Updated on: 13 April, 2021 12:18 PM IST
BP: ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും

സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് Blood Pressure കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്.

ഇതിൻ്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങൾക്ക് നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങൾക്കും കാരണമായി മാറാൻ ഇടയാക്കിയേക്കും. പതിവായി പരിശോധനകൾ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയുക അത്യാവശ്യമാണ്.

നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടിവരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

BP നമുക്കു വീട്ടില്‍ തന്നെ ചെക്ക് ചെയ്യാം. ഇതിനായി ഡിജിറ്റല്‍ മെഷീനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. BP ചെക്ക് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുളള സമയത്ത് വേണം, ചെയ്യുവാന്‍. ഇത് ഹോസ്പിറ്റലില്‍ ആണെങ്കിലും വീട്ടിലാണെങ്കിലും. അല്ലാതെ ഉച്ച കഴിഞ്ഞുള്ള സമയത്ത് എടുക്കുന്നത് കൃത്യമാകില്ല. ഇതു പോലെ തന്നെ BP മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ ഇത് കൃത്യ സമയത്ത് തന്നെ കഴിയ്ക്കുക. ഇതല്ലാതെ മരുന്നു കഴിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം BP നോര്‍മലായി വന്നാല്‍ ഇത് നിര്‍ത്തരുത്. BP മരുന്നു കഴിയ്ക്കുമ്പോള്‍ ആദ്യം ഛര്‍ദിയ്ക്കാന്‍ വരുന്നതു പോലുളള തോന്നലുകളുണ്ടാകാം. എന്നാല്‍ ശരീരം ഇതുമായി ചേര്‍ന്നു വന്നാല്‍ ഈ പ്രശ്‌നമില്ലാതാകും.

ബിപി നിയന്ത്രിയ്ക്കാന്‍ ജീവിതശൈലീ മാറ്റങ്ങള്‍ പ്രധാനമാണ്. വ്യായാമം ശീലമാക്കുക. ഇത് ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു പോലെ പുകവലി പൂര്‍ണമായി ഉപേക്ഷിയ്ക്കുക. ഇതു പോലെ ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിയ്ക്കുക. ഡാഷ് ഡയറ്റ് ബിപി രോഗികള്‍ക്ക് ഏറെ ചേര്‍ന്ന ഒന്നാണ്. ബിപി കൂടുന്നത് ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണം വരുത്തില്ല. 

എന്നാല്‍ തലവേദന, കൈകാല്‍ തരിപ്പ്, കണ്ണിന്റെ കാഴ്ച മങ്ങുക, തല ചുറ്റുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ബിപി കൂടുമ്പോള്‍,അതായത് ആദ്യ ഘട്ടം കഴിയുമ്പോള്‍ അനുഭവപ്പെടുന്നവയാണിത്.

English Summary: When should we check our Blood Pressure?
Published on: 13 April 2021, 10:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now