Updated on: 20 December, 2019 4:11 PM IST

ആറ്റു നോറ്റു വളര്‍ത്തിയ തന്റെ കാമധേനു പ്രസവിക്കുന്നതില്‍ പരം സന്തോഷം ഒരു കര്‍ഷകന് മറ്റെന്താനുള്ളത്. എന്നാല്‍ കറവ കാലത്ത് പശു രോഗങ്ങളാല്‍ കിടപ്പിലായാലോ? മെറ്റാബോളിക്(Metabolic) രോഗങ്ങള്‍ – ഈ പേര് ക്ഷീര കര്‍ഷകര്‍ക്ക് അത്ര പരിചിതമാല്ലയിരിക്കും. എന്നാല്‍ പശുപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറെ കുറെ എല്ലാ കര്‍ഷകരും ഒരു തവണയെങ്കിലും ഇത്തരം രോഗങ്ങളില്‍ എതെങ്കിലും ഒന്നിന്റെ അനുഭവം ഉള്ളവരായിരിക്കും. മെറ്റാബോളിക് രോഗങ്ങള്‍ പ്രസവം കഴിഞ്ഞു നില്‍ക്കുന്ന പശുക്കളിലാണ് കൂടുതലായി കാണപെടുന്നത്.
കറവ വറ്റി കിടാവിനെയും പേറി പ്രസവത്തിനായി ഒരുങ്ങുന്ന പശു ഒരു പരിവര്‍ത്തന കാലഘട്ടതിലുടെയാണ് കടന്നു പോകുന്നത്. അടുത്ത കറവ കാലത്തേക്ക് വേണ്ടി ഒരുങ്ങുന്ന പശുവിന്‍റെ ശാരീരത്തില്‍ ജീവശാസ്ത്രപരമായ വലിയ മാറ്റങ്ങള്‍ നടക്കുന്നു. പാലുല്പാദനം ആരംഭിക്കുന്നതോടെ പശുവിന്റെ പോഷകാഹാരത്തിന്റെ ആവശ്യകത അനുദിനം വര്‍ധിക്കുന്നു. ഈ ഒരു കാലഘട്ടത്തിലാണ് മെറ്റാബോളിക് രോഗങ്ങള്‍ പ്രധാനമായും കാണപെടുന്നത്. പശുക്കളില്‍ കണ്ടു വരുന്ന പ്രധാനപെട്ട ചില മെറ്റാബോളിക് രോഗങ്ങള്‍ നമുക്ക് പരിചയപെടാം.
1. ക്ഷീര സന്നി (milk fever)
പ്രസവിച്ചു ഏതാനും ദിവസത്തിനുള്ളില്‍ വീണു പോകുന്ന പശു. ഒരു ഇരുണ്ട നിറമുള്ള ഉടയുന്ന കുപ്പിയില്‍ മരുന്നുമായി വന്നു കഴുത്തിലെ തടിച്ച സിരയില്‍ സൂചി കുത്തിയിറക്കി ഗ്ലുകോസ് കുപ്പിയില്‍ മരുന്നു ചേര്‍ത്ത് പശുവിനെ രക്ഷപെടുത്തുന്ന വെറ്റിനറി ഡോക്ടര്‍. ഈ ഒരനുഭവം ഉണ്ടാകാത്ത പരമ്പരാകത ക്ഷീര കര്‍ഷകര്‍ വിരളമായിരിക്കും. കാത്സ്യ കുറവ് എന്ന് കര്‍ഷകര്‍ വിശേഷിപ്പിക്കുന്ന ക്ഷീര സന്നി ഒരു പ്രധാന മെറ്റാബോളിക് രോഗമാണ്.പ്രസവ ശേഷം പാലുല്പാദനം ആരംഭിക്കുന്നതോടെ ഉണ്ടാകുന്ന ചില ഹോര്‍മോണുകളുടെ വ്യതിയാനം മൂലം രക്തത്തില്‍ കാല്‍ഷ്യത്തിന്‍റെ അളവ് ക്രമാതീതമായി കുറയുന്നത് ക്ഷീരസന്നിക്ക് കാരണമാകുന്നു. പ്രസവത്തിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ കാത്സിയം സപ്പ്ലിമെന്റ്റ് കൊടുക്കുന്നത് ഈ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പേര് സൂചിപിക്കുന്ന പോലെ പനി ഇ രോഗത്തിന്റെ ലക്ഷണമല്ല നേരെ മരിച്ചു ശരീരോഷ്മാവ് താഴ്ന്ന്‍ കൈകാലുകള്‍ തളര്‍ന്നു പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ആഹാരത്തോടുള്ള വിരക്തിയാണ് ആദ്യമായി പ്രകടമാക്കുന്ന രോഗലക്ഷണം. പിന്നീട് ചെറിയ രീതിയില്‍ ഉള്ള വിറയല്‍, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവ പ്രകടിപ്പിക്കുന്നു. അടുത്ത പടിയായി എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശയായി തല ശരീരത്തോട് ചേര്‍ത്ത് പിടിച്ചു കിടക്കുന്നു. പിന്നീട് നേരെ കിടക്കാന്‍ കഴിയാതെ മറിഞ്ഞു വീണു കൈകാലുകള്‍ നീട്ടി കിടക്കുന്നു. ഈ അവസ്ഥയില്‍ വയറു വീര്‍ത്തു ശ്വാസോച്ച്വാസത്തിനു തടസ്സം അനുഭവപെടുന്നു. യഥാസമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ ക്ഷീര സന്നി പൂര്‍ണമായും ചികിത്സിച്ചു ഭേധമാക്കവുന്നതാണ്. എന്നാല്‍ ചികിത്സ ലഭ്യമായില്ലെങ്കില്‍ പശു മരണപ്പെടുകയും ചെയ്യുന്നു.

2. കീറ്റോസിസ് (ketosis)
പശു പ്രസവിച്ചതിനു ശേഷം അതിന്റെ പാലുല്പാദനം അനുദിനം വര്‍ദ്ധിച് ഏതാണ്ട് 45-60 ദിവസം ആകുമ്പോള്‍ പാലുലപാദനതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നു. ഇ അവസരത്തില്‍ പാലുല്പാദനതിനു വേണ്ടി വരുന്ന ഊര്‍ജ്ജത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ഈ ഊര്‍ജം തീറ്റയിലുടെ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കീറ്റോസിസ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. കാലിതീറ്റയോടുള്ള വിരക്തി, പാലുല്പാദനം കുറയുക എന്നിവയാണ് പ്രധാന രോഗലക്ഷനങ്ങള്‍. പുല്ലും വൈക്കോലും യഥേഷ്ടം കഴിക്കും. എന്നാല്‍ കാലിത്തീറ്റ, തവിട് മുതലായ ഗുരുത്വാഹാരങ്ങള്‍ കഴിക്കാതിരിക്കും. ചില പശുക്കള്‍ വട്ടം ചുറ്റുക, നാക്ക് പുറത്തേക്ക ഇടുക, ചവച്ചു കൊണ്ടിരിക്കുക, തല ചുമരില്‍ ഇടിച്ച ഉരക്കുക, ചുമരിലും മറ്റു വസ്തുക്കളിലും നക്കുക തുടങ്ങിയ നാഡിസംബന്ധമായ ലക്ഷണങ്ങളും കാണിക്കും. മൂത്രത്തിന് ഒരു പ്രത്യേക ഗന്ധം അനുഭവപ്പെടും. ഉയര്‍ന്ന വീര്യമുള്ള ഗ്ലൂകോസ് സിരയിലുടെ നല്‍കുന്നതാണ് ഈ രോഗത്തിന്റെ ചികിത്സ. പാലുല്പാദനം കൂടുന്നതിനനുസരിച്ച് പോഷക സമ്പുഷ്ടമായ ആഹാരം നല്‍കുന്നത് വഴി ഈ രോഗത്തെ തടയാവുന്നതാണ്.

3. ഹൈപ്പോമഗ്നിസീമിക് ടെറ്റനി (hypo-magnesemic tetany)
തീറ്റയില്‍ മഗ്നീസിയം എന്ന ധാതുവിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന ഒരു രോഗമാണിത്. ഇത് വഴി രക്തത്തില്‍ മഗ്നീസ്യത്തിന്‍റെ അളവ് കുറയുകയും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യും.രോഗലക്ഷണങ്ങള്‍ അതി തീവ്രമായിരിക്കും. പശു ഒരു ബാഗത്തേക്ക് മറിഞ്ഞു വീണു കൈകാലുകള്‍ ഇട്ടു പിടക്കുന്നതു കാണാം. വിറയല്‍, വായില്‍ നിന്ന് ഉമിനീര് പതഞ്ഞു വരുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപിക്കും. ഇതു കഴിഞ്ഞു അല്പനേരം പശു സാധാരണ രീതിയില്‍ ആകുന്നു. അതിനു ശേഷം വീണ്ടും ഈ രീതിയില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കിയാല്‍ പശുവിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും.

4. ഹൈപോഫോസ്ഫറ്റീമിയ (hypo-phosphatemia)
രക്തത്തില്‍ ഫോസ്ഫറസ് എന്ന ധാതുവിന്റെ കുറവ് മൂലം ഉണ്ടാകുന്ന മെറ്റാബോളിക് രോഗം. പിന്‍കാലുകള്‍ തളര്‍ന്നു പോകുന്നതാണ് ഒരു ലക്ഷണം. എണീക്കാന്‍ ശ്രമിക്കുന്ന പശുവിന്റെ പുറകു വശം ഉയര്‍ത്താന്‍ പറ്റാതെ വരുന്നു. സാധാരണ രീതിയില്‍ തീറ്റ എടുക്കുകയും അയ വെട്ടുകയും ചെയ്യുന്ന പശു മറ്റു രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപിചെന്നു വരില്ല. ചില സന്ദര്‍ഭങ്ങളില്‍ ഫോസ്ഫറസിന്റെ അപര്യാപ്തത മൂലം മൂത്രത്തില്‍ രക്തം കലര്‍ന്ന് കാണുകയും ചെയ്യുന്നു.

കറവ കാലം കര്‍ഷകന്റെ വസന്ത കാലം എന്നൊക്കെ പറയുമെങ്കിലും ഈ കാലഘട്ടത്തിലാണ് ഉരുക്കളുടെ രോഗങ്ങള്‍ മൂലം കര്‍ഷകന്‍ ഏറ്റവും ബുധിമുട്ടിലാകുന്നത്. അല്പം ശ്രദ്ധയും പരിചരണയും നല്‍കിയാല്‍ കറവ കാലത്തുള്ള മെറ്റബോളിക് രോഗങ്ങളെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് രോഗനിയന്ത്രണം.

Dr. Karthik V. Kuttan
Assistant Manager
Kerala Livestock Development Board

English Summary: Disease in cow
Published on: 20 December 2019, 04:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now