ആലപ്പുഴ: കർക്കിടക മാസം സുഖ ചികിത്സയ്ക്കുള്ള സമയം കൂടിയാണല്ലോ. മരുന്ന് കഞ്ഞിയും കർക്കിടകചികിത്സയും ഒക്കെയായി കഴിയേണ്ട ഈ നാളിൽ കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചതുപോലെ പാരമ്പര്യമായി നടക്കാറുള്ള എല്ലാ ചടങ്ങുകളും നിർത്തിവപ്പിച്ചു. മണപ്പുറത്തു നടക്കുന്ന ബലിതർപ്പണം ഉൾപ്പെടെ എല്ലാം മാറ്റിവച്ചിട്ടുണ്ട്.
ഇതിനിടയിലാണ് അമ്പലങ്ങളും ചടങ്ങുകളുമൊക്കെയായി അഭേദ്യമായി ബന്ധമുള്ള ആന എന്ന മിണ്ടാപ്രാണിയുടെ ദുര്യോഗം.ആനയൂട്ട്, ആനകൾക്കുള്ള സുഖ ചികിത്സ കൂടിയാണ്. മുതിര, ച്യവനപ്രാശം ഉൾപ്പടെ ഉള്ള ഔഷധങ്ങൾ കൂട്ടിയുള്ള ആനയൂട്ട് ആനകളുടെ മദപ്പാടിനുള്ള ചികിത്സയും കൂടിയാണ്. ക്ഷേത്ര ചടങ്ങുകൾ നിർത്തിവച്ചതോടെ ഈ ആനയൂട്ടും മുടങ്ങി.അല്ലെങ്കിൽ കർക്കിടകാരംഭത്തിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആരഭിക്കുന്ന ആനയൂട്ടിനൊപ്പം കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിലും ഈ ചടങ്ങു ഉണ്ടാവാറുള്ളതാണ്. ഇത്തവണ അത് മുടങ്ങിയത് ആനകളെയും ഒപ്പം ആന ഉടമകളെയും ബാധിച്ചു.
കർക്കിടക മാസത്തിൽ ക്ഷേത്ര ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും കുറവായതിനാൽ ആന ഊട്ടുകൾ ഉടമകൾക്ക് ഏറെ ആശ്വാസം ആയിരിന്നു. ഒരു ആന കുറഞ്ഞത് ഇരുപതു ഊട്ടുകളിലെങ്കിലും പങ്കെടുക്കും. കൂടാതെ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകൾക്ക് യാത്രപടിയും പാപ്പാന്മാർക്ക് ബാറ്റയും ക്ഷേത്ര ഉടമകൾ നൽകും. ആനകളുടെ സുഖചികിൽസയ്ക്ക് ആവശ്യമായ വിഭവ സമൃദ്ധമായ ഭക്ഷണവും ലഭിക്കും.കരിപ്പെട്ടിച്ചോറ് , പഴവർഗ്ഗങ്ങൾ, പയർ, ഗോതമ്പ്, മുതിര, ച്യവനപ്രാശം ഉൾപ്പടെ ഉള്ള ഔഷധങ്ങൾ എന്നിവയാണ് നൽകുന്നത്.കൂടാതെ ആയൂര്‍വേദ വിധിപ്രകാരം ശര്‍ക്കര, നെയ്യ്, തേങ്ങാ, കരിമ്പ്, അരി എന്നിവ ചേര്‍ത്തു തയ്യാറാക്കപ്പെട്ട സദ്യയും നൽകുന്നു. എന്നാൽ ഇത്തവണ കൊറോണയെ തുടർന്ന് ക്ഷേത്രങ്ങളിൽ ആനയൂട്ടിന് നിയന്ത്രണം വന്നതോടെ ആനകളും ഒപ്പം ആനയുടമകളും ബുദ്ധിമുട്ടിലായി.
ഈ പ്രതിസന്ധികളിക്കിടയിൽ ആനകളുടെ ഭക്ഷണത്തിനും മറ്റുമായി വൻ തുക കണ്ടെത്തുവാനാകാതെ വിഷമിക്കുകയാണ് ആന ഉടമകളെന്ന് എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് പറഞ്ഞു.G Krishnaprasad, state president of the Elephant Owners Association, said that in the midst of this crisis, elephant owners are worried about not being able to find large sums of money for food and other necessities.
കൊറോണയെ തുടർന്ന് നാട്ടാനകൾക്കു സർക്കാർ റേഷൻ ഏർപ്പെടുത്തിയത് കുറച്ചു ആശ്വാസം നല്‍കിയിരുന്നു. ആന ഉടമകളുടെ ഈ പ്രതിസന്ധിയെ മറികടക്കാൻ സര്‍ക്കാര്‍ കൂടുതൽ സഹായം നല്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. The government's introduction of rations to the natives following the corona had provided some relief. He hoped that the government would provide more assistance to overcome the crisis of elephant owners.
ഈയവസ്ഥയിൽ ക്ഷേത്രങ്ങളിൽ ചടങ്ങില്ലാത്തതിനെ തുടർന്ന് എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ ആനയൂട്ട് ഏറ്റെടുത്തു. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിന്റെ ആലപ്പുഴ കലവൂർ കുളമാക്കിയിലെ വീട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ എസ് രവി നിർവഹിച്ചു. കുളമാക്കിയിൽ കെ കെ സീതമ്മയും ചടങ്ങിൽ പങ്കെടുത്തു.
കുളമാക്കിയിലെ ആനകളായ രാജ, ജയകൃഷ്ണൻ, മാധവൻ എന്നിവ ആനയൂട്ടിൽ പങ്കെടുത്തു. കുളമാക്കിയിലെ മറ്റു ആനകളായ പാർഥസാരഥിയും ഗണേശനും മദപ്പാടിലായതിനാൽ നീരുകാലത്താണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്കു :കാർഷിക വികസന പദ്ധതികളുമായി ആലപ്പുഴ നഗരസഭ
#farmer the Brand#farmer#Krishijagran#AW#agriculture