Updated on: 23 December, 2021 11:00 AM IST
മുയൽ വളർത്തൽ അറിയേണ്ടതെല്ലാം

വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങാൻ ഏറ്റവും മികച്ച കൃഷിരീതിയാണ് മുയൽ വളർത്തൽ. സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ് ന്യൂസിലൻഡ് വൈറ്റ് തുടങ്ങി ഇനങ്ങൾ തിരഞ്ഞെടുത്തു തന്നെ നമുക്ക് ഈ കൃഷി ആരംഭിക്കാം.

മുയൽ കൂട് നിർമാണം

തറനിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ ആണ് മുയലുകൾക്ക് കൂടൊരുക്കുന്നത്. തടികൊണ്ടോ, മുള കൊണ്ടോ, കമ്പിവല കൊണ്ടോ കൂടുകൾ ഒരുക്കുന്നതാണ്. വലിയ മുയലുകൾക്ക് 90 സെൻറീമീറ്റർ നീളവും 70 സെൻറീമീറ്റർ വീതിയും 60 സെൻറീമീറ്റർ ഉയരവുമുള്ള കൂടാണ് ഏറ്റവും മികച്ചത്.

ചെറിയ മുയൽ കുഞ്ഞുങ്ങളെ കൂട്ടമായി വളർത്തുന്നതാണ് നല്ലത്. 20 മുയൽ കുഞ്ഞുങ്ങളെ വളർത്താനാണ് ഉദ്ദേശിക്കുന്നുവെങ്കിൽ ഒന്നര മീറ്റർ നീളവും 1.2 മീറ്റർ വീതിയും എഴുപത് സെൻറീമീറ്റർ ഉയരവും ഉണ്ടായിരിക്കണം. പ്രായപൂർത്തിയാകുമ്പോൾ മറ്റൊരു കൂട്ടിലേക്ക് മാറ്റിയാൽ മതി.

കൂടുനിർമാണം പ്രത്യേകം ശ്രദ്ധിക്കേണ്ടത്

കൂട് നിർമ്മിക്കുമ്പോൾ ഓരോ കൂടിന്റെയും തുറക്കുന്ന ഭാഗത്ത് തീറ്റ പാത്രവും വെള്ളം നിറച്ച കുപ്പിയും ഘടിപ്പിക്കണം. കുപ്പിയിൽ ഘടിപ്പിച്ചിരിക്കുന്ന കുഴലിൽ നിന്ന് മുയലുകൾ വെള്ളം വലിച്ചു കുടിച്ചോളും.

മുയൽ കുഞ്ഞുങ്ങളുടെ പരിചരണം

ആൺമുയലിനെയും പെൺ മുയലിനെയും പ്രത്യേകമാണ് വളർത്തേണ്ടത്. ഏകദേശം ഇവയ്ക്ക് ആറുമാസം പ്രായമാകുമ്പോൾ ഇണചേർക്കാം. 10 പെൺ മുയലുകൾക്ക് ഒരു ആൺമുയൽ എന്ന അനുപാതത്തിലാണ് വളർത്തേണ്ടത്. 16 ദിവസമുള്ള മദി ചക്രത്തിൽ 12 ദിവസവും ഇവ മദിയിൽ ആയിരിക്കുന്നതിനാൽ ഇണചേർക്കാൻ വളരെ എളുപ്പമാണ്. ഗർഭകാലയളവ് 28-34 ദിവസമാണ്. ഗർഭകാലത്തെ അവസാന ആഴ്ചയിൽ തടികൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ട് നിർമിച്ച നെസ്റ്റ് ബോക്സ് കൂട്ടിനുള്ളിൽ വയ്ക്കണം. ഇതിന് 60 സെൻറീമീറ്റർ നീളവും 30 സെൻറീമീറ്റർ വീതിയും 15 സെൻറീമീറ്റർ ഉയരവും വേണം. വയറിൻറെ അടിഭാഗത്ത് കൈകൊണ്ട് അമർത്തി മുയലുകളുടെ ഗർഭ പരിശോധന നടത്താം. പുല്ല് കടിച്ച് കൂട്ടിൽ വയ്ക്കുന്നതും, രോമം പറിച്ചും മെത്ത ഒരുക്കുന്നതും പ്രസവലക്ഷണങ്ങൾ ആയി കണക്കാക്കാം.

കുഞ്ഞുങ്ങളുടെ പരിചരണം

ഒരു പ്രസവത്തിൽ സാധാരണ 8 കുഞ്ഞുങ്ങൾ വരെ ലഭിക്കുന്നു. പ്രസവിച്ച് ഏകദേശം 10 ദിവസം കഴിയുമ്പോൾ ഇവ കണ്ണു തുറക്കും. പ്രസവിച്ച് മൂന്ന് ആഴ്ച കഴിഞ്ഞാലേ രോമങ്ങൾ വളരുകയുള്ളൂ. 5 ആഴ്ച പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ തള്ളയിൽ നിന്ന് വേർപെടുത്താം. ആറു മാസം കഴിയുമ്പോഴേക്കും വിൽക്കാൻ പാകമാകും.

Rabbit rearing is the best farming method to start on an industrial basis. We can start this crop by selecting varieties like Soviet Chinchilla, Gray Giant New Zealand White.

ഭക്ഷണക്രമം

മുയലുകളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് പയറുവർഗങ്ങൾ മുരിങ്ങയില പച്ചപ്പുല്ല് ക്യാരറ്റ് ക്യാബേജ് എന്നിവ നൽകണം. പിണ്ണാക്ക് ചോളം തവിട് ഗോതമ്പ് കടല എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

English Summary: Everything you need to know about rabbit breeding - best breeds, breeding, feeding and care practices
Published on: 23 December 2021, 09:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now