1. Health & Herbs

ഉഷ്ണ കാലത്ത് തല തണുപ്പിക്കാൻ താളി 

ചൂടു കൂടുന്നതും മലിനീകരണവും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ചൂട് കാലമായാൽ പൊടി പടലങ്ങള്‍, വിയര്‍പ്പ് ഒക്കെ ചേര്‍ന്ന്‍ തലയില്‍ അഴുക്ക് കൂടാൻ സാധ്യത ഏറെയാണ്.

KJ Staff
ചൂടു കൂടുന്നതും മലിനീകരണവും നമ്മുടെ മുടിയുടെ  ആരോഗ്യത്തെ ബാധിക്കും. ചൂട് കാലമായാൽ  പൊടി പടലങ്ങള്‍, വിയര്‍പ്പ് ഒക്കെ ചേര്‍ന്ന്‍ തലയില്‍ അഴുക്ക് കൂടാൻ സാധ്യത ഏറെയാണ്. ഇതിന് ,പരിഹാരമായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് രാസവസ്ത്തുക്കൾ നിറഞ്ഞ ഷാമ്പൂ ആണ്. അതിനു പകരം നമ്മുടെ വീട്ടു വളപ്പില്‍ നിന്ന് കിട്ടുന്ന പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ചെമ്പരത്തിയുടെ  താളി ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പും കിട്ടും അഴുക്കു മാറുകയും ചെയ്യും. മാത്രമല്ല, തലയിലെ താരനും അത് മൂലം ഉണ്ടാകുന്ന ചൊറിച്ചിലും മാറി കിട്ടുകയും ചെയ്യും.   

അതുപോലെ തന്നെ, കറ്റാര്‍ വാഴ തണ്ടില്‍ നിന്ന് മുള്ളും പുറം ഭാഗവും മാറ്റിയ ശേഷം ഉള്ളിലുള്ള ജെല്‍ എടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് കുളിര്‍മ ലഭിക്കാനും താരന്‍ അകറ്റാനും ഉത്തമമാണ്. കുറുന്തോട്ടിയുടെ  തണ്ടും ഇലയും കായും പൂവും ഇടിച്ച് പിഴിഞ്ഞ് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ചൂടുകാലത്ത് നല്ലതാണ്.

aloe vera
മുടിയുടെ ആരോഗ്യത്തിനും കൃത്രിമം കലരാത്ത ഇത്തരം താളികളാണ് ഉത്തമം. തുളസിയില, പാടത്താളി കാട്ടു താളി തുടങ്ങിയവയുടെ ഇലയും ഇത്തരത്തില്‍ താളിയായി ഉപയോഗിക്കാം. അല്പം സമയം മാത്രം ചിലവഴിച്ചാല്‍ പെട്ടെന്ന് തയ്യാറാക്കാവുന്ന താളികളുണ്ട്.  
 
ചെമ്പരത്തിയുടെ ഇലയും പൂവും തണലത്ത് ഉണങ്ങാന്‍ വെയ്ക്കുക. നന്നായി ഉണങ്ങിയ ഇലയും പൂവും  പൊടിച്ച് സൂക്ഷിക്കാം. ഇഞ്ച കുതിര്‍ത്ത വെള്ളത്തില്‍ ഈ പൊടി കലക്കി തലയില്‍ തേക്കുന്നത് തലക്ക് കുളിര്‍മ്മ ലഭിക്കാന്‍ നല്ലതാണ്. മാത്രമല്ല രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലാത്തതിനാല്‍ തലയെയോ മുടിയെയോ ദോഷകരമായി ബാധിക്കുകയുമില്ല.

hibiscuss
അതുപോലെ തന്നെ മറ്റൊരു പ്രകൃതിദത്തമായി തയറാക്കാവുന്ന  ഒന്നാണ് മുട്ട ഷാമ്പൂ. ഒരു മുട്ടയില്‍ നാല് തുള്ളി വെളിച്ചെണ്ണയും തണുത്ത വെള്ളവും കൂടി യോജിപ്പിച്ച് ഉണങ്ങിയ തലമുടിയില്‍ തേച്ച് രണ്ട് മിനിറ്റിനു ശേഷം കഴുകി കളയുക. ഇത്തരത്തില്‍ ഷാമ്പൂ ചെയ്യുന്നത് തലമുടിയുടെ തിളക്കം വര്‍ധിപ്പിക്കും.
English Summary: homemade shampoos

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds