Updated on: 20 February, 2019 11:31 AM IST
ലോകത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് ഗപ്പി. മില്യൺ ഫിഷ്‌ എന്നും ഇത് അറിയപ്പെടുന്നു. പൊയ്സിലിടെ എന്ന കുടുംബത്തിലെ ഏറ്റവും ചെറിയ മീനും ഇവയാണ്.  ആമസോണില്‍ നിന്നു  അക്വേറിയങ്ങളിലെത്തി കാഴ്ചക്കാരുടെ മനം കവര്‍ന്ന അലങ്കാര മത്സ്യമാണ് ഗപ്പി. ഇവ കുഞ്ഞുകളെ പ്രസവിക്കുന്ന ഇനത്തിൽ പെട്ട മത്സ്യം ആണ്. നാം ഓരോരുത്തരേയും  ഗപ്പിയുടെ  ആരാധകരാക്കുന്നത് അതിന്റെ നിറത്തിലെ വൈവിധ്യങ്ങളാണ്. രണ്ടായിരത്തില്‍ പരം വര്‍ണ വൈവിധ്യങ്ങളിലുള്ള ഗപ്പികള്‍ ഇന്ന് ഈ ഭൂമുഖത്തുണ്ട്. ഗപ്പി സാധാരണയായി കാണപ്പെടുന്ന അലങ്കാര മത്സ്യങ്ങളില്‍ നാല് ഇനങ്ങളാണ് പ്രസവിക്കുന്ന മത്സ്യങ്ങള്‍. ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ എന്നിവയാണവ. കൊതുക് കൂത്താടികളെ തിന്നു തീര്‍ക്കുന്ന മോസ്കിറ്റോ ഫിഷ്‌ എന്നൊരിനമുണ്ടെങ്കിലും അവ ഗപ്പിയോടു ഏറെ സാമ്യമുള്ളതിനാല്‍ അങ്ങിനെ വേറിട്ട്‌ കാണാറില്ല. ഒരു പക്ഷെ അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സര്‍വ്വ സാധാരണവും സര്‍വ്വ വ്യാപിയുമായ മത്സ്യം വേറെയുണ്ടാകില്ല. ഏറ്റവും ഇണക്കമുള്ളതും കൂടുതല്‍ വില്‍ക്കപ്പെടുന്നതും ഇത് തന്നെയായിരിക്കും.  മറ്റു മത്സ്യങ്ങളുടെ കൂട്ടത്തില്‍ വളര്‍ത്താവുന്ന ശാന്ത സ്വഭാവമുള്ള കൊച്ചു മത്സ്യമാണ് ഗപ്പികൾ. വളര്‍ത്താന്‍ വളരെ എളുപ്പം. ആണ്‍ മത്സ്യങ്ങള്‍ 3 ഉം പെണ്‍ മത്സ്യങ്ങള്‍ 6 ഉം സെന്റീ മീറ്റര്‍ വരെ വളരുന്നു. ആണ്‍ മത്സ്യങ്ങളുടെ വാല്‍ചിറകുകള്‍ മയില്‍പീലി പോലെ ആകര്‍ഷനീയവും വര്‍ണ്ണ മനോഹരവുമാണ്. രൂപം കൊണ്ടും വര്‍ണ്ണ ഭംഗിയുള്ള വലിയ വാല്‍ കൊണ്ടും അഴകാര്‍ന്ന ആണ്‍ മത്സ്യങ്ങളെ വേഗത്തില്‍ തിരിച്ചറിയാം.


ഗപ്പി ഇനങ്ങൾ

ഗപ്പികളില്‍ നിരവധി ഉപ വിഭാഗങ്ങളുണ്ട്. വാലിന്‍റെ പ്രത്യേകത അനുസരിച്ചും, നിറത്തെ ആസ്പദമാക്കിയും ആണ് ഗപ്പികളെ തരം തിരിക്കുന്നത്.വൈല്‍ റ്റൈല്‍ ഗപ്പി, ഫ്ലാഗ് റ്റൈല്‍ ഗപ്പി, ലോവര്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, ലേസ് റ്റൈല്‍ ഗപ്പി, ലെയര്‍ റ്റൈല്‍ ഗപ്പി, ലോങ്ങ്‌ ഫിന്‍ ഗപ്പി, ഫാന്‍ റ്റൈല്‍ ഗപ്പി, അപ്പര്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, ഡബിള്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, റെഡ് അപ്പര്‍ റ്റൈല്‍ ഗപ്പി, ട്രിയാങ്കില്‍ റ്റൈല്‍ ഗപ്പി, റൌണ്ടട് ഗപ്പി, ഫാന്‍സി ഗപ്പി, ടെക്സിഡോ ഗപ്പി, ഗ്ലാസ്‌ ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിംഗ്‌ കോബ്ര ഗപ്പി, സ്നേക്ക് സ്കിന്‍ ഗപ്പി, പീ കൊക്ക് ഗപ്പി എന്നിവയോക്കെ വാലിന്‍റെ പ്രത്യേകതയനുസരിച്ച് പ്രത്യേക വിഭാഗമായി ഗണിക്കപ്പെടുന്ന ഗപ്പികളാണ്.

റെഡ് ഗപ്പി, മോസ്കോ ബ്ലൂ, മോസ്കോ ബ്ലാക്ക്, ഫുള്‍ ബ്ലാക്ക്‌, ഹാഫ് ബ്ലാക്ക്‌, ഗ്രീന്‍ ടെക്സിഡോ, യെല്ലോ ഗപ്പി തുടങ്ങി നിറത്തിന്‍റെ അടിസ്ഥാനത്തിലും നിരവധി തരം തിരിവുകളുണ്ട്.
 ചെറിയ മീനുകള്‍ ആയതു കൊണ്ടും 7 മുതല്‍ 8 വരെ പി എച്ച് ഉള്ള വെള്ളത്തില്‍ ജീവിക്കാന്‍ കഴിയുന്നത്‌ കൊണ്ടും ഓക്സിജന്‍ അല്‍പ്പം കുറഞ്ഞ വെള്ളത്തിലും നിലനില്‍ക്കാന്‍ കഴിയുന്നത്‌ കൊണ്ടും കൊതുക് കൂത്താടികള്‍ ഇഷ്ട വിഭാവമായത് കൊണ്ടും ഇവയെ ഓടകള്‍ പോലുള്ള അല്‍പ്പം മോശമായ വെള്ളത്തില്‍ വരെ വളര്‍ത്താന്‍ കഴിയും. നേരിയ ഉപ്പുരസവും ക്ഷാരഗുണവും ഉള്ള വെള്ളം ഇവ ഇഷ്ടപ്പെടുന്നു. സ്വദേശം മധ്യ അമേരിക്കയാണ്. എങ്കിലും ലോകം മുഴുവന്‍ പ്രത്യേകിച്ച് ഉഷ്ണമേഘലാ പ്രദേശങ്ങളില്‍ ഇവ ധാരാളമായുണ്ട്. കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ് ഗപ്പി. മലേറിയ പോലുള്ള അസുഖങ്ങള്‍ നിയന്തിക്കാന്‍ ഇവയെ പ്രയോജനപ്പെടുത്താറുണ്ട്

വിപണനം
 

അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സര്‍വ്വ സാധാരണവും സര്‍വ്വ വ്യാപിയുമായ ഒരു മത്സ്യം ഗപ്പിയാണ് .ഏത് സമയത്തും നല്ല ഡിമാൻഡ് ഉള്ളതിനാൽ ആർക്കും ധൈര്യമായിട്ടു വളത്താൻ പറ്റുന്ന ഒരു അലങ്കാര മത്സ്യമാണ് ഗപ്പി.ഒരു ജോഡി ഗപ്പികുഞ്ഞുങ്ങൾക്കു 30 രൂപ മുതല്‍ 150 രൂപ വരെയാണ് 22 ദിവസം കൂടുമ്പോള്‍ ഗപ്പികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകും. എട്ട് മുതല്‍ 200 വരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും.വെള്ളത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കാതെ, വെള്ളം മലിനമാകുമ്പോള്‍ കൃത്യമായി മാറ്റി, പാകത്തിന് തീറ്റ നല്‍കി വേണം ഇവയെ വളര്‍ത്താൻ. ഫംഗസ്, ബാക്റ്റീരിയ ബാധ ഇല്ലാതെ ശ്രദ്ധിക്കണം. പുറത്തു ടാങ്ക് കെട്ടി വളത്തുമ്പോൾ  വാല്‍മാക്രി, നീര്‍ക്കോലി, തവള എന്നിവയാണ് ഗപ്പിയുടെ പ്രധാന ശത്രുക്കള്‍. ഇവ ടാങ്കില്‍ വരാതെ സൂക്ഷിക്കണം.
English Summary: Gappy For Income and Decoration
Published on: 05 February 2018, 09:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now