Updated on: 21 November, 2020 6:53 PM IST
ഗോമൂത്രത്തെ ശരിയായ സമയത്തു ശരിയായി ഉപയോഗപ്പെടുത്താ

എന്താണ് മാലിന്യം? പ്രാഥമിക ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കപെടുന്നതോ അല്ലെങ്കിൽ മൂല്യമായില്ലാത്തതോ കേടുവന്നതോ ഉപയോഗശോന്യമായ ഏതൊന്നിനെയും മാലിന്യം എന്ന് വിളിക്കും. ഓരോ വസ്തുവും ശരിയായ സമയത്തു ശരിയാ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ ഏതൊരു മാലിന്യ വസ്തുവിനെയും ഒരു മികച്ച അസംസ്‌കൃത വസ്തു ആക്കി മാറ്റാം. അതുപയോഗിച്ചു മികച്ച ഒരു ഉത്പന്ന നിർമാണത്തിനും അത് വഴി സാധിക്കും. അങ്ങനെ ചെയ്യാത്തപ്പോഴാണ് മാലിന്യമായി ആയി മാറ്റപ്പെടുന്നത് . ഉദാഹരണത്തിനു ചാണകവും മൂത്രവും. ചാണകം ഇടുമ്പോൾ തന്നെ അത് ബയോ ഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയും അപകട രഹിതമായ പാചകവാതക ഇന്ധനം ഉത്പാദിപ്പിക്കുകയും അതിനു ശേഷം പുറന്തള്ളുന്ന മീഥെയിൻ രഹിത ചാണകത്തെ മണ്ണിര കമ്പോസ്റ്റിലേക്കു നിക്ഷേപിച്ചാൽ 24 മണിക്കൂർ കൊണ്ട് നല്ല ഗുണമേന്മയുള്ള ജൈവ വളം, വെർമി കാസ്റ്റ് അതുപോലെ വെർമി വാഷും ലഭിക്കും. As soon as the manure is deposited, it is deposited in the biogas plant, produces safe cooking gas fuel and then the methane-free manure is discharged into the vermicompost to get good quality organic manure, vermi cast as well as vermi wash.

ഈ ടെക്‌നോളജി ഒരു യന്ത്രത്തിനും ചെയ്യാൻ കഴിയില്ല. ഇങ്ങനെ ചെയ്യാത്തപ്പോഴാണ് ചാണകം ഈച്ചയും കൊതുകും വന്നു ദുർഗന്ധം വമിച്ചു ആകെ കൂടി കുഴഞ്ഞു മറിഞ്ഞു അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നത്.അതുപോലെ ഗോമൂത്രത്തെ ശരിയായ സമയത്തു ശരിയായി ഉപയോഗപ്പെടുത്താമെന്ന് വിവിധ സ്ഥാപനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് കാണുന്ന ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ ഇന്നത്തെ പ്രധാന വെല്ലുവിളിയായ ക്യാൻസർ ഉൾപ്പെടെ ഉള്ള രോഗങ്ങൾക്ക് ഗോമൂത്രം ഉപയോഗിച്ച് ഫലപ്രദമായ ചികിത്സയുണ്ടെന്നു പലസ്ഥാപങ്ങളും തെളിയിച്ചു.

ശാസ്ത്രീയമായി സംസ്കരിച്ചു മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റിയ സോപ്പ്

കന്നുകാലി വളർത്തൽ അങ്ങേയറ്റം അസാധ്യവും അറപ്പുളവാക്കുന്നതുമായാണ് പഞ്ചായത്തീരാജ് ചട്ടങ്ങൾ വിവക്ഷിക്കുന്നത്. ഈ അടുത്ത കാലത്തു ഇത് വളരെ ഗൗരവ പൂർണ്ണമായി ചർച്ച ചെയ്യുകയും ഇത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് വലിയ തോതിലുള്ള അഭിപ്രായം ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. ഒരു കാര്യം മനസ്സിലാക്കേണ്ടത് ഈ ലോകത്തു ഏറ്റവും വൃത്തിയും ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും ശേഷിയും ഒക്കെയുള്ള ജനത വസിക്കുന്ന ഇസ്രയേലും സ്വിറ്റ്‌സർലാൻഡ്, നെതർലൻഡ്‌സ്‌ പോലുള്ള രാജ്യങ്ങളിലും ന്യോസിലാൻഡ് പോലെയുള്ള രാജ്യങ്ങൾ, ആസ്‌ട്രേലിയ , ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കാലിവളർത്തലിൽ, പശു വളർത്തലിൽ ഒക്കെ വലിയ പ്രാധാന്യം ഉള്ള രാജ്യങ്ങൾ ആണ്. അവിടെയൊന്നും ഇങ്ങനെ ഇതൊരു മാലിന്യ പ്രശ്നമായി കാലിവളർത്തലിനെ കാണുന്നില്ല എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ട കാര്യമാണ്. ഇങ്ങനെ പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ പരാമർശിക്കാൻ ഇടവന്നതിന്റെ കാരണം ചാണകവും ഗോമൂത്രവും സംസ്കരിക്കുന്ന കാര്യത്തിൽ നാം വരുത്തിയ ഗുരുതരമായ പിഴവുകൾ ആണ്. ചാണകം അല്ലെങ്കിൽ വിസർജ്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചു മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ  പാൽ ഇറച്ചി അതുപോലെ പക്ഷികളുടെ മുട്ടകൾ ഇറച്ചി എന്നീ പ്രാഥമിക ഉത്പന്നങ്ങളെക്കാൾ എത്രയോ മടങ്ങു ലാഭം നേടിത്തരും ഈ വിസർജ്യ വസ്തുക്കൾ .

തയ്യാറാക്കിയത് എം വി ജയൻ കണിച്ചാർ

ക്ഷീരവികസന ഓഫീസർ, എടക്കാട്.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :Co5 തീറ്റപുല്ല് ഇനം വാങ്ങാം

English Summary: Dung and cow urine are ruby, not waste.
Published on: 21 November 2020, 03:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now