Updated on: 20 December, 2020 12:30 PM IST

പശു പരിപാലനം ശാസ്ത്രീയമായി ചെയ്യുകയാണെങ്കിൽ ക്ഷീരകർഷകർക്ക് അതുവഴി വളരെയധികം പണം സമ്പാദിക്കാൻ കഴിയും. തലമുറകളായി ഇന്ത്യയിൽ പശു പരിപാലനം ഒരു തൊഴിലായി തന്നെ ചെയ്തു പോരുന്നുണ്ട്.

 

പശു വളർത്തലിൽ പാൽ മാത്രമല്ല വരുമാനമാർഗ്ഗം. ചാണകവും ഗോമൂത്രവുമൊക്കെ ജൈവകൃഷിയിൽ വളരെ ആവശ്യക്കാരുള്ള വസ്തുക്കളാണ്. ചാണകം ഉണക്കി  ചാക്കുകളിലായി വിൽക്കുകയാണെങ്കിൽ ഒരു ചാക്കിന് 150 രൂപവരെ ഗ്രാമങ്ങളിൽ ലഭിക്കുന്നുണ്ട്. ഗോമൂത്രവും  പഞ്ചഗവ്യവുമോക്കെ ഇതുപോലെ ജൈവകൃഷി മേഖലയിൽ വിറ്റുപോകുന്ന  ഇനങ്ങളാണ്

പാൽ വീടുകളിൽ കൊടുത്തും ക്ഷീര സംഘങ്ങളിൽ കൊടുത്തും കർഷകന് വരുമാനം ഉണ്ടാക്കാം. വേണമെങ്കിൽ മോരും തൈരും നെയ്യും ഒക്കെയാക്കി മൂല്യവർധിത ഉൽപ്പന്നങ്ങളുടെ രൂപത്തിൽ കൂടുതൽ പണം ഉണ്ടാക്കുകയും ആകാം. ഇവയ്ക്കൊക്കെ തന്നെ ഹോട്ടലുകളിലും റസ്റ്റോറൻറ് കളിലുമൊക്കെ വളരെയധികം ഡിമാൻഡ് ഉണ്ട്. ഇതൊക്കെ പറഞ്ഞത്  പശു വളർത്തൽ ഇപ്പോഴും വളരെ സാധ്യതകളുള്ള ഒരു തൊഴിൽ മേഖലയാണെന്ന് കാണിക്കാനാണ്. നാലോ അഞ്ചോ പശുക്കൾ ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് യാതൊരു ബുദ്ധിമുട്ടും കൂടാതെ ജീവിച്ചു പോകാനുള്ള വരുമാനം ഉണ്ടാക്കുവാൻ കഴിയും.

 

കഴിഞ്ഞ ലേഖനത്തിൽ പശുവിൻറെ പ്രസവകാല പരിചരണമാണ് വിഷയമായി തെരഞ്ഞെടുത്തിരുന്നത്. പ്രസവശേഷം അടുത്ത പ്രസവം വരെയുള്ള കാലങ്ങളിൽ ഇതിൽ പശുവിൻറെ തീറ്റ എങ്ങിനെയായിരിക്കണം എന്നുള്ളതാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂട്ടത്തിൽ സ്റ്റീമിങ്ങ് അപ്‌ എന്നും ചലഞ്ച് തീറ്റക്രമം എന്നും  പരാമർശിച്ചിരുന്നു. ഈ ലേഖനത്തിൽ അവയെക്കുറിച്ച് ചെറുതായി ഒന്ന് വിവരിക്കേണ്ടത്‌ ആവശ്യമാണെന്നു തോന്നുന്നു.

എന്താണ് സ്റ്റീമിംഗ് അപ് എന്ന് നോക്കാം. ഒരു പശു പ്രസവിക്കുന്നതിന് രണ്ടുമാസം മുമ്പ് തന്നെ കറവ നിർത്തണം. കറവ നിർത്തിയതിനുശേഷം അവയുടെ വിശ്രമ കാലത്ത് പരിമിതമായ ആഹാരം മാത്രമേ കൊടുക്കാൻ പാടുള്ളൂ. എന്നാൽ പ്രസവശേഷം കൂടുതൽ തീറ്റ പശുവിന് കൊടുക്കേണ്ടതുണ്ട്. പരിമിതമായ തീറ്റയിൽ നിന്നും  കൂടുതൽ തീറ്റ യിലേക്കുള്ള മാറ്റം പശുവിനെ പരിചയപ്പെടുത്തണം.

 

പശുവിൻറെ ആമാശയത്തിന്റെ നാല് അറകളിൽ ഒന്നായ റൂമൻ പുതിയ തീറ്റ രീതിയുമായി താദാത്മ്യം പ്രാപിക്കണം എങ്കിൽ 10 മുതൽ 15 ദിവസം വരെ എടുക്കും. ദഹനത്തെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മാണുക്ക ൾക്കും ഏതാണ്ട് ഇതേ അളവ് സമയം വേണം. അതുകൊണ്ട്  15 ദിവസം മുമ്പ് തന്നെ പരിമിതമായ തീറ്റയിൽ നിന്നും  പടിപടിയായി കൂടുതൽ  തീറ്റ നൽകിക്കൊണ്ട് പ്രസവാനന്തരം കൊടുക്കുന്ന മൂന്ന് മുതൽ നാല് കിലോ വരെയുള്ള തീറ്റ കഴിക്കുന്ന രീതിയിൽ പശുക്കളെ മാറ്റിയെടുക്കേണ്ടതുണ്ട്. ഈ പ്രക്രിയയാണ് ക്ഷീരകർഷകർക്ക് പരിചയപ്പെടുത്തേണ്ട സ്റ്റീമിംഗ് അപ് എന്ന പ്രവർത്തനം. ഈ രീതിയിൽ പരിശീലിക്കപെട്ട പശുക്കളിൽ ദഹനപ്രശ്നങ്ങൾ  പാലുൽപാദനത്തിൽ ദൗർലഭ്യം എന്നിവ അനുഭവപ്പെടില്ല.

ഇനി ചാലഞ്ച് തീറ്റക്രമം എന്താണെന്ന് നോക്കാം. പ്രസവശേഷം 60 ദിവസം വരെയാണ് കൂടുതൽ പാലുല്പാദനം പശുക്കൾക്ക്  നൽകാനാവുക.ഈ സമയത്ത് നാല് അഞ്ചു ദിവസങ്ങൾ ഇടവിട്ട് അര കിലോഗ്രാം തീറ്റ കൂടുതലായി നൽകുക എന്നതാണ് കർഷകർ അനുവർത്തിക്കേണ്ട കാര്യം. കൂടുതൽ തീറ്റ കൊടുത്ത് കൂടുതൽ പാൽ ഉല്പാദിപ്പിക്കാൻ പശുവിനെ വെല്ലുവിളിക്കുന്നതുപോലെയാണ്

 ഈ തീറ്റക്രമം  അറിയപ്പെടുന്നത്. ഇതിനാലാണ് ചലഞ്ച് തീറ്റക്രമം എന്ന് ഇത് അറിയപ്പെടാനും കാരണം.ഒരു പരിധി കഴിഞ്ഞാൽ തീറ്റ കൂട്ടിയാലും പാലുല്പാദനം വർദ്ധിപ്പിക്കില്ല എന്ന് കണ്ടാൽ കൂടുതൽ തീറ്റ നൽകുന്നത് അവിടെവച്ച് നിർത്തണം. പോഷകം കൂടുതലുള്ള തീറ്റ കൊടുത്താണ് പിന്നീട് പാലുല്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കേണ്ടത്.ബൈപാസ് പ്രോട്ടീന്‍, കൊഴുപ്പ്, ചോളപ്പൊടി, കപ്പപൊടി, പയര്‍വര്‍ഗവിളകള്‍, ധാന്യവര്‍ഗങ്ങളുടെ ഇലകള്‍ എന്നീ  വസ്തുക്കൾ ശരിയായ വിധത്തിൽ തീറ്റയയി ക്രമീകരിക്കണം.

 

മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നോ  ക്ഷീരകർഷക സംഘങ്ങളിൽ നിന്നോ  കൃഷി ഓഫീസറിൽ നിന്നോ വെറ്ററിനറി ഡോക്ടർമാരിൽ നിന്നൊ ക്ഷീരകർഷകർക്ക് കൂടുതൽ വിദഗ്ധ ഉപദേശം  പശുക്കളുടെ തീറ്റ സംബന്ധിച്ച് നേടാവുന്നതാണ്.

 

Cattle rearing has been for many people in India for a long time. A family can live comfortably if they rear for five cattle. They can earn money by selling milk cow dung curd khi,etc. To get maximum milk production, farmers have to follow steaming up and challenge feeding.

English Summary: Cattle feed is very important
Published on: 19 December 2020, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now