1-മൽസ്യക്കുളത്തിലെ വെള്ളം ശുദ്ധികരിക്കാൻ
Tetracycline powder -
2 to 5gm in 1000liter വെള്ളത്തിലേക്ക്. രണ്ട് മുതൽ 5ഗ്രാം പൊടി 1000ലിറ്റർ വെള്ളത്തിലേക്ക് ഒരു രണ്ട് ലിറ്റർ വെളളത്തിൽ കലക്കി മൽസ്യക്കുളത്തിൽ അവിടവിടെ ആയി ഒഴിച്ച് കൊടുക്കാം. ആദ്യ ദിവസം ചെയുന്നതിനു മുന്നേ വെള്ളത്തിലെ അടിഭാഗത്തെ വേസ്റ്റ് വലിച്ചു പുറത്തേക്ക് കളഞ്ഞതിനു ശേഷം പുതിയതയായി വീണ്ടും പഴയനിരപ്പിനു കിണർവെള്ളം നിറച്ചതിൽ പിന്നെ മാത്രമേ ടെട്രാസൈക്ലിൻ ഉപയോഗിക്കാവു. ഇങ്ങനെ മൂന്നു ദിവസം ചെയ്യണം. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസവും 10-20% വെള്ളം ഇതേപോലെ കളഞ്ഞു വീണ്ടും നിറച്ച ശേഷമേ ടെട്രാസൈക്ലിൻ ഉപയോഗിക്കാവു. രാവിലെ തന്നെ ചെയ്യുക.
2-തീറ്റയിൽ ചേർത്ത് കൊടുക്കാൻ
*AMOXICILLLIN* tablet/capsule 500mg. Use 1 tablet in 50ml water. Shall be used in 200gm feed. അമോക്സിസിലിൻ 500mg ഗുളിക അല്ലെങ്കിൽ കാപ്സ്യുൾ (അതിന്റെ പൊടി) 50ml വെള്ളത്തിൽ ചേർക്കുക. അത് ഒരു 200gm തീറ്റക്ക് വേണ്ടി ഉപയോഗിക്കാം. ഒരു പ്രാവശ്യം 10gm തീറ്റ ആണ് കൊടുക്കുന്നതെങ്കിൽ അത് ആവശ്യത്തിന് എടുത്തു പ്ലേറ്റിൽ ഇട്ട് 2-3ml സ്പ്രൈ ചെയ്തു കൊടുത്തു 15 മിനിറ്റ് വെച്ചു ചെറുതായി ഉണക്കി മൽസ്യക്കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഇട്ടു കൊടുക്കാം. മൂന്നു നേരം ആയി തീറ്റ കൊടുത്തു മൂന്നു ദിവസം ചെയ്യണം. ടെട്രാസൈക്ലിൻ ചെയ്യുന്നതിന് മുന്നേ തീറ്റ കൊടുക്കുന്നതാണ് നല്ലത്
രോഗങ്ങൾ- പ്രതിവിധി
ബാക്ടീരിയൽ രോഗങ്ങൾ(രോഗം / രോഗകാരി, രോഗലക്ഷണം, പ്രതിവിധി എന്ന ക്രമത്തിൽ).
ഡ്രോപ്സി (എയറോമോണാസ് ഹൈഡ്രോഫില്ല):- വീർത്ത വയർ, വശങ്ങളിലേക്ക് ഉതിർന്നുനിൽക്കുന്ന ചെതുമ്പലുകൾ, ഇളകി പുറത്തേക്കു നിൽക്കുന്ന കണ്ണുകൾ.
വാലും ചിറകും ചീയൽ (എയറോമോണാസ്:- ചിറകുകളുടെ നിറം മങ്ങുകയും കിരണങ്ങൾക്കിടയിലുള്ള കലകൾ ജീർണിക്കുകയും ചെയ്യും.
ക്ലൗഡ് ഐ (എയറോമോണാസ് ലിക്യുഫാസിയെൻസ്):- മത്സ്യങ്ങളുടെ കണ്ണുകൾ പുറത്തേക്കു തള്ളിനിൽക്കുക.
കൊളുംമനാരിസ് (ഫ്ലെക്സിബാക്റ്റർ കൊളുംമനാരിസ്):- മത്സ്യങ്ങളുടെ ശരീരത്തിൽ പാൽപാടപോലെ കാണപ്പെടുന്നു.
ട്യൂബർകുലോസിസ് (മൈകോ ബാക്ടീരിയം): വലിയ തല, ക്ഷീണിച്ച ശരീരം, തുറന്ന വയർ, വ്രണങ്ങൾ.
"പ്രതിവിധി:- ആന്റിബയോട്ടിക്കായ ഓക്സി ടെട്രാസൈക്ലിൻ ഒരു ലീറ്റർ വെള്ളത്തിൽ 20 മി.ഗ്രാം എന്ന തോതിൽ കൊടുക്കാം. ഇതിനു പുറമേ എറിത്രോമൈസിൻ, ടെട്രാസൈക്ലിൻ, ഹൈഡ്രോ ക്ലോറൈഡ് എന്നീ ആന്റിബയോട്ടിക്കുകളും കൊടുക്കാവുന്നതാണ്."
പ്രോട്ടോസോവ രോഗങ്ങൾ (രോഗം/ രോഗകാരി, രോഗലക്ഷണം, പ്രതിവിധി എന്ന ക്രമത്തിൽ)...
വെള്ളപ്പൊട്ട് ( ഇക്തിയോഫ്തിയസ് മൾട്ടിഫിലിസ്):-ശരീരത്തിൽ ഉടനീളം വെള്ള കുത്തുകൾ വരുന്നു.
വെൽവെറ്റ് (ഊഡീനിയം ഒസലേറ്റം):- ശരീരത്തിൽ തുരുമ്പുപിടിച്ചതുപോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും വെൽവെറ്റ് തുണിപോലെ കാണപ്പെടുകയും ചെയ്യുന്നു.
വെർലിങ് (മിക്സോബോലസ് സെറിബ്രാലിസ്):- മത്സ്യം ചുറ്റിക്കറങ്ങി നീന്തുക, അസ്ഥികൾ ക്ഷയിക്കുക.
പ്രതിവിധി: രോഗബാധിതരായ മത്സ്യങ്ങൾ അക്വേറിയത്തിലാണെങ്കിൽ ജലത്തിന്റെ താപനില ഹീറ്റർ ഉപയോഗിച്ച് 28 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിർത്തുക.
തള്ളമത്സ്യങ്ങൾ ഉള്ള ടാങ്കിൽ 3 ഗ്രാം കല്ലുപ്പ് / കറിയുപ്പ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു കൊടുക്കാം. FMG മിക്സ് കൊടുക്കാം.
അല്ലെങ്കിൽ ഫോർമാലിൻ ഒരു മില്ലി 100 ലീറ്റർ വെള്ളത്തിൽ കൊടുക്കുക. (FMG മിക്സ് – ഒരു ലീറ്റർ ഫോർമാലിനിൽ 3.3 ഗ്രാം മാലക്കേറ്റ് ഗ്രീൻ ചേർത്ത് സ്റ്റോക്ക് ലായനി ഉണ്ടാക്കുക. ഈ സ്റ്റോക്ക് ലായനിയിൽ നിന്ന് 1.5 മി.ലീ. എടുത്ത് 100 ലീറ്റർ വെള്ളത്തിൽ ചേർത്തു കൊടുക്കുക)."
കുമിൾ രോഗം (രോഗം / രോഗകാരി, രോഗലക്ഷണം, പ്രതിവിധി എന്ന ക്രമത്തിൽ)...
സാപ്രോലെഗ്നിയ (സാപ്രോലെഗ്നിയ അക്കൈല):-മത്സ്യങ്ങളുടെ ശരീരത്തിൽ പഞ്ഞിനാരുപോലെ കാണുന്നു.
പ്രതിവിധി:- FMG മിക്സ് ഉപയോഗിക്കാം / ഫോർമാലിൻ ഒരു മില്ലി 100 ലീറ്റർ വെള്ളത്തിൽ കൊടുക്കുക."
മത്സ്യപ്പേൻ:- ശാസ്ത്രനാമം ലെർണിയ അർഗുലസ്. മത്സ്യങ്ങളുടെ ശരീരത്തിലും ചിറകുകളിലും ഒട്ടിപ്പിടിച്ച നിലയിൽ കാണുന്നു. വളർച്ച മുരടിക്കുക, ചെതുമ്പലുകൾ പൊഴിയുക, ചുവന്ന പാടുകൾ പ്രത്യക്ഷമാവുക. FMG മിക്സ് പ്രയോഗിക്കാം. റോസിബാർബ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ ടാങ്കുകളിൽ നിക്ഷേപിക്കാം.
പ്രതിവിധി:- റോസിബാർബ് മത്സ്യപ്പേനുകളെ ഭക്ഷിക്കും."
വിലാസം:- പ്രോജക്ട് അസിസ്റ്റന്റ്, സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ഫിഷറീസ്, കൃഷിവിജ്ഞാനകേന്ദ്രം, കോഴിക്കോട്. ഫോൺ: 04962662372.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മത്സ്യങ്ങളെ പ്രജനനകാലത്ത് പിടിച്ചെടുക്കുന്നതിന് നിയന്ത്രണം
#Fish #Farmer #Agriculture #Krishi #Aquarium #Fishdiseases