Updated on: 18 May, 2021 1:08 PM IST
വെള്ളിലംതാളി

നിറ വൈവിധ്യങ്ങൾ കൊണ്ട് എല്ലാവരെയും ആകർഷിക്കുന്ന ഒരു സസ്യമാണ് വെള്ളിലംതാളി. റുബിയേസീ കുടുംബത്തിൽപ്പെട്ട ഈ കുറ്റിച്ചെടി ഏകദേശം രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. നമ്മുടെ പറമ്പുകളിലും നാട്ടു വഴിയോരങ്ങളിലും ധാരാളമായി ഈ സസ്യത്തെ കാണാം. ഉറപ്പേറിയ വേരുകളും, ദീർഘവൃത്താകൃതിയിൽ അഗ്രഭാഗം കൂർത്ത ഇലകൾ, തവിട്ടുനിറമുള്ള തടി തുടങ്ങിയവയാണ് ഇതിൻറെ പ്രത്യേകത.

വെളുത്ത നിറത്തിലുള്ള ഇലകളുടെ സാന്നിധ്യം പ്രത്യേക ഭംഗി പ്രദാനം ചെയ്യുന്നു. വെളുത്ത നിറത്തിലുള്ള ഇലകൾ ചില പൂക്കളുടെ ബഹുദളങ്ങൾ രൂപപ്പെട്ടു വെള്ളിലയായി തീരുന്നതാണ്. ഈ പ്രത്യേകത കൊണ്ട് തന്നെയാവും ഈ സസ്യത്തിന് വെള്ളിലംതാളി എന്ന പേര് വരാൻ കാരണമായത്. ഓറഞ്ച്,മഞ്ഞ എന്നീ നിറങ്ങളിലും വെള്ളിലയുടെ പൂക്കൾ കാണപ്പെടുന്നു.

അഞ്ച് ഇതളുകളോട് കൂടിയ പൂക്കൾ ദൂരെനിന്ന് നോക്കിയാൽ ദൃശ്യം ആകില്ല. വസന്തകാലം തുടങ്ങി മഴക്കാലം വരയാണ് ഇതിൻറെ പൂക്കൾ ധാരാളമായി ഇടുന്ന സമയം. മാർച്ച് മാസങ്ങളിൽ ചെടി നടുന്നതാണ് ഉത്തമം. നല്ല വളക്കൂറുള്ള മണ്ണും സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലവും തെരഞ്ഞെടുത്ത് കൊമ്പുകൾ വച്ച് പിടിപ്പിക്കാം. സ്ഥലവും തെരഞ്ഞെടുത്ത് കൊമ്പുകൾ വച്ച് പിടിപ്പിക്കാം. 

വർഷത്തിൽ രണ്ടുതവണ വളപ്രയോഗം നടത്തിയാൽ ചെടിയുടെ വളർച്ച വേഗത്തിലാക്കും. കാലാവസ്ഥയ്ക്കനുസരിച്ച് ചെടികളിലും മാറ്റം വരാറുണ്ട്. ഉഷ്ണമേഖലാ പ്രദേശത്ത് കാണുന്ന വെള്ളിലച്ചെടികൾ നിത്യഹരിത സസ്യമായി കാണുന്നു. എന്നാൽ ശിശിരകാലത്ത് ഇല പൊഴിക്കുകയും വസന്തകാലത്ത് ഇല വരുകയും ചെയ്യുന്നു. വെള്ളിലയുടെ ഇലകൾ താളിയായി ഉപയോഗിച്ചാൽ മുടിയുടെ വളർച്ച വേഗത്തിലാക്കും.

വെള്ളിലംതാളി
Vellilamthali is a plant that attracts everyone with its variety of colors. This shrub belongs to the Rubiaceae family and grows up to 2 m tall. This plant can be found in abundance in our fields and along the country roads. It is characterized by strong roots, elliptic apex, and brownish wood. The presence of white leaves gives it a special charm. The leaves are white and the petals of some flowers are silvery. This is the reason why the plant got the name Vellilamthali. Silver flowers are also found in orange and yellow.

പണ്ടുകാലങ്ങളിൽ നിലം മെഴുകനായി ഇത് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ നിലത്തിന് കൂടുതൽ കറുത്തനിറം ലഭിക്കുന്നു.

English Summary: Vellilamthali is a plant that attracts everyone with its variety of colors. This shrub belongs to the Rubiaceae family and grows up to 2 m tall.
Published on: 18 May 2021, 12:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now