Updated on: 18 March, 2022 7:00 PM IST
Dairy cows need special care during summer

ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് മഴയാണെങ്കിലും വേനലാണെങ്കിലും തീവ്രതയേറിയത് ആയതുകൊണ്ട് എല്ലാ കാലത്തും കാലാവസ്ഥയ്ക്ക് അനുയോജ്യമായ പരിചരണം അത്യാവശ്യമാണ്.  മനുഷ്യർക്ക് മാത്രമല്ല  മൃഗങ്ങളെയും ഇവ സാരമായി ബാധിക്കും. പശുക്കൾ തുടങ്ങിയുള്ള മൃഗങ്ങളിൽ  അന്തരീക്ഷ ചൂട്‌ കൂടുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടും. 

ചൂട്‌ കൂടുമ്പോൾ ശരീര താപനില  ഉയരുകയും  കോശങ്ങളിലെ  ജലം  ഉപയോഗപ്പെടുത്തി  ശരീരം  ജീവൻ  നിലനിർത്തുകയും ചെയ്യുമ്പോൾ  നിർജലീകരണം (Dehydration) ഉണ്ടാകാൻ ഇടയാക്കുകയും അത്‌  രോഗാവസ്ഥയിലേക്ക്  എത്തിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പാൽ ഉത്പാദനം ഇരട്ടിയാക്കാൻ ഈ തരം പശുവിനെ വാങ്ങൂ.

വരണ്ട  തൊലി, കുഴിഞ്ഞ  കണ്ണുകൾ, മൂക്ക്, മോണ, കൺപോള,  എന്നിവ വരളുക, ചുണ്ടുകൾ  നക്കുക, മറ്റുള്ളവയെ  ചവിട്ടുകയും  കുത്തുകയും ചെയ്യുക, തീറ്റ  കുറയുക, ഭാരക്കുറവ്, ശരീരം  ശോഷിക്കുക, മൂത്രത്തിന്റെ അളവ്  കുറയുക, ചലനമറ്റ്  കിടക്കുക എന്നിവയാണ്  പ്രകടമായ  ലക്ഷണങ്ങൾ. വേനൽക്കാലത്ത്  തീറ്റയുടെ അളവിൽ കുറവ്  വരുമ്പോൾ  പാലുൽപ്പാദനത്തെയും  സാരമായി ബാധിക്കുന്നതോടൊപ്പം  പാലിലെ ഘടകങ്ങളായ കൊഴുപ്പ്, സോളിഡ്സ് -നോട്ട്‌- ഫാറ്റ് (എസ്എൻഎഫ് ) ലാക്റ്റോസ് എന്നിവയിലും കുറവു വരുന്നു.

ശരീരത്തിൽ  നിന്ന് നഷ്‌ടപ്പെട്ട ജലം  ഉടൻ തന്നെ  നിശ്ചിത  അളവിൽ   തിരികെ  നൽകുക  എന്നതാണ്  പ്രാഥമിക  ചികിത്സ. ഇതിന്  നിർജലീകരണ  ശതമാനം  അറിയണം. രണ്ടു ശതമാനം  സാധാരണവും  14 ശതമാനവും  മുകളിലും  മാരകവുമാണ്.  എട്ടുശതമാനം  മുതൽ  സിരകളിൽക്കൂടി  ഇലക്ട്രോളിറ്റ്  ലായനികൾ  നിർബന്ധമായും  കുത്തിവയ്‌ക്കണം. ശരീരത്തിലെ  തൊലി ( പ്രത്യേകിച്ച് കഴുത്തിലേത് )  രണ്ട് വിരലുകൊണ്ട്   നുള്ളി വലിച്ച്  സാവധാനത്തിൽ  വിടണം.  തൊലിയുടെ  ചുരുൾ  നിവരുവാൻ കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിൽ നിർജ്ജലീകരണമുണ്ടെന്ന് ഉറപ്പാക്കാം.  12 ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം  കൊടുക്കണം. 4-5 തവണകളായി  ഇത്‌ നൽകാം.  കുടിപ്പിക്കാൻ പ്രയാസമാണെങ്കിൽ  ഒരു വെറ്ററിനറി  ഡോക്ടറുടെ  സഹായത്തോടെ  "സ്‌റ്റൊമക് ട്യൂബ്’ വഴി  നേരിട്ട് ആമാശയത്തിലേക്ക്  വെള്ളം എത്തിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കറവ പശുക്കൾ നേരിടുന്ന രോഗങ്ങൾ

പ്രതിരോധ മാർഗ്ഗങ്ങളായി, വേനൽക്കാല ഭക്ഷണത്തിൽ മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും നാരിന്റെ അംശം കുറയ്‌ക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. ഖരാഹാരം നൽകുന്നത് രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണങ്ങളും 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരവും വൈറ്റമിൻ  എ, ഡി, ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.

പോഷകാഹാരക്കുറവ് പശുക്കൾക്ക് വേനൽക്കാല വന്ധ്യതയ്‌ക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗർഭധാരണത്തിന് വളരെ നിർണായകമാണ്. ബീജാധാനത്തിന് ഒന്ന് രണ്ടാഴ്ചകളിലും, ഗർഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള  സമ്മർദം  കുറക്കുന്നതിന് ശ്രദ്ധിക്കണം.

പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാൽ ഇവ പരത്തുന്ന ബബീസിയോസിസ്, അനാപ്ലാസ്മോസിസ്, തൈലേറിയാസിസ് എന്നിവയും ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവും കൂടുതലായി കാണപ്പെടും. വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള വഴി. പ്രതിരോധ കുത്തിവയ്‌പ്പുകൾ ചൂടുകുറവുള്ള രാവിലെയോ വൈകിട്ടോ നൽകണം.

തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത്  ചൂടുകുറയ്ക്കാൻ സഹായിക്കും. തൊഴുത്തിനു ചുറ്റും തണൽ മരങ്ങൾ വച്ചു പിടിപ്പിക്കണം. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും നല്ലതാണ്‌. വെയിൽ കൂടിയ സമയങ്ങളിൽ അതായത്  രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ വെയിലത്ത് കെട്ടിയിടരുത്.  വേനൽക്കാലത്ത് പശുക്കൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവിൽ ഒന്നു മുതൽ രണ്ട് മടങ്ങു വരെ വർദ്ധന വരുത്തണം.

English Summary: Dairy cows need special care during summer
Published on: 18 March 2022, 06:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now