കറവ കാലത്ത് നമ്മുടെ പശുക്കൾക്ക് ധാരാളം രോഗങ്ങൾ വരാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അകിടുവീക്കം, അകിടിനു മുൻപിൽ വീക്കം, മുലക്കാമ്പിൽ മുറിവ്, പാൽ ഒഴുക്കൽ തുടങ്ങിയവ.
അകിടുവീക്കം
പാലുൽപാദനം നല്ലരീതിയിൽ കുറയാൻ കാരണമാകുന്ന രോഗമാണ് അകിടുവീക്കം.
അകിടിൽ വേദനയും നീരും ഉണ്ടാകുന്നതും, മുലക്കാമ്പ് വീർത്തു വരുന്നതുമാണ് ഇതിൻറെ ലക്ഷണങ്ങൾ. ഇതുകൂടാതെ പനി, അകിടിൽ പഴുപ്പ്, വേദന, വിശപ്പില്ലായ്മ തുടങ്ങിയവയും കന്നുകാലികൾക്ക് അനുഭവപ്പെടാം. പാൽ വെള്ളം പോലെ ആകുകയോ പാൽനിറം മഞ്ഞയോ റോസ് ആകുകയോ ചെയ്യുന്നത് കണ്ടാൽ ചികിത്സ നടത്തിയിരിക്കണം. അകിടുവീക്കം ഉണ്ടാക്കുന്നത് ബാക്ടീരിയ, കുമിൾ,വൈറസ് തുടങ്ങിയവയാണ്.
വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് രോഗാണുക്കൾ മുലകാമ്പിലൂടെ പ്രവേശിക്കുന്നത് വഴിയാണ് രോഗങ്ങൾ ഉണ്ടാകുന്നത്.
പ്രതിരോധമാർഗങ്ങൾ
തണുത്ത വെള്ളം കൊണ്ട് അകിട് നല്ല രീതിയിൽ കഴുകണം. വേദനയും നീരും കുറയുന്നതിന് മാഗ്സൾഫ് ഗ്ലിസറിൻ കുഴമ്പോ വിനാഗിരിയിൽ ചോക്കുപൊടി ചാലിച്ച കുഴമ്പോ ഇടയ്ക്കിടെ തേച്ചു കൊടുക്കുന്നത് നല്ലതാണ്. ഇതുകൂടാതെ പച്ച മഞ്ഞൾ, കറി ഉപ്പ്, നാരകത്തിന്റെ ഇല എന്നിവ സമം ചേർത്ത് അരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി. രോഗമുള്ള പശുക്കളെ തൊഴുത്തിൽ നിർത്തരുത്. കറവയ്ക്ക് മുൻപും കറവ കഴിഞ്ഞു അകിട് നന്നായി കഴുകി വൃത്തിയാക്കണം. വൃത്തിയുള്ളതും നനവില്ലാത്തതുമായ കൈകൾ കൊണ്ട് വേണം കറവ. കറവക്കാരന് കൈ അണുനാശിനി കലർന്ന വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഇരിക്കണം. കറവ കഴിഞ്ഞ് മുലക്കാമ്പുകൾ അണുനാശിനികൾ മുക്കുന്നത് രോഗ വ്യാപ്തി കുറയ്ക്കുന്നു. ഇതിനുവേണ്ടി നാല് ശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോ ക്ലോറൈഡ് ഉപയോഗിക്കാം.
അകിടിനു മുൻപിൽ വീക്കം
നല്ല കറവയുള്ള പശുക്കൾക്ക് പ്രസവത്തിനു തൊട്ടുമുമ്പ് ഇങ്ങനെ അസുഖം ഉണ്ടാകാറുണ്ട്. അകിടിന് മുൻഭാഗത്ത് നീർ വീക്കം ഉണ്ടാവുകയും ഏകദേശം 10 ദിവസത്തിനുള്ളിൽ ഇത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇത് അകറ്റുവാൻ തണുത്തവെള്ളം കൊണ്ട് നല്ല രീതിയിൽ അകിട്ടിൽ സ്പ്രേ ചെയ്താൽ മതി.
മുലക്കാമ്പിൽ മുറിവ്
കറവക്കാരന്റെ കയ്യിലെ നഖം കൊണ്ടോ തെറ്റായ കറവരീതി കൊണ്ടോ ഇങ്ങനെ സംഭവിക്കാം. ഇതുമൂലം അകിടിൽ മുറിവും ഉണ്ടാവുകയും പിന്നീട് നീര് വരികയും ചെയ്യുന്നു. ഇതിന് ആൻറിബയോട്ടിക് ഓയിൽമെൻറ് പുരട്ടിയാൽ മതി.
During the milking season, our cows get many diseases. The most important of these are udder swelling, swelling in front of the udder, nipple injury, and milk leakage.
അകിടിൽ നിന്ന് പാൽ ഒഴുകൽ
കറവയ്ക്ക് മുൻപ് മുലക്കാമ്പിൽ നിന്ന് പാൽ ഒഴുകി പോകുന്നതാണ് ഈ രോഗം. ഇത് പരിഹരിക്കുവാൻ ചുരുങ്ങിയ ഇടവേളകളിൽ പാൽ കറന്ന് എടുക്കുകയാണ് നല്ലത്.