1. Health & Herbs

കണ്ണുകളിൽ കാണുന്ന ചുവന്ന പാടുകള്‍ ഈ രോഗ ലക്ഷണമായിരിക്കാം

ഇന്നത്തെ ജീവിതരീതിയും ഭക്ഷണരീതിയും കാരണമുണ്ടാകുന്ന ഒരു അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (Hypertension). ഇത് ശരിയായവിധം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളെ ഗുരുതരമായ അവസ്ഥയിൽ കൊണ്ടെത്തിക്കാം. ധമനികളില്‍ രക്തത്തിന്റെ സമ്മര്‍ദ്ദം വളരെ ഉയരുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന ബിപി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്, കാരണം ഇത് ശരീര അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Meera Sandeep
Red spots in the eyes
Red spots in the eyes

ഇന്നത്തെ ജീവിതരീതിയും ഭക്ഷണരീതിയും കാരണമുണ്ടാകുന്ന ഒരു അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (Hypertension).  ഇത് ശരിയായവിധം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളെ ഗുരുതരമായ അവസ്ഥയിൽ കൊണ്ടെത്തിക്കാം. ധമനികളില്‍ രക്തത്തിൻറെ സമ്മര്‍ദ്ദം കൂടുതലായി ഉയരുന്ന അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന ബിപി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്, കാരണം ഇത് ശരീര അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വൃക്കകൾക്ക് തകരാറ് സംഭവിയ്ക്കാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാര്യമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്, രോഗത്തെ തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്.  അവസ്ഥ വളരെ ഗുരുതരമാകുന്നതുവരെ ഇതിന് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് പതിവായി നിരീക്ഷിക്കുക എന്നത് മാത്രമാണ്. ഇപ്പോള്‍ രക്തസമ്മര്‍ദ്ദം അറിയാനുള്ള ബിപി മോണിറ്ററിംഗ് മെഷ്യനുകള്‍ സജീവമായതോടെ വീട്ടിലിരുന്നും ഇത് നിരീക്ഷിക്കാന്‍ സാധിക്കും.  ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട് ചികിത്സ ചെയ്യേണ്ടതാണ്. കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പൊതുവെ ചില ലക്ഷണങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ കാണാറുണ്ട്. അതില്‍ ഒന്നാണ് കണ്ണിലെ പാടുകള്‍.

ബന്ധപ്പെട്ട വാർത്തകൾ: മൂത്രത്തില്‍ കല്ലിന് വീട്ടിൽ ചെയ്യാവുന്ന 5 പോംവഴികൾ

കണ്ണുകളിൽ കാണുന്ന ചുവന്ന പാടുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. കണ്ണുകളിലെ രക്തക്കുഴലുകള്‍ പൊട്ടിയത് മൂലം സംഭവിച്ചതാകാം. നിങ്ങളുടെ കണ്ണുകള്‍ കുറച്ച് ഏറെ സമയത്തേക്ക് ചുവപ്പ് നിറത്തില്‍ തുടരുകയാണെങ്കില്‍, വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാകുന്നതാണ് നല്ലത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാഴ്ച സങ്കീര്‍ണതകള്‍ക്കും കാരണമാകും. രക്തക്കുഴലുകളുടെ ഭിത്തികള്‍ കട്ടിയാകുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഹൈപ്പര്‍ടെന്‍സിവ് റെറ്റിനോപ്പതി എന്ന അവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം. റെറ്റിന വീര്‍ക്കാനും രക്തക്കുഴലുകള്‍ രക്തം വരാനും സാധ്യതയുണ്ട്.

കണ്ണുകളിലെ ചുവന്ന പാടുകള്‍ കൂടാതെ, ഉയര്‍ന്ന ബിപിയുടെ മറ്റ് ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

നെഞ്ച് വേദന

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

മൂത്രത്തില്‍ രക്തം

നിങ്ങളുടെ നെഞ്ചിലോ കഴുത്തിലോ ചെവിയിലോ ഉള്ള മിടിപ്പുകള്‍

കഠിനമായ തലവേദന

മൂക്കില്‍ നിന്ന് രക്തസ്രാവം

ക്ഷീണം

English Summary: Red spots in the eyes can be a symptom of this disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds