കോഴികൾ നല്ല ആരോഗ്യത്തോടെ വളരുവാനും, മുട്ട ഉല്പാദനം വർദ്ധിപ്പിക്കുവാനും ഏറ്റവും മികച്ചത് ഇവയ്ക്ക് മീൻ അവശിഷ്ടങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചെടുത്ത പോഷകസമ്പുഷ്ടമായ മീൻ സൈലേജ് എന്ന കോഴിത്തീറ്റ നൽകുന്നതാണ്. മാംസ്യം നല്ലരീതിയിൽ അടങ്ങിയ തീറ്റയാണ് ഇത്. നമ്മുടെ പരിസരങ്ങളിൽ ചീഞ്ഞുനാറുന്ന മീൻ അവശിഷ്ടങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചെടുത്തു
കോഴികൾക്ക് നൽകുകവഴി തീറ്റച്ചെലവിന്റെ 10 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. പോഷകാംശം ധാരാളമുള്ളതിനാൽ കോഴികളിൽ കാണുന്ന മാംസ കുറവ് പരിഹരിക്കുവാനും, മേന്മയുള്ള മുട്ടകൾ ലഭിക്കുവാനും ഇത് കാരണമാകും.
മീൻ സൈലേജ് എങ്ങനെ നിർമിക്കാം
വീട്ടിൽ ഓരോ ദിവസത്തെയും മത്സ്യ അവശിഷ്ടം ഇടുന്നതിന് പ്ലാസ്റ്റിക് ബക്കറ്റുകൾ കരുതുക.
ഇതിനായി ആറ് പ്ലാസ്റ്റിക് ബക്കറ്റുകൾ കരുതണം. ഓരോ ദിവസവും ലഭ്യമാകുന്ന മീൻ അവശിഷ്ടങ്ങൾ ഒന്നാമത്തെ ബക്കറ്റിൽ നിക്ഷേപിക്കുക. മീൻ അവശിഷ്ടങ്ങൾ നിക്ഷേപിക്കുമ്പോൾ അഴുകിയവ ഇടരുത്. അതിനുശേഷം ഇതിലേക്ക് ഒരു കിലോ വേസ്റ്റിനു 35 മില്ലി എന്ന അളവിൽ ഫോർമിക് ആസിഡ് ചേർക്കുക. മീൻ അവശിഷ്ടങ്ങൾ നന്നായി ഇളക്കി അടച്ചു വയ്ക്കുക. രണ്ടാമത്തെ ദിവസം രണ്ടാമത്തെ ബക്കറ്റിൽ മീൻ അവശിഷ്ടങ്ങൾ നിക്ഷേപിച്ച് ഈ രീതി തന്നെ പിന്തുടരണം. ഏതു ബക്കറ്റിൽ ആണ് ഇട്ടത് ദിവസവും ഒരുനേരമെങ്കിലും ഇത് നന്നായി ഇളക്കാൻ മറക്കരുത്. ഇങ്ങനെ ഏഴാംദിവസം എത്തുമ്പോഴേക്കും ഒന്നാംനമ്പർ ബക്കറ്റിൽ അവശിഷ്ടം ദ്രവിച്ചു കുഴമ്പുരൂപത്തിൽ ആകും. ബക്കറ്റുകൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.
The best way for chickens to grow up in good health and increase egg production is to feed them scientifically processed fish waste, nutrient-rich fish silage.
നന്നായി ദ്രവിച്ച മത്സ്യ വിശേഷങ്ങളിലേക്ക് പകുതി അളവ് അരിത്തവിട് /ഗോതമ്പ് തവിട് ചേർത്ത് പ്ലാസ്റ്റിക് ഷീറ്റിൽ നിരത്തി മൂന്നുദിവസം വെയിലത്തുണക്കി എടുക്കുമ്പോൾ ദുർഗന്ധം ഇല്ലാത്ത മീൻ സൈലേജ് തയ്യാറാക്കാൻ സാധിക്കും.
നമ്മൾ അടുക്കള മുറ്റത്ത് വളർത്തുന്ന കോഴികൾക്ക് തീറ്റയുടെ 20% ആയി ഇത് നൽകാവുന്നതാണ്. കാലിയാകുന്ന ബക്കറ്റുകളിൽ വീണ്ടും മീൻ അവശിഷ്ടങ്ങൾ നിക്ഷേപിച്ച് ഈ പ്രക്രിയ തുടരുക. കോഴി വളർത്തലിലെ തീറ്റച്ചെലവ് കുറയ്ക്കുവാനും ആദായം ഒരുക്കുവാനും കാരണമാകും