1. Health & Herbs

ചോറോ ചപ്പാത്തിയോ അല്ല ശരീര ഭാരം കുറയ്ക്കുന്നത്. ഭക്ഷണ നിയന്ത്രണമാണ് പ്രധാനം

ശരീരഭാരം കുറയ്ക്കാൻ ഒരു ധാന്യവും മറ്റൊന്നിനേക്കാൾ മികച്ചതല്ല. നല്ല ഊർജം കിട്ടാനാണ് അവ കഴിക്കുന്നത്. അതിനാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ധാന്യം തിരഞ്ഞെടുക്കുക. ചോറ് അല്ലെങ്കിൽ ചപ്പാത്തി അല്ലെങ്കിൽ രണ്ടും കഴിക്കാം പക്ഷെ, ഭക്ഷണ നിയന്ത്രണത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.

Meera Sandeep
ഭക്ഷണ നിയന്ത്രണത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്
ഭക്ഷണ നിയന്ത്രണത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്

ശരീരഭാരം കുറയ്ക്കാൻ ഒരു ധാന്യവും മറ്റൊന്നിനേക്കാൾ മികച്ചതല്ല. നല്ല ഊർജം കിട്ടാനാണ് അവ കഴിക്കുന്നത്. അതിനാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ധാന്യം തിരഞ്ഞെടുക്കുക. ചോറ് അല്ലെങ്കിൽ ചപ്പാത്തി അല്ലെങ്കിൽ രണ്ടും കഴിക്കാം പക്ഷെ, ഭക്ഷണ നിയന്ത്രണത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ശരീരഭാരം കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ഊർജം നൽകുകയും ദിവസം മുഴുവൻ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില ആളുകൾ അവരുടെ ദൈനംദിന ഭക്ഷണത്തിൽ ചില ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്യാറുണ്ട്. 

എന്നാൽ, ശരീരഭാരം വർധിക്കുമെന്ന ഭയത്താൽ അരി ഉൾപ്പെടെയുള്ള ധാന്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്ന മറ്റു പലരുമുണ്ട്. എന്നാൽ ചോറ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമോ? അതുപോലെ തന്നെ ചപ്പാത്തി ശരീരഭാരം കുറയ്ക്കാൻ മികച്ചതാണോ?

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ കാർബണുകളോ കാർബോഹൈഡ്രേറ്റുകളോ ഒഴിവാക്കരുതെന്ന്. ഊർജം നൽകുകയും, ഉറക്കം നൽകുകയും ചെയ്യുന്നവയാണ് കാർബണുകൾ.

ചോറിലും ചപ്പാത്തിയിലും കാർബോഹൈഡ്രേറ്റ് (അന്നജം) ഒരേ അളവിലാണെങ്കിലും, ഒന്നിനെ മറ്റൊന്നിനേക്കാൾ മികച്ചതായി കണക്കാക്കുന്നത് എന്തുകൊണ്ട്?

ചോറിൽ അന്നജമടങ്ങിയതിനാൽ പെട്ടെന്ന് ദഹിക്കും. അതിനാൽ ഒരേയിരുപ്പിൽ ഒരുപാട് കഴിക്കുന്നു. ഇതാണ് ശരീരഭാരം കൂടാൻ കാരണമാകുന്നതെന്ന്.  ഇവിടെ കുറ്റവാളി ചോറല്ല, നിങ്ങളുടെ ഭക്ഷണരീതിയാണ്.

ചോറ് കഴിക്കുമ്പോൾ നിങ്ങൾക്ക് സംതൃപ്തിയായില്ലെന്ന് തോന്നുന്നുവെങ്കിൽ, കഴിക്കുന്ന പച്ചക്കറികളുടെയോ പയറിന്റെയോ അളവ് കൂടുതലോ തുല്യമോ ആണെന്ന് ഉറപ്പാക്കുക. ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

അതിനാൽ വയർ പെട്ടെന്ന് നിറയുന്നതായി തോന്നുകയും കുറച്ചു മാത്രം കഴിക്കുകയും ചെയ്യും. അതിനാലാണ് ശരീര ഭാരം കുറയ്ക്കുന്നത്.

English Summary: Rice or chapathi do not reduce your weight; Controlling the diet is more important

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds