Updated on: 3 April, 2021 1:00 PM IST
ഇഞ്ചി

ഇഞ്ചിക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം എന്നാൽ കഫം, വാതം, ദഹനം, ഹൃദയപേശി പ്രവർത്തനം തുടങ്ങിയവയ്ക്ക് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഉൽപ്പന്നം വളരെ നല്ലതാണ്. ഇഞ്ചി ചെറിയ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിൽ വേവിക്കുക. അതിനുശേഷം വെള്ളം വാർന്ന് പോകാൻ വെക്കുക. പിറ്റേദിവസം അത് ഭരണിയിലിട്ടു തേൻ അല്ലെങ്കിൽ പാനി ഒഴിച്ച് വയ്ക്കുക. 

ഭക്ഷണശേഷം എല്ലാദിവസവും ഇത് കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുവാനും, ഹൃദയപേശി പ്രവർത്തനങ്ങൾക്ക് നല്ലരീതിയിൽ നടക്കുവാനും ഉത്തമമാണ്. കൂടാതെ ഇഞ്ചിനീരിൽ തേൻ ചേർത്ത് സേവിക്കുന്നത് ദഹനത്തിനും നല്ലതാണ്. വിര, ചർദ്ദി ദഹനക്കേട്, വയറു സംബന്ധമായ മറ്റു പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇഞ്ചി ലായനി സേവിക്കാം. ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന വയറുവേദന, പനി, ചുമ എന്നിവയ്ക്ക് ഇത് അല്പം തുള്ളിയായി നൽകാം.

ഇഞ്ചി ലായനി ഉണ്ടാക്കുവാൻ ഇഞ്ചിനീർ ഒരു കപ്പ്, വെളുത്തുള്ളി അര കപ്പ്, കൽക്കണ്ടം രണ്ടുകപ്പ്, നാരങ്ങാനീര് ഒരു കപ്പ് ഇവയെല്ലാം യോജിപ്പിച്ച് ഭരണിയിലോ കുപ്പിയിലോ അടച്ചു വെച്ചാൽ മാത്രം മതി.

We all know that ginger has many benefits but this product made with ginger is very good for mucus, rheumatism, digestion and heart muscle function. Cut the ginger into small pieces and cook in water. Then let the water drain. The next day put it in a jar and pour honey or honey. It is taken daily after meals to facilitate digestion and keep the heart muscle functioning well.

Adding honey to ginger juice is also good for digestion. Ginger solution can be used for worms, vomiting, indigestion and other stomach related problems. It can be given in small drops for stomach ache, fever and cough in young children. To make the ginger solution, mix one cup of ginger water, half a cup of garlic, two cups of caraway seeds and one cup of lemon juice and cover it in a jar or bottle. Ginger jam is also good for stomach ailments. Add ginger juice, pineapple juice and a little cardamom to the pan, mix well and drain.

ഉദരരോഗങ്ങൾക്ക് ഇഞ്ചി കൊണ്ടുള്ള ജാമും നല്ലതാണ്. ഇഞ്ചിനീര്, കൈതച്ചക്ക നീര്,പാനി ഉപയോഗിച്ച് അല്പം ഏലക്കായ് ചേർത്ത് നന്നായി ഇളക്കി വറ്റിച്ചെടുത്താൽ മാത്രം മതി.

English Summary: We all know that ginger has many benefits but this product made with ginger is very good for mucus, rheumatism, digestion and heart muscle function
Published on: 03 April 2021, 10:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now