Updated on: 27 August, 2021 3:36 PM IST
മുട്ട ആവശ്യത്തിന് താറാവുകള്‍ വളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് മികച്ചതാണ് ക്യാമ്പല്‍ താറാവുകള്‍
മുട്ട ആവശ്യത്തിന് താറാവുകള്‍ വളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് മികച്ചതാണ് ക്യാമ്പല്‍ താറാവുകള്‍. പക്ഷെ നമ്മുടെ നാട്ടില്‍ എന്തുകൊണ്ടോ ക്യാമ്പല്‍ താറാവുകള്‍ വളര്‍ത്തുന്നവര്‍ താരതമ്യേന കുറവാണെന്ന് പറയാം.
 

കാക്കി ക്യാമ്പല്‍ താറാവുകളെക്കുറിച്ചറിയാം 

ഏറ്റവും കൂടുതല്‍ മുട്ടകള്‍ തരുന്ന താറാവുകളാണ് കാക്കി ക്യാമ്പല്‍ താറാവുകള്‍. ശരീരത്തിന് കാക്കിനിറമായതിനാലാണ് ഇവയെ കാക്കി ക്യാമ്പല്‍ താറാവുകളെന്ന് വിളിക്കുന്നത്. ബ്രിട്ടണാണ് ഇവയുടെ ജന്മദേശം. ഇവ വര്‍ഷത്തില്‍ മുന്നൂറിലധികം മുട്ടകളിടും. അതേസമയം നാടന്‍ താറാവുകളില്‍ നിന്ന് പരമാവധി 150 മുട്ട മാത്രമാണ് നമുക്ക് ലഭിക്കുക. 

എന്നാല്‍ ക്യാമ്പല്‍ താറാവുകളുടെ  മുട്ടയുടെ വലിപ്പം താരതമ്യേന കുറവായിരിക്കുമെന്നതാണ് പ്രത്യേകത. പക്ഷെ കോഴിമുട്ടയെക്കാള്‍ വലിപ്പമുണ്ടായിരിക്കുകയും ചെയ്യും.  ക്യാമ്പല്‍ താറാവുകള്‍ മുട്ടയിടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ സ്ഥിരമായി മുട്ട കിട്ടും. എന്നാല്‍ ചാര, ചെമ്പല്ലി ഇനത്തില്‍പ്പെട്ട കുട്ടനാടന്‍ താറാവുകള്‍ അങ്ങനെയല്ല.
കാക്കി ക്യാമ്പല്‍ താറാവുകള്‍ 100 മുതല്‍ 130 ഗ്രാം തീറ്റയാണ് ദിവസമെടുക്കുക. ലയര്‍മാഷ് വാങ്ങിനല്‍കേണ്ട ആവശ്യമൊന്നുമില്ല. മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍, ഗോതമ്പ് എന്നിവയൊക്കെ തീറ്റയായി നല്‍കിയാല്‍ മതിയാകും. 

പകല്‍സമയങ്ങളില്‍ മേയാന്‍ വിടാവുന്നതാണ്. അതിലൂടെ തീറ്റച്ചെലവ് കുറയ്ക്കാനാകും. എന്നാല്‍ കൂടുകളില്‍ വളര്‍ത്താനാഗ്രഹിക്കുന്നവര്‍ നല്ല രീതിയില്‍ത്തന്നെ തീ്റ്റ നല്‍കേണ്ടതാണ്. ഇതുവഴി മുട്ടയുടെ വലിപ്പം കുറവാണെന്ന ന്യൂനത ഒരു പരിധി വരെ പരിഹരിക്കാനാകും.

ചാരയും ചെമ്പല്ലിയുമൊക്കെയാണെങ്കില്‍ ആദ്യത്തെ ആറുമാസം 150 ഗ്രാം തീറ്റയും ആറുമാസം കഴിഞ്ഞാല്‍ 200 ഗ്രാമും തീറ്റയും ആവശ്യമായി വരും. എന്നാല്‍ ഇവയ്ക്ക് സ്ഥിരമായി മുട്ട ഉണ്ടാവുകയുമില്ല. ഇടയ്ക്ക് രണ്ട് മാസത്തോളമെല്ലാം  മുട്ടയില്ലാതെ വരികയും ചെയ്യും. എന്നാല്‍ കാക്കി ക്യാമ്പല്‍ താറാവുകള്‍ക്ക് ഈ പ്രശ്‌നമില്ല. bv 380 കോഴികളെപോലെ മുട്ടയിട്ട് തുടങ്ങിക്കഴിഞ്ഞാല്‍ സ്ഥിരമായി മുട്ടയിടും.

അതുപോലെ ക്യാമ്പല്‍ താറാവുകള്‍ക്ക് കുട്ടനാടന്‍ താറാവുകളെപ്പാള്‍ താരതമ്യേന വലിപ്പവും കുറവായിരിക്കും. അതുകൊണ്ടുതന്നെ തീറ്റയ്ക്ക് ചെലവ് കുറവായിരിക്കും.  ഇവയുടെ  ശരീരഭാരം രണ്ട് കിലോയും പൂവന്റേത് 2.2 കിലോയുമാണ്. നല്ല പ്രതിരോധശേഷിയുളള താറാവുകളാണ് ക്യാമ്പല്‍ താറാവുകള്‍. സാധാരണ താറാവുകളുടെ അസുഖങ്ങളൊന്നും ഒരു പരിധി വരെ ഇവയെ ബാധിക്കില്ല. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ക്യാമ്പല്‍ താറാവുകളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ താറാവുകള്‍ക്കുളള വാക്‌സിനേഷനുകള്‍ നല്‍കുന്നതാണ് ഉത്തമം. 

ക്യാമ്പല്‍ താറാവുകളെ വളര്‍ത്തുന്നത് സാമ്പത്തികലാഭം നേടിത്തരുമെങ്കിലും കേരളത്തില്‍ അപൂര്‍വ്വം ബ്രീഡര്‍മാര്‍ മാത്രമെ വളര്‍ത്തുന്നുളളൂ. ബാംഗ്ലൂര്‍ പോലുളള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇതിന്റെ കുഞ്ഞുങ്ങളെ എത്തിക്കുന്നത്. കാക്കി ക്യാമ്പല്‍ മാത്രമായി വളര്‍ത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് കുട്ടനാടന്‍ താറാവുകളോടൊപ്പവും ഇവയെ വളര്‍ത്താവുന്നതാണ്.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/livestock-aqua/duck-farming-at-home/

English Summary: few things about campbell duck
Published on: 27 August 2021, 03:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now