Updated on: 15 January, 2021 5:00 PM IST
Gooseberry

ച്യവന മഹർഷി യൗവനം നിലനിർത്താൻ ഉപയോഗിച്ച മരുന്നായാണ് ച്യവനപ്രാശം അറിയപ്പെടുന്നത്. 49 ആയുർവേദ മരുന്നുകളുടെ ഒരു കൂട്ടാണ് ഇത്. ഇത് വിധിപ്രകാരം കഴിക്കുകയാണെങ്കിൽ ശരീരത്തിൻറെ ചെറുപ്പം നിലനിർത്താൻ കഴിയും എന്നുള്ളതാണ് ഇതിൻറെ ഗുണം.

ധാരാളം ആൻറി ഓക്സിഡന്സ് അടങ്ങിയിട്ടുള്ള ഒരു ഔഷധമാണിത്. ഇതിലെ പ്രധാന ചേരുവ നെല്ലിക്കയാണ്. അതുകൊണ്ടാണ് ചവനപ്രാശത്തിന് ഒരു നേരിയ കൈപ്പ് അനുഭവപ്പെടുന്നത്. രാവിലെ ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പും രാത്രി ഭക്ഷണത്തിന് ശേഷവുമാണ് പാലിനോടൊപ്പം ച്യവനപ്രാശം കഴിക്കേണ്ടത്. ചവനപ്രാശത്തിൻറെ മുഴുവൻ ഗുണങ്ങളും ലഭിക്കണമെങ്കിൽ പാലിനോടൊപ്പം തന്നെ കഴിക്കണം.പാലിലും നെല്ലിക്കയിലും വേണ്ടുവോളം വിറ്റാമിൻ-സി അടങ്ങിയിട്ടുണ്ടെന്നതിനാൽ ഈ കോമ്പിനേഷൻ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ആസ്തമയ്ക്കും അലർജിക്കും എല്ലിൻറെ ബലത്തിനുമെല്ലാം ച്യവനപ്രാശം ഗുണം ചെയ്യുന്നു.ഇതിലെ പ്രധാന ചേരുവകൾ ആയ നെല്ലിക്കയിലും പാലിലും അടങ്ങിയ വിറ്റാമിൻ സി ആണ് എല്ലുകൾക്ക് ബലം നൽകാൻ കാരണം. അകാല നരയെ പ്രതിരോധിക്കുന്ന ഒരു ഔഷധം കൂടിയാണ് ച്യവനപ്രാശം. നെല്ലിക്കയുടെ സാന്നിധ്യമാണ് ച്യവനപ്രാശത്തിന് ഇൗ ഗുണം നൽകുന്നത്.

ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളും പ്രായാധിക്യത്താൽ ഉണ്ടാകുന്ന തൊലി തൂങ്ങലും തടഞ് ശരീരത്തിന് യൗവനം നൽകാൻ ചവനപ്രാശത്തിനാകും. ശരീരത്തിൻറെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ഈ ഔഷധത്തിന് പ്രധാന പങ്കുണ്ട്. പുരാതനകാലം മുതൽ ഈ സിദ്ധൗഷധം ഭാരതീയർ ഉപയോഗിച്ചുവരുന്നുണ്ട്

കുട്ടികൾക്ക് ച്യവനപ്രാശം കൊടുക്കുന്നത് പഠനത്തിൽ അവരുടെ മികവു വർധിപ്പിക്കാൻ ഉതകുന്നതാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നിലധികം മരുന്നുകൾ ച്യവനപ്രാശത്തിലടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് ഇതിന് കാരണം

Chyavanaprasam

ധാരാളം നാരുകളാൽ സമ്പന്നമായ നെല്ലിക്ക അടങ്ങിയതുകൊണ്ട് ദഹനേന്ദ്രിയ പ്രവർത്തനങ്ങളെ ഇത് ഉത്തേജിപ്പിക്കുന്നു. കൂടാതെ അസിഡിറ്റി മലബന്ധം വായുകോപം തുടങ്ങിയവയ്ക്കും ച്യവനപ്രാശം കൺകണ്ട ഔഷധമാണ്.

ശരീരത്തിന് ഇരുമ്പിന്റെ അംശം കൂടുതൽ നൽകാൻ ചവനപ്രാശത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ വിളർച്ച അകറ്റാനും രക്തം വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. ശരീരത്തിലെ വിഷാംശം നീക്കുന്നതിനും ച്യവനപ്രാശത്തിന് കഴിവുണ്ട്. ശരീരത്തിൻറെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ ഈ ഔഷധം ഉപയോഗിക്കാം. ഈ ലേഹ്യം കഴിച്ചാൽ തടി കൂടുമെന്ന ഭയം അസ്ഥാനത്താണ്

Chyavanaprasam is a healthy tonic in Ayurveda. The main ingredient is gooseberry. There are 49 herbal medicines mixed in this tonic. This medicine is said to have made by chyavana to keep his youth.

English Summary: Chyavanaprasam has many health benefits
Published on: 14 January 2021, 08:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now