പലരിലും കണ്ടുവരുന്ന വേറൊരു പ്രശ്‌നമാണ് മൂക്കിൽ നിന്ന് രക്തം വരുന്നത്. ചെറിയ പ്രശ്‌നങ്ങൾ മുതൽ വലിയ രോഗങ്ങൾക്ക് വരെ ഉണ്ടാകുന്ന ഒരു ലക്ഷണമാണിത്. ചെറിയ തോതിൽ മൂക്കിൽ നിന്ന് ചോര വരുന്നത് അത്ര പേടിക്കേണ്ടതല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്, എന്നാൽ ഇത് നീണ്ട നേരം നിൽക്കുകയാണെങ്കിൽ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകളിൽ കാണുന്ന ചുവന്ന പാടുകള്‍ ഈ രോഗ ലക്ഷണമായിരിക്കാം
എല്ലാ പ്രായത്തിലുള്ളവർക്കും ഈ അവസ്ഥ കാണപ്പെടാറുണ്ട്. മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ്. അതിനാല്‍ ഇതിന് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയാണ് പലപ്പോഴും മൂക്കിനകത്ത് നിന്ന് രക്തം വരുന്നത്. എന്തൊക്ക കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തം വരാൻ സാധ്യതയുണ്ടെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: തുടരെയുള്ള തുമ്മൽ നിർത്താൻ ആർക്കുമറിയാത്ത ചില ടിപ്പുകൾ
*കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍ *മൂക്കിനകത്ത് പരിക്കുണ്ടാകുമ്പോള്‍ *മൂക്കിനകത്ത് ചൊറിയുകയോ മറ്റോ ചെയ്യുമ്പോള്‍ മുറിയുന്നത് *മൂക്കിനകത്തെ ആവരണങ്ങള്‍ ഉണങ്ങിവരളുന്ന അവസ്ഥയില്‍ *മൂക്കിനകത്ത് പുറത്തുനിന്ന് മറ്റെന്തെങ്കിലും കടക്കുമ്പോള്‍ *അലര്‍ജിയുടെ പ്രതികരണമായി *തുടർച്ചയായി തുമ്മുമ്പോള്‍
ബന്ധപ്പെട്ട വാർത്തകൾ: സൈനസൈറ്റിസ് തലവേദന എങ്ങനെ തിരിച്ചറിയാം?
ഇനി ഏതെല്ലാം അസുഖങ്ങൾ കൊണ്ട് മൂക്കില്‍ നിന്ന് രക്തം വരാന്‍ സാധ്യതയുണ്ടെന്ന് നോക്കാം
* ശ്വാസകോശത്തിലെ അണുബാധ *ഉയര്‍ന്ന രക്തസമ്മര്‍ദ്ദം * രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ *ബ്ലീഡിംഗ് പ്രശ്‌നം *ക്യാന്‍സര്‍
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകൾക്കായി ഈ 3 വ്യായാമങ്ങൾ; കാഴ്ച കൂട്ടാനും ക്ഷീണം മാറ്റാനും ഓഫീസിലിരുന്നും ചെയ്യാം
സാധാരണഗതിയില്‍ മൂക്കില്‍ നിന്ന് അല്‍പം രക്തം വരുന്ന സാഹചര്യങ്ങളെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ 20 മുതല്‍ 25 മിനുറ്റില്‍ അധികം സമയത്തേക്ക് രക്തം വരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതുണ്ട്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.