സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്ക പ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യ മാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം.
കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം.
തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും.The virus, which can survive for months in cold climates, can be killed in half an hour at 60 degrees Fahrenheit.
ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം.
രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതൽ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :താറാവുകൾ കൂട്ടത്തോടെ ചത്തതിന് പിന്നിൽ പക്ഷിപ്പനി; രോഗം സ്ഥിരീകരിച്ചത് രണ്ടിടത്ത്