Updated on: 17 September, 2024 5:00 PM IST
പോത്തു

ഏതു ജനുസ് അല്ലെങ്കിൽ ഏതു പ്രായം എന്നതാണ് പോത്തുവളർത്തലിന്റെ വിജയസൂത്രം. കഴിക്കുന്ന ആഹാരത്തെ ഇറച്ചിയാക്കി മാറ്റാനുള്ള കഴിവ് അല്ലെങ്കിൽ തീറ്റ പരിവർത്തനശേഷി, വളർച്ച നിരക്ക് എന്നിവ നോക്കി വേണം ജനുസ്സുകളെ തിരഞ്ഞെടുക്കാൻ. മുറ, ജാഫറാബാദി എന്നീ ഇനങ്ങൾ ഈ ഗണത്തിൽപെടുന്നു.

മൂന്നു മാസം വരെ പോത്തിൻകുട്ടികൾ അമ്മയുടെ പാൽ കുടിക്കണം. ഇത് പലപ്പോഴും സംഭവിക്കാറില്ല. അതിനാൽ, വളർച്ച നിരക്ക് കുറയുകയും വളർച്ച മുരടിച്ച പോത്തിൻ കുട്ടികളെയും ലഭിക്കുകയാണു പതിവ്. മൂന്നാം മാസം പാലു കുടി നിർത്തിയാൽ ഖരാഹാരവുമായി പൊരുത്തപ്പെടാൻ ഒരു മാസം വേണ്ടി വരും. ഈ സമയം പോത്തിൻകുട്ടികൾക്ക് ശരീരഭാരം കുറയാനും അസുഖങ്ങൾ വരാനും സാധ്യത ഏറെയാണ്. അതു കൊണ്ട് ആറു മാസത്തിനു മേൽ പ്രായമുള്ള കുട്ടികളെ വേണം വാങ്ങാൻ.

തീറ്റ

ഖരാഹാരവും പരുഷാഹാരവും തീറ്റയുടെ ഭാഗമാക്കണം. പിണ്ണാക്ക്, തവിട്, ധാന്യങ്ങൾ, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, മരച്ചീനിപ്പൊടി, ഗോതമ്പുതവിട് എന്നിവ ചേർന്ന തീറ്റമിശ്രിതം ഒന്നു മുതൽ ഒന്നരക്കിലോ വരെ ദിവസവും നൽകാം. ശുദ്ധമായ കുടിവെള്ളം ധാരാളം നൽകാൻ ശ്രദ്ധിക്കണം. 25 ഗ്രാം ധാതു ജീവകമിശ്രിതം, ഒരു ടേബിൾ സ്‌പൂൺ മീനെണ്ണ എന്നിവയും ദിവസവും തീറ്റയിൽ ചേർത്തു നൽകണം. ഇത് ശരീരഭാരം കൂട്ടുന്നതിന് ഉത്തമമാണെന്നാണ് പല കർഷകരുടെയും അനുഭവ സാക്ഷ്യം. വളരുന്ന ഒരു പോത്തിന് ശരീരഭാരത്തിൻ്റെ പത്തിലൊന്ന് തീറ്റപ്പുല്ല് വേണം.

ജലാശയവും മേച്ചിൽ സ്‌ഥലവും സമീപത്തുണ്ടെങ്കിൽ പോത്തുകൾക്ക് യഥേഷ്‌ടം വളരാം.

പോത്തിറച്ചിയുടെ മെച്ചങ്ങൾ

ഏറെ പോഷകസമ്പുഷ്‌ടം. കുറഞ്ഞ കൊഴുപ്പ്, അതേ സമയം മാംസ്യത്തിൻ്റെ അളവ് കൂടുതൽ. ഫാറ്റി ആസിഡുകൾ, വൈറ്റമിൻ ബി സമൃദ്ധം. വിപണിസാധ്യതയും ഇറച്ചിയുടെ സ്വാദും മേന്മയും പരിഗണിച്ച് രണ്ടര മുതൽ മൂന്നു വയസ്സുവരെ പ്രായം എത്തുമ്പോൾ വിൽക്കുന്നതാവും നല്ലത്.

ആരോഗ്യ പരിപാലനം

ബാഹ്യപരാദങ്ങളായ ചെള്ള്, പേൻ, പട്ടുണ്ണി എന്നിവ ഉണ്ടാക്കുന്ന രോഗങ്ങളെ നിയന്ത്രിക്കണം. തൊഴുത്ത് ദിവസവും ജൈവമാലിന്യങ്ങൾ നീക്കി ബ്ലീച്ചിങ് പൗഡർ ചേർത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കണം. വളർച്ച ത്വരിതപ്പെടുത്തുന്ന ഘടകമാണ് ആന്തര പരാദനിയന്ത്രണം. പലതരം വിരകൾ, കൃമികൾ, പണ്ടപ്പുഴു എന്നിവയ്ക്ക് ചാണകം പരിശോധിച്ച് മരുന്നു നൽകാൻ ശ്രദ്ധിക്കണം. ആറു മാസം വരെ മാസത്തിൽ ഒരു തവണ വിരമരുന്ന് നൽകണം. പിന്നീട് ഒന്നര വയസ്സുവരെ രണ്ടു മാസം ഇടവിട്ട് വിരമരുന്നു നൽകണം. ആറു മാസം പ്രായം എത്തിയ പോത്തിൻ കുട്ടിക്ക് കുളമ്പുരോഗത്തിനും ചർമമുഴ രോഗത്തിനുമുള്ള പ്രതിരോധ കുത്തിവയ്‌പും നൽകണം.

English Summary: Methods to analyse while rearing cattle
Published on: 14 September 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now