2
ചികിത്സാ രീതികള്‍
കൈകാലുകള്‍ കേന്ദ്രീകരിച്ച ഈ ചികിത്സാപദ്ധതിയിലൂടെ ശരീരത്തിലെ ചെറിയ ഭാഗങ്ങളുടെ (കരളിലെ ഭാഗങ്ങള്‍, ആമാശയം, ചെവി തുടങ്ങിയവ) തകരാറുകള്‍ പോലും പരിഹരിക്കാമെന്നത് ഈ സമ്പ്രദായത്തിന്റെ സവിശേഷതയാണ്. കൃത്യമായി സാദൃശ്യ ബിന്ദുക്കളെ ഉത്തേജിപ്പിച്ചാല്‍ വേദന ശമിക്കുന്നതിനൊപ്പം (വേദന സംഹാരികളുടെ പ്രയോജനം പോലെ) വേദനയുടെ കാരണം ഇല്ലാതാകുകയും ആ ഭാഗത്തെ ഊര്‍ജ പ്രവാഹം ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു.ഈ ചികിത്സാ പ്രയോഗത്തില്‍, സൂഷ്മതയോടെയും, സമഗ്രതയോടെയും, കൃത്യതയോടെയും സാദൃശ്യ ബിന്ദുക്കളുടെ നിര്‍ണ്ണയം നടത്തുകയും അവിടെ ശരിയായ രീതിയില്‍ ഉത്തേജിപ്പിക്കപ്പെടേണ്ടതുമാണ്.അസുഖം ബാധിച്ച അവയവമോ ശരീരഭാഗമോ കണ്ടുപിടിക്കുവാന്‍ ആദ്യമായി ശരീര ഭാഗങ്ങള്‍ നമ്മുടെ കയ്യിലും കാലിലും എങ്ങനെ സാദൃശ്യപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതാണ്. കൃത്യമായ ചികിത്സാബിന്ദു കണ്ടെത്തുന്നത് ചികിത്സയുടെ പകുതി ഭാഗമേ ആകുന്നുള്ളു. ചികിത്സ ഫലപ്രദമാകണമെങ്കില്‍ ആ ഭാഗങ്ങള്‍ കൃത്യമായി ഉത്തേജിപ്പിക്കേണ്ടതുമുണ്ട്. അത് പലതരത്തില്‍ സാദ്ധ്യമാണ്.
ട്രീറ്റ്‌മെന്റ് യൂസിംഗ് ഡയഗണോസ്റ്റിക് പ്രോബ് ( Treatment using Diaganostic Probe ),മാസ്സേജ് തെറാപ്പി (Massage Therapy) ,നീഡ്‌ലിംഗ് (Needling) ,കളര്‍ ലേസര്‍ തെറാപ്പി (Colour Laser Therapy) ,
മെറ്റല്‍ റിംഗ് (Metal Ring) ,കളര്‍ തെറാപ്പി ( Colour Therapy),മാഗ്നെറ്റിക് തെറാപ്പി (Magnetic Therapy) ,സീഡ് തെറാപ്പി (Seed Therapy) ,മോക്‌സ (Moxa) തുടങ്ങിയവ.
സുജോക് ശാസ്ത്ര വിഷയങ്ങള്‍:
ബേസിക് കറസ്‌പോണ്ടന്‍സ് സിസ്റ്റം,മിനി സിസ്റ്റം, ഇന്‍സെക്ട് സിസ്റ്റം( Basic Correspondence system, Mini system,Insect system) ,മെറിഡിയന്‍ സുജോക് കീ (Meridian Sujok Ki) ,സീഡ് തെറാപ്പി (Seed therapy ) ,ട്വിസ്റ്റ് തെറാപ്പി (Twist therapy) ,സോണ്‍ സുജോക് കീ (Zone Sujok Ki) ,സിക്‌സ് -കി (Six Ki) ,ട്രൈ- ഒറിജിന്‍ അക്യുപങ്ചര്‍( Tri-Origin Acupuncture) ,ഡയമണ്ട് എനര്‍ജി സിസ്റ്റം (Diamond Energy System) ,സ്‌പൈറല്‍ എനര്‍ജി സിസ്റ്റം ( Spiral Energy system) ,എം-പാര്‍ട്ടിക്കിള്‍ തിയറി ( M-particle theory) ,കളര്‍ തെറാപ്പി ( Colour Therapy) ,ചക്ര ഹീലിംഗ് ( Chakra Healing)
ടൈം അക്യുപങ്ചര്‍ (Time Acupuncture) ,സ്‌മൈല്‍ യോഗ( Smile Yoga ) ,സ്‌മൈല്‍ മന്ത്ര ( Smile Mantra) ,സ്‌മൈല്‍ മെഡിറ്റേഷന്‍(Smile Meditation) ,സാം വോംഗ് ദോംഗ് (Sam Wong Dong ) തുടങ്ങിയ ആധുനിക സുജോക് ശാസ്ത്ര വിഷയങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതും അനേകം ആള്‍ക്കാര്‍ പഠിക്കുകയും, പ്രചരിപ്പിക്കുകയും, ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇന്‍ഡ്യയില്‍ നാഗ്പൂര്‍ ആസ്ഥാനമായി സുജോക് ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.സുജോക് ഒരു പാഠ്യവിഷയമായി പല യൂണിവേഴ്‌സിറ്റികളും അംഗീകരിച്ചിട്ടുണ്ട്.
English Summary: Sujok therapy -south Korean healing therapy developed by Professor park jae woo ,good for healthy life

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds