മുട്ടയുത്പാദന രംഗത്ത് നാഴികകല്ലായി മാറിക്കൊണ്ടിരിക്കുന്ന മേല്‍ത്തരം മുട്ടക്കോഴിവര്‍ഗ്ഗമാണ് ബി.വി.380. വര്‍ഷത്തില്‍ 280 മുതല്‍ 300 വരെ മുട്ടകള്‍ ലഭിക്കുന്നു എന്നുളളതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മുട്ടകള്‍ക്ക് തവിട്ട് നിറമാണ്. വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ നിറവ്യത്യാസം കൊണ്ട് പൂവനെയും പിടയേയും തിരിച്ചറിയാന്‍ കഴിയുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഈ കോഴികളെ കൂട്ടിനകത്ത് അടച്ചിട്ടും പുറത്ത് തുറന്നുവിട്ടും വളര്‍ത്താവുന്നതാണ്. ചെറുകിട കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്കും വാണിജ്യാടിസ്ഥാനത്തിലുളള കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും ഈ കോഴികളില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കുന്നു.
സര്‍ക്കാര്‍ സംരംഭമായ കെപ്‌കോയില്‍ നിന്നും ഒരുദിവസം പ്രായമായ ബി.വി 380 കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുന്നതാണ്. വാണിജ്യാടിസ്ഥാനത്തില്‍ 500 ല്‍ കൂടുതല്‍ എണ്ണം വാങ്ങുന്നവര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേ ഫോണ്‍ നമ്പരുകള്‍ - മാള 9495000919, കൊട്ടിയം 9495000918, തിരുവനന്തപുരം 9495000915.