Updated on: 11 May, 2021 11:59 AM IST
Fish farming

വളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച വരുമാനം നേടാൻ സാധിക്കുന്ന ഒന്നാണ് മത്സ്യ കൃഷി.  ലാഭ സാധ്യത ഏറെയുള്ള ബിസിനസ്സാണിത്.  

സീസൺ അനുസരിച്ചാണ് വരുമാനമെങ്കിലും വീട്ടമ്മമാർ ഉൾപ്പടെ താൽപര്യമുള്ള ആർക്കും മത്സ്യ കൃഷി ചെയ്യാനാകും. അതുകൊണ്ട് തന്നെ കേരളത്തിൽ ഇന്ന് ഏറ്റവും ലാഭകരമായി നടത്താവുന്ന സംരംഭങ്ങളിൽ ഒന്നാണ് മത്സ്യ കൃഷിയെന്ന് പറയാം. കുറഞ്ഞ മുതൽ മുടക്കിൽ നല്ല ലാഭം കൊയ്യാൻ സാധിക്കുമെന്നതാണ് മത്സ്യ കൃഷിയുടെ മേന്മ. സ്ഥല പരിമിതികളെ അടിസ്ഥാനപ്പെടുത്തി കൃഷിയുടെ വലിപ്പം നിയന്ത്രിക്കാം. കൃഷി ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കിൽ വീടിന്റെ മട്ടുപ്പാവിൽ വരെ മത്സ്യ കൃഷി തുടങ്ങാവുന്നതാണ്.

മികച്ച ലാഭം നൽകുന്ന മത്സ്യങ്ങൾ

അനാബസ്, ചെമ്മീൻ, കരിമീൻ, തിലാപ്പിയ, ഗൗരാമി, ഗപ്പി, കട്ള, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കൊഞ്ച് എന്നിവയാണ് മികച്ച ലാഭം നൽകുന്ന മത്സ്യങ്ങൾ. നമ്മുടെ നാട്ടിലെ തുടക്കക്കാരെല്ലാം ആദ്യം കൃഷി ആരംഭിക്കുന്നത് അനാബസിലൂടെയാണ്. ഏത് സാഹചര്യവുമായി ഇണങ്ങുന്നതും ഉയർന്ന രോഗ പ്രതിരോധ ശേഷിയുമാണ് അനാബസിനെ കർഷകരിലേക്ക് കൂടുതൽ ആകർഷിക്കുന്നത്.

ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മാർ, തായ്‌ലൻഡ്, സിംഗപ്പൂർ മലേഷ്യ എന്നീ തെക്ക് കിഴക്കൻ രാജ്യങ്ങളിൽ അനാബാസ് വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. കുളം, സിമന്റ് ടാങ്ക് എന്നിവിടങ്ങളിലെല്ലാം അനാബസിനെ വളർത്താം.അനാബസിന്റെ കുഞ്ഞുങ്ങളുടെ മരണ നിരക്ക് കുറവാണ്. അതിനാൽ 100 കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണെങ്കിൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ നൂറിനേയും വളർത്താൻ സാധിക്കും.

അരി, ഒച്ച്, മണ്ണിര, അസോള, പായൽ, തവിട്, പിണ്ണാക്ക്, കക്കയിറച്ചി, ചെറിയ പ്രാണികൾ എന്നിവ തീറ്റയായി നൽകാം. സാധാരണ അനാബസ് 6 മാസം കൊണ്ട് 400 മുതൽ 500 ഗ്രാം വരെ തൂക്കം വയ്ക്കും. നല്ല സ്വാദും ഔഷധഗുണവും ഉള്ള മാംസമായതിനാൽ അനാബസിന് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്.

കരിമീൻ

ഏറ്റവും ലാഭകരമായി കൃഷി ചെയ്യാവുന്നവയാണ് കരിമീനും ചെമ്മീനും. തെളിഞ്ഞതും മാലിന്യ രഹിതവുമായ വെള്ളത്തിൽ മാത്രമേ കരിമീൻ വളരുകയുള്ളൂ. ഇവയ്ക്ക് ഏകദേശം 150 ഗ്രാം മുതൽ 200 ഗ്രാം വരെ വളർച്ച ഉണ്ടാകാറുണ്ട്. പായൽ, പച്ചിലകൾ, തലേ ദിവസം വെള്ളത്തിൽ ഇട്ട് കുതിർത്തു വച്ചതിന് ശേഷം പുഴുങ്ങിയ ഗോതമ്പ് എന്നിവ തീറ്റയായി നൽകാം. ഇടയ്ക്കിടെ ജലത്തിലെ അമോണിയയുടെ അളവ് പരിശോധിക്കുന്നതും നല്ലതാണ്. മറ്റ് മത്സ്യ കൃഷികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അധികം ശ്രദ്ധ വേണ്ടുന്ന മത്സ്യങ്ങളാണിവ.

ശ്രദ്ധയോടെ പരിചാരിച്ചാൽ നല്ല വിളവും മികച്ച ലാഭവും കരിമീൻ കൃഷിയിലൂടെ നേടാനാകും. ഒപ്പം 250 മുതൽ 300 ഗ്രാം വരെ തൂക്കവും ഉണ്ടാകും. കേരളത്തിനകത്തും പുറത്തും ഒരുപാട് ആവശ്യക്കാർ ഉള്ള മത്സ്യമാണ് കരിമീൻ. സാധാരണ കിലോഗ്രാമിന് 350 മുതൽ 600 രൂപ വരെ വില ലഭിക്കാറുണ്ട്. കരിമീൻ കൃഷിക്ക് സർക്കാർ തലത്തിൽ നിന്നും സഹായങ്ങൾ ലഭിക്കാറുണ്ട്. സബ്‌സിഡി ഇനത്തിൽ കൃഷി വകുപ്പിൽ നിന്നും വിവിധ ഇനത്തിൽ സഹായം ലഭിക്കും. ഇതിനെ പറ്റി കൂടുതൽ അറിയാൻ ജില്ല ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം.

ചെമ്മീൻ

മത്സ്യ കൃഷി രംഗത്ത് ഏറ്റവും ലാഭകരമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ചെമ്മീൻ കൃഷി. വളരെ ഉയർന്ന വിപണന മൂല്യമാണ് ഇതിന്റെ പ്രത്യേകത. കരിമീൻ കൃഷിപോലെ കൂടുതൽ ശ്രദ്ധയോടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമൊക്കെ നടത്തുന്ന കൃഷി രീതിയാണ് ഇവയുടേത്. കേരളത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ചെമ്മീൻ കൃഷിയാണ് ചെയ്യുന്നത്. തനി നാടൻ ഇനമായ ടൈഗർ ചെമ്മീനും, ലാറ്റിൻ അമേരിക്കൻ ഇനമായ വനാമി ചെമ്മീനും.

സാധാരണ വലിയ കുളങ്ങളിലാണ് ചെമ്മീൻ കൃഷി ചെയ്യാറുള്ളത്. ഉപ്പിന്റെ അംശം കുറവുള്ള വെള്ളത്തിലാണ് വനാമി കൃഷി നടത്തുന്നതെങ്കിൽ ഉപ്പ് രസം ഉള്ള വെള്ളത്തിലാണ് ടൈഗർ ചെമ്മീൻ കൃഷി ചെയ്യുന്നത്. കുളം ഒരുക്കി വിത്ത് ഇടുന്നത് മുതൽ വിളവെടുക്കുന്നത് വരെ വളരെ ശ്രദ്ധയോടെ വേണം ചെമ്മീൻ കൃഷി ചെയ്യാൻ. കിലോഗ്രാമിന് ഏകദേശം 700 രൂപ വരെ വില ലഭിക്കാറുണ്ട്. നല്ല വളർച്ച ഉള്ളതിനെ കയറ്റി അയ്ക്കുകയും വൻ സാമ്പത്തിക ലാഭം നേടുകയും ചെയ്യാം.

വളരെ ശ്രദ്ധയോടെയും അർപ്പണബോധത്തോടെയും ചെയ്താൽ ചെമ്മീൻ കൃഷിയിലൂടെ വലിയ നേട്ടം കൈവരിക്കാൻ കഴിയും. എന്നാൽ കൃഷി തുടങ്ങുുന്നതിന് മുമ്പ് ഇതിനെ പറ്റി വ്യക്തമായൊരു ധാരണ ഉണ്ടാക്കുന്നത് നല്ലതായിരിക്കും. 

അതിനായി വർഷങ്ങളായി കൃഷി നടത്തി പരിചയം ഉള്ളവരെ സമീപിക്കുകയോ അല്ലെങ്കിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടുന്നതോ ആയിരിക്കും ഉചിതം.

English Summary: Fish farming: Better income in less time
Published on: 11 May 2021, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now