സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വേണ്ടത് നല്ല ഭക്ഷണ ശീലങ്ങൾ ആണ്. ജീവകങ്ങളുടെ കലവറയായ പഴം- പച്ചക്കറികൾ കഴിക്കുക വഴി നമ്മുടെ അഴകും ആരോഗ്യവും മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കും. ഓരോ ജീവകങ്ങളും ഏതൊക്കെ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നും, ജീവകങ്ങളുടെ അപര്യാപ്തത നമ്മുടെ മനുഷ്യശരീരത്തിൽ എങ്ങനെ ബാധിക്കുമെന്നും തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
ജീവകം എ
പാൽ, വെണ്ണ, നെയ്യ്, പച്ചക്കറികൾ, ക്യാരറ്റ് തുടങ്ങിയവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകമാണ് ജീവകം എ. നേത്രാ ആരോഗ്യത്തിലും, ത്വക്ക് സംരക്ഷണത്തിലും ഇവ പ്രധാനപ്പെട്ടതാണ്. ജീവകം എ യുടെ അപര്യാപ്തത ത്വക്ക് പെട്ടെന്ന് ചുളിയുവാനും, മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടാനും കാരണമാകുന്നു. തലമുടി ചെമ്പിക്കുന്നതും, മൃദുത്വം നഷ്ടപ്പെടുന്നതും ജീവകം എ യുടെ കുറവുകൊണ്ടാണ്. ഇതുകൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. വായ്ക്കുള്ളിലെ തൊലി പോകുന്നതും ഈ ജീവകത്തിൻറെ കുറവുകൊണ്ടാണ്.
ജീവകം ബി
ജീവകം ബി പലതരത്തിൽ തരംതിരിച്ചിട്ടുണ്ട്. അതിൽ ആദ്യത്തെ ആണ് തയാമിൻ അഥവാ B1. ഇത് പാൽ, മുട്ട, പയർ, ആപ്പിൾ, വാഴപ്പഴം പച്ചിലക്കറികൾ തുടങ്ങിയവയിൽ നിന്നാണ് ലഭ്യമാകുന്നത്. ഇതിൻറെ അപര്യാപ്ത ത്വക്ക് ആരോഗ്യം ഇല്ലാതാക്കുകയും, തളർച്ച, ക്ഷീണം മുതലായവ ശരീരത്തിൽ അനുഭവപ്പെടാൻ കാരണമായി മാറുകയും ചെയ്യും.
ജീവകം ബി 2
ത്വക്കിൽ കൂടുതൽ എണ്ണമയം ഉണ്ടാകുന്നത് ഈ ജീവകം കൊണ്ടാണ്. ഇത് ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകുന്നു. കൂടാതെ കാൽപാദങ്ങളുടെ വിണ്ടുകീറൽ ഈ ജീവകത്തിൻറെ കുറവുകൊണ്ടാണ്. ഇത് പരിഹരിക്കുവാൻ നാരക വർഗ്ഗങ്ങൾ, പാൽ തുടങ്ങിയവ കഴിക്കണം.
ജീവകം ബി 3
ത്വക്കിന് വിളർച്ച ഉണ്ടാക്കുന്ന ജീവകം ബി ത്രീയുടെ കുറവ് പരിഹരിക്കുവാൻ കരൾ, മത്സ്യം തുടങ്ങിയവ കഴിക്കാം.
ജീവകം ബി 6
പ്രധാനമായും ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്ന ജീവകം സിക്സിന്റെ അപര്യാപ്തത പരിഹരിക്കുവാൻ ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണ് നല്ലത്.
ഫോളിക് ആസിഡ്
ജീവകം ബി 9 അറിയപ്പെടുന്നത് ഫോളിക്കാസിഡ് എന്നാണ്. ഗർഭ കാലഘട്ടത്തിൽ ഇതിൻറെ കുറവ് ഉണ്ടാകാറുണ്ട്. ഈ ജീവകം നമ്മുടെ ശരീരത്തിൽ കുറയുന്നത് വഴി മുടികൊഴിച്ചിൽ, തളർച്ച, ക്ഷീണം,ത്വക്ക് രോഗങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു. ഇത് ഇത് പരിഹരിക്കുവാൻ ഇലക്കറികൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ തുടങ്ങിയവ കഴിക്കേണ്ടത് പ്രധാനമാണ്.
ജീവകം സി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ചത് ജീവകം സി അടങ്ങിയിരിക്കുന്ന അല്പം പുളിരസമുള്ള പഴവർഗ്ഗങ്ങൾ കഴിക്കുക എന്നതാണ്. ഇത് മോണ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു. കൂടാതെ യുവത്വം നിലനിർത്തുക്കയും ചെയ്യുന്നു.
Good eating habits are essential for beauty and health. Eating fruits and vegetables, which are rich in vitamins, can enhance our beauty and health.
എപ്പോഴും ആരോഗ്യത്തോടെയും, യുവത്വം നിലനിർത്തുന്ന ചർമ്മതോടുകൂടി ജീവിക്കുവാൻ വിഷമുക്തമായ പഴം പച്ചക്കറികൾ കഴിക്കുകയാണ് വേണ്ടത്. അതിന് ചെറിയ രീതിയിലെങ്കിലും ഒരു പച്ചക്കറി തോട്ടം നിങ്ങളുടെ വീട്ടിൽ സജ്ജമാകേണ്ടത് അനിവാര്യമാണ്.