നിപ്പ് ഹെനിപ്പാ വൈറസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന നിപ്പ പാരാമിക്സോ വൈറിഡേ ഇനത്തിൽപ്പെടുന്ന വൈറസാണ്. പ്രധാനമായും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന (pteropus) ഇനത്തിൽ പെടുന്ന ഉഷ്‌ണമേഖലാ വനങ്ങളിൽ വസിക്കുന്നവയായ പഴംതീനി വവ്വാലുകളിലാണ് നിപ്പാ വൈറസ് കാണപ്പെടുന്നത്. രോഗബാധിതരായ വവ്വാലുകളിൽ രോഗലക്ഷണം ഒന്നും തന്നെ കാണപ്പെടുന്നില്ലെങ്കിലും പകരാൻ ഇടയാകുന്നത് ഇവയുടെ ഉമിനീരിലൂടെയും വിസർജ്യത്തിലൂടെയുമാണ്.
അതിനാൽ ഇവയെ റിസർവോയർ ഹോസ്റ്റുകളായി അറിയപ്പെടുന്നു.
രോഗപകർച്ച
വൈറസ് ബാധിച്ച വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് വവ്വാലിൽ നിന്ന് പന്നിയിലേക്ക് മറ്റു മൃഗങ്ങളിലേക്കോ തുടർന്ന് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധിച്ച മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള പകർച്ച പലതായി അനുമാനിക്കപ്പെടുമ്പോളും പ്രധാനമായും വനനശീകരണം, ഉയർന്ന ജനസാന്ദ്രത, അതോടൊപ്പം കാലാവസ്ഥ വ്യതിയാനങ്ങൾ ഇവയെല്ലാം കാരണങ്ങളായി ചൂണ്ടി കാണിക്കാം.
പരിസ്ഥിതി തന്നെ വവ്വാലുകൾക്ക് നൽകുന്ന സമ്മർദം അവയുടെ രോഗപ്രതിരോധശേഷി ദുർബലമാക്കുവാനും ഈ സമയത്ത് വവ്വാലുകളിൽ നില നിൽക്കുന്ന അണുബാധകളിൽ നിന്നും നിപ്പാ വൈറസുകളുടെ രോഗാണുക്കൾ പുറന്തള്ളപ്പെടുന്നതായും അനുമാനിക്കപ്പെടുന്നു. കൂടാതെ വവ്വാലുകൾ ഭയപ്പെടുകയോ, ശല്യം ചെയ്യുകയോ ചെയ്യുമ്പോൾ വൈറസുകൾ പുറത്തേക്ക് പുറം തള്ളാൻ സാഹചര്യം കൂടുതലായും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
എടുത്തു പറയേണ്ട ഘടകങ്ങളിൽ മറ്റൊന്ന് ജനസാന്ദ്രതയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ കൊച്ചു കേരളം.