അക്വേറിയത്തിൽ അലങ്കാര ജലസസ്യങ്ങൾ വളർത്തുമ്പോൾ പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത് ടാങ്കിന്റെ നീളം,വീതി, ഉയരം തുടങ്ങിയവയാണ്. ഇതു കൂടാതെ ഇനങ്ങളും ഇവയുടെ എണ്ണവും തീരുമാനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജലസസ്യങ്ങൾ നട്ടു പരിപാലിക്കാൻ പ്രത്യേക മിശ്രിതം ലഭ്യമാണ്. അക്വേറിയത്തിലെ പിൻഭാഗത്ത് നിന്ന് മുൻഭാഗത്തേക്ക് നേരിയ ചെരിവ് കിട്ടുന്ന വിധത്തിലാവണം മിശ്രിതം നിറയ്ക്കാൻ.
അക്വേറിയത്തിലെ ഏറ്റവും ആദ്യഭാഗത്ത് അരിപ്പ സംവിധാനവും അത് മുഴുവനായി മറക്കുന്ന വിധത്തിൽ മിശ്രിതവും നിറയ്ക്കണം. ശുദ്ധജലം ആവശ്യത്തിന് നിർത്തിയശേഷം ചെടികൾ നടാം. വേരു ഭാഗമോ, കിഴങ്ങ് മാത്രമോ മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കുന്ന വിധത്തിലാണ് ചെടികൾ നടേണ്ടത്. ചെടികളിൽ ഒച്ച്, പരാത ജീവികൾ,പായൽ ഇവ ഉണ്ടെങ്കിൽ നീക്കംചെയ്യാൻ ചെടി മുഴുവനായി ഒരു ശതമാനം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കുറച്ചുസമയം മുക്കിവെച്ച ശേഷം നടുക.
നല്ല ആകൃതിയിലുള്ള പാറകൾ, ചിപ്പി ഇവയും അക്കോറിയം കൂടുതൽ ആകർഷകമാക്കാൻ ഉപയോഗിക്കാം. ചെറുസസ്യങ്ങൾ അലങ്കാര വസ്തുക്കളിൽ വെച്ചുപിടിപ്പിക്കാൻ ആകും. ഇതിനായി നന്നായി ഉണങ്ങിയ പാറയിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ചെടികളുടെ വേര് ഭാഗം മാത്രം ഒട്ടിക്കുക. ഉണങ്ങിയശേഷം ടാങ്കിലേക്ക് ഇറക്കി സ്ഥാപിക്കാം മുകൾ നിരപ്പിൽ ഭംഗിയാക്കാൻ മാർബിൾ, പോളിഷ് ചെയ്ത മാർബിൾ കല്ലുകൾ, ഉപ്പ് നീക്കംചെയ്ത് കടൽ തീരം, മണൽ എന്നിവ പ്രയോജനപ്പെടുത്താം. അക്വേറിയത്തിൽ പ്രാണവായു ലഭിക്കാൻ എയറേറ്റർ ഉപയോഗിക്കാം. അക്വേറിയത്തിൽ കൃത്രിമ പ്രകാശം കിട്ടാൻ എൽ ഇ ഡി ട്യൂബുകളും ഉപയോഗിക്കാം. പ്രകാശം അധികമാകാതെ ശ്രദ്ധിക്കണം കാരണം പ്രകാശം അധികമായാൽ അക്വേറിയത്തിലെ വശങ്ങളിലും ചെടികളിലും പായൽ വളരും. ജലത്തിലെ കാർബൺ ഡൈ ഓക്സൈഡ് അളവ് അനുസരിച്ചാണ് ചെടികൾ ഭക്ഷണം കഴിക്കുക. ചെടികൾക്ക് ശരിയായ രീതിയിൽ ശ്വസനം നടക്കുവാൻ വിപണിയിൽ ലഭ്യമായ കാർബൺഡയോക്സൈഡ് ടാബ്ലറ്റുകൾ നല്ലതാണ്. ജലത്തിനു മുകളിൽ വളർന്നുവരുന്ന തണ്ടുകൾ നീക്കുന്നത് ചെടികളിൽ കൂടുതൽ ശാഖ ഉണ്ടാക്കാൻ കാരണമാകും.
When growing ornamental plants in the aquarium we should mainly consider the length, width and height of the tank. In addition it is essential to determine the items and their number.
കേടുവന്ന ഇലകൾ അപ്പോൾ തന്നെ നീക്കിയാൽ പായലിനെ ഒരു പരിധി വരെ പരിഹരിക്കാം. മീനുകൾക്ക് നൽകുന്ന തീറ്റ അമിതമായാൽ അവയുടെ അവശിഷ്ടം മൂലം പായൽ വളരാൻ ഇടയാക്കും. മത്സ്യങ്ങളുടെ വിസർജം ഒരു പരിധിവരെ ചെടികൾ വളർച്ചയെ ത്വരിതപ്പെടുത്തും.