ജനറൽ മോട്ടോർസ് ഡയറ്റ് പ്ലാനിൻറെ ഷോർട്ട്ഫോമാണ് ജിഎം ഡയറ്റ്. ഈ ഡയറ്റ് പിന്തുടരുകയാണെങ്കിൽ ഏഴ് ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് വയറിലെ കൊഴുപ്പിനെ നീക്കം ചെയ്‌ത് വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നു.
ജിഎം ഡയറ്റിൽ, ദിവസം 8 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. അന്നജം, കലോറി എന്നിവ വളരെ കുറഞ്ഞ പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി, പാൽ കൂടാതെ ധാരാളം വെള്ളം എന്നിവ അടങ്ങിയതാണ് ജിഎം ഡയറ്റ്. ജനറൽ മോട്ടോർസിലെ ജോലിക്കാരെ ആരോഗ്യവാന്മാരാക്കാനും അതുവഴി ഉൽപ്പാദനം മെച്ചപ്പെടുത്താനും 1985 ൽ ആരംഭിച്ച ഭക്ഷണരീതിയാണ് ജിഎം ഡയറ്റ്. ജോൺ ഹോപ്കിൻസ് റിസർച്ച് സെന്ററിന്റെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, FOA എന്നിവയുടെയും സഹായത്തോടെ വികസിപ്പിച്ചതാണ് ഈ ജിഎം ഡയറ്റ്. എന്നാൽ ഈ ഡയറ്റിന് ചില ദോഷവശങ്ങളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: GM Diet: ഏഴുദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാം
- ഈ ഡയറ്റ് സ്ഥിരമായി ചെയ്യുകയാണെങ്കിൽ നേരിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം.
കാരണം, ജിഎം ഡയറ്റിൽ നാം സ്ഥിരമായി കഴിക്കുന്ന പല ഭക്ഷണങ്ങളും കർശനമായി ഒഴിവാക്കേണ്ടതുണ്ട്. അതിനാൽ ഇത് അധികകാലം തുടരരുത്.
- ജിഎം ഡയറ്റ് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ഒട്ടും അനുയോജ്യമല്ല. ഇവർ ഈ ഡയറ്റ് ചെയ്യരുത്.
- ഇത് രോഗ പ്രതിരോധശക്തിയെയും ഉപാപചയപ്രവർത്തനങ്ങളെയും സാവധാനത്തിലാക്കും. അതിനാൽ ഈ ഡയറ്റ് സ്ഥിരമാക്കാൻ പാടില്ല.
- ഏതെങ്കിലും രോഗബാധിതർ എന്തെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർ ഈ ഡയറ്റ് ചെയ്യരുത്.
- ആവശ്യത്തിനു വെള്ളം കുടിക്കു ക, വ്യായാമം, വിശ്രമം, ഉറക്കം തുടങ്ങിയ കാര്യങ്ങൾ ഈ ഡയറ്റിനോടൊപ്പം ചെയ്യാതിരുന്നാൽ പല ശാരീരിക അസ്വസ്ഥതകളാൽ ഈ ഡയറ്റ് അവസാനിപ്പിക്കേണ്ടതായി വരും.