Updated on: 7 July, 2021 11:39 AM IST
Ornamental chicken

വളരെ കുറവ് ശാരീരികാധ്വാനം മാത്രമേ ഈ സംരഭത്തിന് ആവശ്യമുള്ളു എന്നതിനാൽ സ്ത്രീകൾക്കും, പ്രായം ചെന്നവർക്കും, വികാലഗർക്കുമെല്ലാം അനായാസേന ചെയ്യാൻ സാധിക്കും.  ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ലാഭം കിട്ടുന്ന ഒരു ബിസിനസ്സായ അലങ്കാര കോഴി വളർത്തലിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. 

അലങ്കാര കോഴികൾക്ക് നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രചാരം വർധിച്ചു വരികയാണ്. കൊഷിന്‍ ബാന്റം, അമേരിക്കന്‍ കൊഷിന്‍ ബാന്റം, ബൂട്ടഡ് ബാന്റം, ഫ്രില്‍ഡ് ബാന്റം, സെബ്രൈറ്റ് ബാന്റം, സില്‍വര്‍ലൈസ്, മില്ലി ഫ്ളോര്‍, സില്‍ക്കി, പോളിഷ്ക്യാപ്, റോസ് കോമ്പ് തുടങ്ങിയവയാണ് പ്രധാന അലങ്കാര കോഴി ഇനങ്ങൾ. പല നിറത്തിൽ ഉള്ളവ, അങ്കവാൽ ഉള്ളവ, കാല്പാദം മൂടിയ തൂവൽ ഉള്ളവ തുടങ്ങി അലങ്കാരക്കോഴികളിലെ സവിശേഷതകൾ അനവധിയാണ്.

രണ്ടോ മൂന്നോ തട്ടായി കൂടൊരുക്കി കൃഷി തുടങ്ങാം. ഓരോ തട്ടിനിടയിലും ട്രേയോ പലകത്തട്ടോ വെച്ച്, മുകളിലത്തെ തട്ടില്‍ നിന്നുള്ള കാഷ്ഠവും മറ്റും തടയണം. ടെറസുകളില്‍ അല്‍പം വിശാലമായിത്തന്നെ വളര്‍ത്താം. അതായത് സ്ഥല പരിമിതി പ്രശ്നമാവില്ലെന്നു സാരം.

ഒറ്റ ജോഡിക്കുവേണ്ട കൂടിന് അമ്പത് സെന്റീമീറ്റര്‍ വീതം നീളവും വീതിയും ഉയരവും മതി. ഒരു പൂവന്റെ കൂടെ മൂന്നോ നാലോ പിടകളെ ഒന്നിച്ചുവളര്‍ത്താം. മുറ്റമുള്ള വീട്ടുകാര്‍ക്ക് പുറത്തുവിട്ടും വളര്‍ത്താം. പുറത്തുവിട്ട് വളര്‍ത്തുമ്പോള്‍ വിവിധയിനങ്ങള്‍ തമ്മില്‍ ഇണചേര്‍ന്ന് വംശഗുണം നഷ്ട്ടപ്പെട്ടു പോകാൻ ഇടയുണ്ട്.

സാധാരണ കോഴിത്തീറ്റ തന്നെയാണ് ഇവയ്ക്കും നൽകുക. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന തീറ്റയില്‍ അരി, ഗോതമ്പ്, ചോറ് തുടങ്ങിയവ ചേര്‍ത്തും നല്‍കാം. ഉപ്പ് ചേര്‍ക്കാതെ ഉണക്കിയ മീന്‍, കപ്പ എന്നിവ പൊടിച്ചതും കടലപ്പിണ്ണാക്കും ധാന്യങ്ങളും ചേര്‍ത്ത് തീറ്റയായി നല്‍കാം. നല്ല ആരോഗ്യവും സൌന്ദര്യവുമുള്ള ഇണകളുടെ മുട്ടകള്‍ ആണ് വിരിയിക്കാനായി തെരഞ്ഞെടുക്കേണ്ടത്.

അലങ്കാര കോഴികള്‍ ഏറെ രോഗപ്രതിരോധ ശേഷിയുള്ളവയാണ് എന്നതിനാൽ പ്രത്യേകം പ്രതിരോധ ചികിത്സ ആവശ്യമില്ല. കാലാവസ്ഥ മാറുമ്പോഴും പകര്‍ച്ചവ്യാധികളുണ്ടാകുമ്പോഴും മുന്‍കരുതലെടുക്കണം. കൊഷിന്‍, സില്‍ക്കി തുടങ്ങിയവക്ക് 1500 നു മുകളിലും പോളിഷ് ക്യാപ്, സെബ്രൈറ്റ് തുടങ്ങിയവക്ക് 2500 നു മുകളില്‍ വിലകിട്ടും. രണ്ട് മാസമായ കുഞ്ഞുങ്ങള്‍ക്ക് 350 ഉും 500 മാണ് മാര്‍ക്കറ്റ് വില.

ഒരുപൂവനും പിടക്കും വിരിയുന്ന കുഞ്ഞുങ്ങളില്‍ ഒന്നാം തലമുറയെയും രണ്ടാംതലമുറയെയും ആദ്യത്തെ പൂവനെ കൊണ്ടുതന്നെ കൊത്തിക്കാം. ഇതുവഴി പൂര്‍ണമായും ശുദ്ധ ജനുസുകള്‍ തന്നെയായിരിക്കും ഉരുത്തിരിയുക. അതിനുശേഷം ഇതില്‍നിന്നു കിട്ടുന്ന ശുദ്ധ ജനുസിലെ പൂവന്‍മാരെ ഉപയോഗിച്ചാണ് പിടകളെ കൊത്തിക്കേണ്ടത്. ഇതുമൂലം അഴകില്‍ മുന്നില്‍നില്‍ക്കുന്ന നല്ല കുഞ്ഞുങ്ങളെ ലഭിക്കും.

നല്ല ആരോഗ്യവും സൌന്ദര്യവുമുള്ള ഇണകളുടെ മുട്ടകള്‍ ആണ് വിരിയിക്കാനായി തെരഞ്ഞെടുക്കേണ്ടത്

English Summary: Elderly and disabled people can also start this project and earn money
Published on: 07 July 2021, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now