Updated on: 28 November, 2021 9:00 AM IST
പിൻ ലെസ്സ് പീപ്പർ

കോഴികൾ പരസ്പരം കൊത്തു കൂടുന്നത് കോഴി വളർത്തുന്നവർക്ക് തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. വീട്ടുവളപ്പിലെ പരിമിതമായ സൗകര്യങ്ങളിൽ കോഴികളെ വളർത്തുമ്പോൾ അവയ്ക്ക് അക്രമാസക്തി ഏറുകയാണ് ചെയ്യുന്നത്. സ്ഥലപരിമിതി, അമിതമായ ചൂട്, വെള്ളം കുടിക്കാനുള്ള സ്ഥലസൗകര്യകുറവ്, വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിൽ തുടങ്ങി പല കാര്യങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്.

ഒരിക്കൽ കൊത്ത് ആരംഭിച്ചാൽ പിന്നീടത് ഒരു സ്വഭാവം ആയി മാറുന്നു. കൊത്തു കൂടുമ്പോൾ ഉണ്ടാകുന്ന മുറിവിൽ നിന്ന് വരുന്ന രക്തത്തിൻറെ രുചി അറിഞ്ഞാൽ കോഴികൾക്ക് കൊത്താൻ ഉള്ള പ്രവണത വർദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന മുറിവുകൾ മരണ കാരണം വരെ ആവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകൾ ഇല്ലാതാക്കുന്ന ഒരു ഉപകരണമാണ് പിൻ ലെസ്സ് പീപ്പർ.

ഈ ഉപകരണം പക്ഷികളുടെ നാസാദ്വാരത്തിലൂടെ ഘടിപ്പിക്കാം. ഇത് ഇട്ടുകഴിഞ്ഞാൽ പക്ഷികളുടെ മുൻവശത്ത് കാഴ്ച പരിമിതപ്പെടുന്നു. മുൻവശത്ത് കാഴ്ച പരിമിതപ്പെടുന്നതോടുകൂടി കൊത്തിന്റെ കൃത്യത നഷ്ടമാവുകയും മുൻപിലുള്ള കോഴികൾ ആക്രമിക്കുന്ന സ്വഭാവം ഇല്ലാതാക്കുകയും ചെയ്യുന്നു. തീറ്റ എടുക്കാനോ വെള്ളം കുടിക്കാനോ പിൻലെസ്സ് പീപ്പർ തടസ്സമാകില്ല. അതുകൊണ്ടുതന്നെ തീറ്റ പാഴാകും എന്നൊരു ചിന്ത നിങ്ങൾക്ക് വേണ്ട. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഈ ഉപകരണം കൊത്തു തടയാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രകാശം കടത്തിവിടാതെ തരം പിൻലെസ്സ് പീപ്പർ ആണ് പൊതുവെ പ്രചാരത്തിലുള്ളത്.

Knowing the taste of the blood coming from the wound when the bite occurs increases the tendency of the chickens to bite. Such injuries can be fatal. The Pinless Peeper is a tool that eliminates these types of conditions.

എങ്കിലും പ്രകാശം കടത്തി വിടുകയും ചെയ്യുന്നതുമുണ്ട്. പരീക്ഷണ അടിസ്ഥാനത്തിൽ ഇപ്പോൾ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പിൻലെസ്സ് പീപ്പർ കോഴി വളർത്തൽ ചെയ്യുന്നവർക്ക് നൽകിവരുന്നു.

English Summary: Ever heard of a device that prevents chickens from biting each other
Published on: 28 November 2021, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now