Updated on: 13 March, 2019 1:32 PM IST
ദിവസവും വ്യായാമം ചെയ്യേണ്ടത് മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും അത്യാവശ്യമായ ഒന്നാണ്. 
മാറുന്ന ജീവിത സാഹചര്യങ്ങളില്‍ മനുഷ്യരിലെന്നപോലെ ഓമന മൃഗങ്ങളിലും ഹൃദ്രോഗത്തിനുള്ള സാധ്യതയേറിവരുന്നു എന്നതാണ് ഇതിനു കാരണം. രണ്ടു നേരം മാത്രം ആഹാരം അതിൽ ഒരു നേരം മാത്രം നോൺ വെജ് , ആവശ്യത്തിന് വ്യായാമം എന്നിവ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം അസുഖങ്ങളെ നേരിടേണ്ടിവരുമ്പോളാണ്. ലക്ഷണങ്ങൾ അധികം കാണിക്കാത്ത കാര്‍ഡിയോമയോപ്പതി കൂടുതലായി കണ്ടവരുന്നത്. 

വളര്‍ത്തു നായ്ക്കളിലും, പൂച്ചകളിലുമാണ്  ഇവയില്‍ രണ്ടനമുണ്ട.. ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതിയും ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതിയും ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപ്പതിയും ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി നായ്ക്കളിലും, ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപ്പതി പൂച്ചകളിലും കൂടുതലായി കണ്ടവരുന്നു. ഹൃദയപേശികളുടെ രക്തം പമ്പ് ചെയ്യുന്നതിനുള്ള കഴിവ് കുറയുന്നതാണ് ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി. ഹൃദയഭിത്തികളുടെ കട്ടി കൂടുന്നത് ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോ മയോപ്പതിയ്ക്കിടവരുത്തും.
ഡോബര്‍മാന്‍, ലാബ്രഡോര്‍, ബോക്‌സര്‍, അല്‍സേഷന്‍, ഗ്രേറ്റ്‌ഡേന്‍, റോട്ട്‌വീലര്‍ തുടങ്ങിയ ജനുസ്സുകളില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. മാംസാഹാരം കൂടുതലായി കഴിക്കുന്ന നായ്ക്കളിലാണ് രോഗസാധ്യതയേറുന്നത്. ക്ഷീണം, തളര്‍ച്ച, വ്യായാമം ചെയ്യാനുള്ള ശേഷിക്കുറവ്, തൂക്കക്കുറവ് മുതലായവ പൊതുമായ രോഗലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ ചികിത്സിക്കാന്‍ പോലും സമയം ലഭിയ്ക്കാതെ നായ്ക്കള്‍ പെട്ടെന്ന് ചത്തുപോകാറുണ്ട.. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് ഒരാഴ്ച മുമ്പ് ഭക്ഷണത്തിന് രുചികുറവ്, ശ്വാസ തടസ്സം, ചുമ, കിതപ്പ് തുടങ്ങിയവ പ്രകടിപ്പിക്കാറുണ്ട. അമിതമായ ശരീരതൂക്കമുള്ള നായ്ക്കളില്‍ രോഗ നിരക്ക് കൂടുതലാണ്. ഇവയില്‍ ഹൃദയമിടിപ്പിന്റെ വ്യതിയാനങ്ങള്‍ കാണപ്പെടും.

കൃത്യമായ ആഹാരവും വ്യായാമവും ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത് ഒഴിവാക്കാൻ സാധിക്കും , കൊഴുപ്പു കുറഞ്ഞ എന്നാൽ ധാരാളം ഫൈബർ അടങ്ങിയ ആഹാരം ശീലിപ്പിക്കാം , ദിവസേനയുള്ള വ്യായാമം , ട്രെയിനിങ് നൽകി എക്സർ സൈസുകൾ ശീലിപ്പിക്കൽ, നായ്ക്കളിൽ ഭാരം അമിതമാകാതെ  നോക്കൽ എന്നിവ ശരീരത്തിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന പ്രശ്ങ്ങളെ അകറ്റിനിർത്തും .
English Summary: exercise for pets is mandatory
Published on: 13 March 2019, 01:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now