Updated on: 21 June, 2020 12:36 PM IST

തീരപ്രദേശങ്ങളിൽ പാറയുടെ മേലെ പറ്റിപ്പിടിച്ചു വളരുന്ന ഒരു കടൽ ജീവിയാണ് കല്ലുന്മേകായ (Mussel) അല്ലെങ്കിൽ കടുക്ക. അതുകൊണ്ടുതന്നെ വടക്കൻ കേരളത്തിൻറെ (north kerala)  തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് സുപരിചിതമായ ഒരു ആഹാരപദാർഥമാണ് കല്ലുന്മേകായ. ഇത് രണ്ടുതരത്തിലുണ്ട്. ഒന്ന് പച്ച നിറമുള്ളതും പിന്നൊന്നും brown നിറത്തിലുമുള്ളതാണ്.   ഇവിടെ പച്ച നിറത്തിലുള്ള കല്ലുന്മേകായയാണ് (green mussel) കൂടുതലായി കണ്ടുവരുന്നത്.   ഇതിൻറെ ശാസ്ത്രീയ നാമം Perna viridis എന്നാണ്. ഇത്, brown നിറത്തിലുള്ള  കല്ലുന്മേകായയേക്കാളും വേഗത്തിൽ വംശവർദ്ധന നടത്തുന്നു.

അടുത്ത കാലത്തായി കല്ലുന്മേകായ കയറിൽ കൃഷി ചെയ്യുന്ന സാങ്കേതിക വിദ്യ നിലവിൽ വന്നിട്ടുണ്ട്. ഇത്  കൃഷി ചെയ്യാനുള്ള പറ്റിയ സ്ഥലം കടലും പുഴയും ചേരുന്ന അഴിമുഖങ്ങളാണ്. വെറും മൂന്നു മുതൽ അഞ്ചു മാസങ്ങൾ കൊണ്ട് ഇതിൽ നിന്നും വരായ ലഭിക്കുന്നു. കല്ലുന്മേകായ കൃഷിയിൽ വിത്തിറക്കുന്നത് December മാസത്തിലും വിളവെടുക്കുന്നത് May മാസത്തിലുമാണ്.  കയറിൽ അല്ലെങ്കിൽ വലകെട്ടി, അതിനുള്ളിൽ വിത്തുകൾ പാകുന്നു. വലുതും ചെറുതുമായ കല്ലുന്മേകായകൾ ഉണ്ടാകുന്നു.

കല്ലിന്മേക്കായ ഒരുപാടു പോക്ഷകാംശം അടങ്ങിയ ഒരു seafood ആണ്.   എല്ലാ seafood കളും പോലെ തന്നെ  ഇതും  ധാരാളം protein അടങ്ങിയതാണ് എന്നാൽ fat ൻറെ  അളവ് കുറവാണ്.  കൂടാതെ, Vitamins A & B12, Omega 3 Fatty Acids, Zinc , Iron, Minerals എന്നിവയും അടങ്ങിയിരിക്കുന്നു. കല്ലിന്മേക്കായ കഴിക്കുന്നത് Anaemia, ഹൃദ്രോഗങ്ങൾ (heart diseases), arthritis എന്നീ  രോഗങ്ങളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നു.

ഇനി കല്ലിന്മേകായ അച്ചാർ (mussel pickle) ഉണ്ടാക്കുന്ന വിധം :

ആവശ്യമുള്ള സാധനങ്ങൾ :

  • കല്ലിന്മേകായ (Mussels) - 1/2 kg
  • അച്ചാർ മസാല Pickle powder - 5 tsp
  • നല്ലെണ്ണ - 200 gm
  • Vinegar - 4 tsp
  • കുരുമുളക് പൊടി (Pepper) - 4 tbsp
  • വെളുത്തുള്ളി (Garlic) - 10 nos
  • ഉപ്പ് - പാകത്തിന്
  • നാരങ്ങാ ജ്യൂസ് (Lime juice) - 4 tbsp
  • മുളകുപൊടി (Chilly powder) - 2 tsp

കല്ലിന്മേകായ 2 -3 പ്രാവശ്യം നല്ലവണ്ണം കഴുകി, കറുത്ത portion മാറ്റി കളഞ്ഞശേഷം ഉപ്പും മഞ്ഞപ്പൊടിയുമിട്ട് വെള്ളത്തിൽ കുതിർത്തിവെക്കുക. വീണ്ടും കഴികിയശേഷം കല്ലിന്മേകായ 1 inch സൈസിൽ മുറിച്ചെടുക്കുക. ഇത് ഉപ്പും മുളകുപൊടിയും ചേർത്ത് 1 - 2 മണിക്കൂർ വെക്കുക. ശേഷം 1/4 കപ്പ് വെള്ളം ചേർത്ത് 5 മിനിറ്റ് വേവിക്കുക.  ഇത് അരിച്ചെടുത്തശേഷം ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം ഒരു പാനിൽ 5 - 6 tbsp നല്ലെണ്ണ ചൂടാക്കി അതിൽ വേവിച്ചു വെച്ച കല്ലിന്മേകായ, വെളുത്തുള്ളി, കുരുമുളക് പൊടി, എന്നിവ  ചേർത്ത് നല്ലവണ്ണം ഇളക്കുക.  ഈ മിശ്രിതം 15 മിനിറ്റു സമയം fry ചെയ്യുക. flame കുറച്ചശേഷം അച്ചാർ മസാല (pickle power) ചേർത്ത് 4 - 5 മിനിറ്റ് dark red color ആകുന്നവരെ ഇളക്കുക.  ശേഷം ഭരണികളിലോ മറ്റോ മാറ്റാവുന്നതാണ്. 100 - 150gm നല്ലെണ്ണ അതേ പാനിൽ  ചൂടാക്കി തയാറാക്കിയ അച്ചാറിൻറെ മുകളിൽ ഒഴിച്ച് നല്ലവണ്ണം ഇളക്കുക. ഇത് gravy ആയി ഉപയോഗിക്കാവുന്നതാണ്. ആവശ്യമെങ്കിൽ, വിനിഗർ, ഉപ്പ്, എന്നിവ ചേർക്കാവുന്നതാണ്.  രണ്ടു ദിവസത്തിനുശേഷം അച്ചാർ ഉപയോഗിക്കാൻ തുടങ്ങാവുന്നതാണ്

Summary: Mussels (mostly green mussels) are largely cultivated in North Kerala using the new technique in which the mussel seeds are kept in coir and allow them to grow and cultivate after the mussel reaches the full growth. They are very nutritious. We can make many delicious food out of mussels.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഔഷധസസ്യ ബോർഡിന്റെ ധനസഹായത്തിന് അപേക്ഷിക്കാം

English Summary: Cultivation of Mussel
Published on: 21 June 2020, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now