Updated on: 4 November, 2022 8:27 PM IST
What precautions can be taken to prevent asthma from getting worse during winter?

കുട്ടികളേയും മുതിർന്നവരെയും ബാധിക്കുന്ന ഒരു രോഗമാണ് ആസ്ത്മരോഗം.  പൊടിപടലങ്ങൾ അമിതമായി ഉണ്ടെങ്കിൽ ആസ്ത്മ പോലെയുള്ള പ്രശ്‌നം ഉണ്ടാകുന്നതിന് കാരണമാകാം.  മലിനീകരണം നിറഞ്ഞ അന്തരീക്ഷം,  ആഘോഷവേളകളില്‍ നടത്തുന്ന ഫയര്‍വര്‍ക്ക്‌സ് എന്നിവയും ആസ്ത്മയ്ക്ക് കാരണമാകും.  തണുപ്പുകാലങ്ങളിൽ പലരിലും ഈ രോഗം അധികമാകുന്നു. ഇങ്ങനെയുള്ള അവസ്ഥ ഒഴിവാക്കുന്നതിനായി ഇപ്പോഴേ ചെയ്യാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മ രോഗികൾക്ക് ഈ വ്യായാമങ്ങൾ ചെയ്‌ത്‌ ആരോഗ്യം മെച്ചപ്പെടുത്താം

- ചൂടുവെള്ളം കുടിക്കുന്നത്

ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരം ചൂടാക്കി നിലനിര്‍ത്താന്‍ സഹായിക്കുകയും ഇത് കഫക്കെട്ട് പോലെയുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ വളരെയധികം സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ ആരോഗ്യത്തോടെ ഇരിക്കുന്നത് ശരീരം ചൂടാക്കി നിലനിര്‍ത്തുന്നതിനും അസുഖങ്ങളില്‍ നിന്നും സംരംക്ഷണം നല്‍കുന്നതിനും സഹായിക്കുന്നു. ഇത് ശ്വാസംമുട്ടല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വളരെയധികം സഹായിക്കുന്നു.

- തുളസിവെള്ളം കുടിക്കുന്നത്

തുളസി വെള്ളം കുടിക്കുന്നത് ആസ്ത്മരോഗം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്ന കാര്യമണ്. രണ്ട് രീതിയില്‍ നമുക്ക് തുളസി വെള്ളം ഉണ്ടാക്കാവുന്നതാണ്. തുളസി ഇട്ട് തിളപ്പിച്ചും അല്ലെങ്കില്‍ തുളസി വെള്ളത്തില്‍ കുതിര്‍ത്തും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇത് ശരീരം ചൂടാക്കി നിലനിര്‍ത്തുന്നതിനും തണുപ്പുകാലത്ത് ഉണ്ടാകുന്ന തുമ്മല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.  ശ്വാസതടസ്സം ഇല്ലാതാക്കാനും സഹായിക്കും. അതിനാല്‍ ഒരു ദിവസം ഒരു നേരമെങ്കിലും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

- സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത്

കഫക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു ശ്വാസകോശ രോഗമാണ് ആസ്ത്മ. അതിനാല്‍ കഫക്കെട്ട് വരാതെ, ശരീരം നല്ലപോലെ ചൂടാക്കി നിലനിര്‍ത്തേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇതിനായി ആയുര്‍വേദിക് മരുന്നുകളും ഹെര്‍ബ്‌സും ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് ഇഞ്ചി, മഞ്ഞള്‍ എന്നിവ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി വെള്ളം, മഞ്ഞള്‍ വെള്ളം എന്നിവ കുടിക്കുന്നത് ആസ്ത്മരോഗം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

- ആവി പിടിക്കുന്നത്

ആസ്ത്മ രോഗികള്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ശ്വാസകോശം നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.  അതിനാല്‍, ഇടയ്ക്കിടയ്ക്ക് ആവി പിടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.  ആവി പിടിക്കുമ്പോള്‍, ആവി പിടിക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ കുറച്ച് തുളസി ചേര്‍ക്കുന്നത് വളരെ നല്ലതാണ്. കഫം നീക്കം ചെയ്യാൻ ഇത് വളരെയധികം സഹായിക്കും. ഈ വെള്ളത്തിലേയ്ക്ക് യൂക്കാലിപ്റ്റസ് ഓയില്‍ ഒഴിക്കുന്നതും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ബ്രീത്തിംഗ് വ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്

അധികം പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ആരോഗ്യം നിലനിര്‍ത്താന്‍ ആസ്ത്മരോഗികളെ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് ബ്രീത്തിംഗ് വ്യായാമങ്ങള്‍. രാവിലെ എഴുന്നേറ്റ വഴിയേ ചെയ്യുന്നതാണ് നല്ലത്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: What precautions can be taken to prevent asthma from getting worse during winter?
Published on: 04 November 2022, 08:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now