കോഴിക്കോട് :ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരിങ്കോഴികളെ 350 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക്. ഫോണ്‍: 0495 2287481
ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും കരിങ്കോഴി മാംസത്തിന്റെ പ്രത്യേകതകൾ ആണ്. കൂടാതെ കഠിനമായ ചൂടിനേയും തണുപ്പിനെയും നേരിടാനും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉയർന്ന പ്രതിരോധ ശേഷിയും കരിങ്കോഴികൾക്കുണ്ട്.
ഹൃദ്രോഗികൾക്ക് ഏറ്റവും സുരക്ഷിതമായ ഭക്ഷണമായാണ് കരിങ്കോഴി ഇറച്ചിയെ മൈസൂരിലെ ദേശീയ ഭക്ഷ്യ ഗവേഷണ സ്ഥാപനം വിശേഷിപ്പിച്ചത്.ഇരുമ്പ്,ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ജീവകം ബി 1 ബി 2 ബി 12 ,സി,ഇ നിയാസിൻ, നിക്കോട്ടിനിക് ആസിഡ് തുടങ്ങിയ ജീവകങ്ങളുടെയും നിറഞ്ഞ കലവറ കൂടിയാണ് കരിങ്കോഴി മാംസം. മനുഷ്യ ശരീരത്തിനാവശ്യമായ 8 അനിവാര്യ അമിനോ അമ്ലങ്ങൾ അടക്കം 18 തരം അമിനോ അമ്ലങ്ങൾ കരിങ്കോഴി മാംസത്തിൽ അടങ്ങിയിട്ടുണ്ട്.
പോഷക മേന്മയിൽ കരിങ്കോഴികളുടെ മുട്ട ഒന്നാം സ്ഥാനത്താണ്. അതുകൊണ്ടു തന്നെ കരിങ്കോഴിയുടെ മുട്ടയ്ക്കും മാംസത്തിനും വിപണിയിൽ നല്ല ഡിമാൻഡ് ആണ്.പൂർണ്ണ വളർച്ചയെത്തിയ കരിങ്കോഴി വിപണി വില 1000 മുതൽ 1500 രൂപ വരെയാണ്.മുട്ടയൊന്നിന് 30-40 രൂപയിൽ കുറയാതെ വില ലഭിക്കും.
ഇന്ത്യയിൽ ഭൗമ സൂചികാ പദവി ലഭിച്ച ഏക ജീവിയിനം ആണ് കരിങ്കോഴികൾ അഥവാ കടക്നാഥ് ഇനങ്ങൾ. .ഒരു പ്രദേശത്ത് പരമ്പരാഗതമായി വളർന്നു വരുന്നതും ഗുണവും മേന്മയുമെല്ലാം ആ തനത് പൈതൃകത്തോട് കൂടി മാത്രം ചേർന്ന് നിൽക്കുന്നതുമായ ഉത്പന്നങ്ങൾക്കാണ് ഭൗമസൂചികാ പട്ടം കിട്ടുന്നത്.